ഖലിസ്ഥാൻ വിഘടനവാദി നേതാവിനെതിരായ കൊലപാതക ഗൂഢാലോചന: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് 19 വര്‍ഷം തടവ് വിധിച്ച് യുഎസ് കോടതി

ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയ്ക്ക് (55) യു.എസ് ഫെഡറൽ കോടതി 235 മാസം (ഏകദേശം 19 വർഷവും 7 മാസവും) തടവ് ശിക്ഷ വിധിച്ചു.
Nikhil Gupta Sentenced to Over 19 Years in US Jail in Pannun Plot
Nikhil Gupta Sentenced to Over 19 Years in US Jail in Pannun PlotNews Malayalam 24x7
Published on: 
Updated on: 

ന്യൂയോർക്ക്: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയ്ക്ക് യു.എസ് ഫെഡറൽ കോടതി 19 വർഷവും 7 മാസവും തടവ് ശിക്ഷ വിധിച്ചു. വെള്ളിയാഴ്ച ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് ഫെഡറൽ കോടതി ജഡ്ജി വിക്ടർ മാരേരോയാണ് ശിക്ഷ വിധിച്ചതെന്ന് യു.എസ് നീതിന്യായ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. തടവ് ശിക്ഷയ്ക്ക് പുറമെ 300 ഡോളർ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. വാടകക്കൊലപാതകം, കൊലപാതകത്തിനുള്ള ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ ഗൂഢാലോചന എന്നീ മൂന്ന് കുറ്റങ്ങളിൽ 2026 ഫെബ്രുവരിയിൽ നിഖിൽ ഗുപ്ത കുറ്റസമ്മതം നടത്തിയിരുന്നു.

യു.എസ് കനേഡിയൻ ഇരട്ട പൗരത്വമുള്ള അഭിഭാഷകനും 'സിഖ്സ് ഫോർ ജസ്റ്റിസ്' നേതാവുമായ ഗുർപത്വന്ത് സിംഗ് പന്നൂനെ ന്യൂയോർക്കിൽ വെച്ച് വധിക്കാൻ 2023-ൽ പദ്ധതിയിട്ടുവെന്നാണ് കേസ്. ഇന്ത്യ നിരോധിച്ച സംഘടനയുടെ നേതാവായ പന്നൂനെ വധിക്കാൻ, ഇന്ത്യൻ കാബിനറ്റ് സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥനായ വികാസ് യാദവ് 2023 മെയ് മാസത്തിൽ നിഖിൽ ഗുപ്തയെ ചുമതലപ്പെടുത്തിയെന്നാണ് യു.എസ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാൽ ക്രിമിനൽ സംഘാംഗമെന്ന് കരുതി ഗുപ്ത വാടകക്കൊലയാളിയെ ഏർപ്പാടാക്കാൻ ബന്ധപ്പെട്ട വ്യക്തി യു.എസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്റെ രഹസ്യ വിവരദാതാവായിരുന്നു. തുടർന്ന് ഡി.ഇ.എയുടെ രഹസ്യ ഏജന്റിന് ഒരു ലക്ഷം ഡോളറിന് ക്വട്ടേഷൻ നൽകുകയും, 2023 ജൂൺ ഒൻപതിന് 15000 ഡോളർ അഡ്വാൻസായി കൈമാറുകയും ചെയ്തതായി കോടതി രേഖകൾ വ്യക്തമാക്കുന്നു.

Nikhil Gupta Sentenced to Over 19 Years in US Jail in Pannun Plot
"പുരോഗതി പഠിച്ചുകൊണ്ടിരിക്കുന്നു"; ട്രംപിന്റെ തീരുവ റദ്ദാക്കിയ യുഎസ് സുപ്രീം കോടതി ഉത്തരവില്‍ ഇന്ത്യ

പന്നൂന്റെ ന്യൂയോർക്കിലെ വീട്ടുപേരുവിവരങ്ങളും ഫോൺ നമ്പറുകളും ദൈനംദിന നീക്കങ്ങളും നിരീക്ഷണ ചിത്രങ്ങളും ഗുപ്ത രഹസ്യ ഏജന്റിന് കൈമാറിയിരുന്നു. 2023 ജൂൺ 20-ന് ആരംഭിക്കാനിരുന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക യു.എസ് സന്ദർശന വേളയിൽ കൊലപാതകം നടത്തരുതെന്ന് ഗുപ്ത നിർദ്ദേശിച്ചതായും എന്നാൽ ജൂൺ 18-ന് കാനഡയിൽ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നാലെ പന്നൂന്റെ കാര്യത്തിൽ ഇനി കാത്തിരിക്കേണ്ടതില്ലെന്ന് പറഞ്ഞതായും പ്രോസിക്യൂഷൻ ആരോപിക്കുന്നു. അതേസമയം നിജ്ജാർ വധക്കേസിൽ ഗുപ്തയ്ക്ക് പങ്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയതായി എൽ.എ ടൈംസ് റിപ്പോർട്ട് ചെയ്തു. 2023 ജൂൺ 30-ന് ചെക്ക് റിപ്പബ്ലിക്കിൽ വെച്ച് അറസ്റ്റിലായ ഗുപ്തയെ 2024 ജൂണിലാണ് യു.എസിലേക്ക് നാടുകടത്തിയത്. കേസിൽ പ്രതിചേർക്കപ്പെട്ട വികാസ് യാദവ് ഇതുവരെ പിടിയിലായിട്ടില്ല.

ശിക്ഷാവിധിക്ക് മുന്നോടിയായി കോടതിയിൽ സംസാരിച്ച നിഖിൽ ഗുപ്ത, മഹാത്മാഗാന്ധിയുടെ അഹിംസാ മാർഗത്തിൽ നിന്ന് വ്യതിചലിച്ചതിൽ ഖേദം പ്രകടിപ്പിക്കുകയും പന്നൂനോടും തന്റെ കുടുംബത്തോടും മാപ്പ് ചോദിക്കുകയും ചെയ്തതായി സി.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു. വധഭീഷണിയെത്തുടർന്ന് 1200 ദിവസത്തിലേറെയായി തനിക്ക് സാധാരണ നിലയിൽ അഭിഭാഷക വൃത്തിയിൽ ഏർപ്പെടാൻ കഴിയുന്നില്ലെന്ന് പന്നൂൻ കോടതിയെ അറിയിച്ചു. യു.എസ് മണ്ണിലോ പൗരന്മാർക്കെതിരെയോ അക്രമം നടത്താൻ ശ്രമിക്കുന്നവർ ലോകത്ത് എവിടെയായിരുന്നാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നതിന്റെ ശക്തമായ മുന്നറിയിപ്പാണ് ഈ ശിക്ഷയെന്ന് യു.എസ് അറ്റോർണി ജാമി മക്ഡൊണാൾഡ് പ്രതികരിച്ചു. അതേസമയം പന്നൂൻ വധശ്രമക്കേസിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് യാതൊരു പങ്കുമില്ലെന്ന നിലപാടാണ് ഇന്ത്യൻ ആവർത്തിച്ചിട്ടുള്ളത്.

Nikhil Gupta Sentenced to Over 19 Years in US Jail in Pannun Plot
ഇന്‍ഡിഗോ ജീവനക്കാരിയുടെ കൊലപാതകത്തില്‍ വന്‍ ട്വിസ്റ്റ്: ആണ്‍ സുഹൃത്തിന്റെ ഭാര്യ 13 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി; ഭർത്താവിന്റെ കാറിലെ ജിപിഎസ് വഴി പിന്തുടർന്നു