'ഇങ്ങനെയും ഒരു പ്രസിഡന്റ്' : യുകെയില്‍ കടുവയുടെ ആക്രമണത്തിൽ മരിച്ച യുവാവിനെ പരിഹസിച്ച് എഐ വീഡിയോയുമായി ട്രംപ്; ക്രൂരതയെന്ന് കുടുംബം

വടക്കൻ ഇംഗ്ലണ്ടിലെ ഡോൺകാസ്റ്ററിന് സമീപമുള്ള യോർക്ക്ഷെയർ വൈൽഡ് ലൈഫ് പാർക്കിൽ കടുവകളുടെ കൂടിനുള്ളിലേക്ക് ഇറങ്ങിയ ഇരുപത്തിമൂന്നുകാരന്‍ വില്യം ചാപ്മാനാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
Trump Faces Fierce Backlash for Posting Mocking AI Video After Fatal UK Zoo Tiger Attack
Trump Faces Fierce Backlash for Posting Mocking AI Video After Fatal UK Zoo Tiger AttackNews Malayalam 24x7
Published on: 
Updated on: 

ലണ്ടൻ: യുകെയിലെ വന്യജീവി സങ്കേതത്തിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തെ അപഹസിക്കുന്ന തരത്തിൽ എഐ വീഡിയോ പങ്കുവെച്ച യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത പ്രതിഷേധം . വടക്കൻ ഇംഗ്ലണ്ടിലെ ഡോൺകാസ്റ്ററിന് സമീപമുള്ള യോർക്ക്ഷെയർ വൈൽഡ് ലൈഫ് പാർക്കിൽ കടുവകളുടെ കൂടിനുള്ളിലേക്ക് ഇറങ്ങിയ ഇരുപത്തിമൂന്നുകാരന്‍ വില്യം ചാപ്മാനാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ബിബിസി പരമ്പരകളിലും ഐടിവി കോമഡി നാടകങ്ങളിലും ബാലതാരമായി അഭിനയിച്ചിട്ടുള്ള വില്യം ചാപ്മാൻ കഴിഞ്ഞ കുറച്ചുകാലമായി കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ദാരുണമായ ഈ സംഭവത്തിന് പിന്നാലെ, ചാപ്മാന് നേരെ കടുവ ആക്രമണം നടത്തുന്നതിന്‍റെ യഥാർത്ഥ വീഡിയോ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ട്രംപ്, "പ്രകൃതിയോട് ഒരിക്കലും കളിക്കരുത്! പ്രസിഡന്റ് ഡിജെടി" എന്ന അടിക്കുറിപ്പും നൽകി. എന്നാൽ ഇതിന് പിന്നാലെ, പ്രശസ്തമായ 'ദി ലയൺ സ്ലീപ്സ് ടുനൈറ്റ്' എന്ന പാട്ടിന്റെ അകമ്പടിയോടെ താൻ കടുവയുമായി ഗുസ്തി പിടിക്കുന്നതും കടുവയെ കെട്ടിപ്പിടിച്ച് ഓമനിക്കുന്നതുമായ ഒരു എഐ വീഡിയോ കൂടി ട്രംപ് പോസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട യുവാവ് കടുവയ്ക്ക് നേരെ വിരൽ ചൂണ്ടിയ അതേ രീതി ട്രംപ് എഐ വീഡിയോയിൽ അനുകരിച്ച് പരിഹസിച്ചതാണ് വ്യാപക വിമർശനത്തിന് വഴിവെച്ചത്.

Trump Faces Fierce Backlash for Posting Mocking AI Video After Fatal UK Zoo Tiger Attack
'സമാധാന നൊബേലിന് പൂർണ്ണ അർഹന്‍ ഞാന്‍, ഇത് സ്വയം പുകഴ്ത്തലല്ല, വസ്തുത': ഇത്തവണയും അവകാശവാദവുമായി ട്രംപ്

മകന്റെ മരണത്തിൽ തകർന്നിരിക്കുന്ന കുടുംബത്തെ കൂടുതൽ വേദനയിലാഴ്ത്തുന്ന തരത്തിലുള്ള വീഡിയോകളും അപകീർത്തികരമായ പ്രചാരണങ്ങളും ദയവുചെയ്ത് അവസാനിപ്പിക്കണമെന്ന് വില്യം ചാപ്മാന്റെ കുടുംബം പൊതുജനങ്ങളോട് കണ്ണീരോടെ അഭ്യർത്ഥിച്ചു. മനുഷ്യജീവന് യാതൊരു വിലയും കൽപ്പിക്കാത്ത തികച്ചും ക്രൂരവും അപക്വവുമായ നടപടിയാണ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് വന്യജീവി സംരക്ഷണ സംഘടനയായ ബോൺ ഫ്രീ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് പ്രസിഡന്റ് വിൽ ട്രാവേഴ്സ് അപലപിച്ചു.

വന്യമൃഗങ്ങളുമായി കളിച്ചുല്ലസിക്കുന്നത് സുരക്ഷിതമാണെന്ന തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത് മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് കൂടുതൽ അപകടമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, യുവാവിന്റെ മരണത്തിന് കാരണമായ 'അൽതായി'എന്ന് പേരുള്ള സൈബീരിയൻ കടുവയെ ദയാവധത്തിന് ഇരയാക്കില്ലെന്ന് യോർക്ക്ഷെയർ വൈൽഡ് ലൈഫ് പാർക്ക് അധികൃതർ വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് താൽക്കാലികമായി അടച്ചുപൂട്ടിയ പാർക്കിന്റെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഡോൺകാസ്റ്റർ സിറ്റി കൗൺസിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Trump Faces Fierce Backlash for Posting Mocking AI Video After Fatal UK Zoo Tiger Attack
"അത്ര നല്ലതിനല്ല, ഒന്നും മറക്കില്ല" സൗദിയിലേക്ക് ആക്രമണം തുടരുന്ന ഹൂതികൾക്ക് മുന്നറിയിപ്പുമായി ട്രംപ്
News Malayalam 24x7
newsmalayalam.com