"അത്ര നല്ലതിനല്ല, ഒന്നും മറക്കില്ല" സൗദിയിലേക്ക് ആക്രമണം തുടരുന്ന ഹൂതികൾക്ക് മുന്നറിയിപ്പുമായി ട്രംപ്

തെരഞ്ഞെടുപ്പിന് ശേഷം താൻ ഇവിടെ തന്നെയുണ്ടാകുമെന്നും ഒന്നും മറക്കില്ലെന്നും ഹൂതികൾക്ക് ട്രംപ് മുന്നറിയിപ്പ് നൽകി.
 "അത്ര നല്ലതിനല്ല, ഒന്നും മറക്കില്ല"   സൗദിയിലേക്ക് ആക്രമണം തുടരുന്ന ഹൂതികൾക്ക് മുന്നറിയിപ്പുമായി ട്രംപ്
Published on: 
Updated on: 

റിയാദ്: സൗദി അറേബ്യ- ഹൂതി സംഘർഷം രൂക്ഷമാകുകയാണ്. സൗദിയിലെ അരംകോ ആസ്ഥാനെ ലക്ഷ്യമിട്ടാണ് ഹൂതികളുടെ നീക്കം. സൗദിയിലേക്കുള്ള ഹൂതി ആക്രമണങ്ങളെ വിമർശിച്ച് ആക്രമണം നടത്തുന്നത് അത്ര നല്ലതിനെല്ലെന്ന് ട്രംപ് ഹൂതികൾക്ക് മുന്നറിയിപ്പ് നൽകി. ഹൂതികൾ വളരെ മോശമായാണ് പെരുമാറുന്നതെന്ന് ട്രംപ് പറഞ്ഞു.

"ഒരു വർഷം മുൻപ് യുഎസ് നടത്തിയ ബോംബ് ആക്രമണത്തിൽ അവർ പാഠം പഠിച്ചെന്നാണ് കരുതിയത്. എന്നാൽ യുഎസിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുൻപ് ഇറാൻ്റെ പിന്തുണയിൽ സൗദിയിലേക്ക് അവർ ആക്രമണം നടത്തുന്നത് അത്ര നല്ലതല്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം താൻ ഇവിടെ തന്നെയുണ്ടാകുമെന്നും ഒന്നും മറക്കില്ലെന്നും ഹൂതികൾക്ക് ട്രംപ് മുന്നറിയിപ്പ് നൽകി.

അതേസമയം കണക്കിലെടുത്ത് സൗദിയിലേക്കുള്ള സർവ്വീസുകൾ ഈ മാസം 17 വരെ റദ്ദാക്കിയിരിക്കുകയാണ് ഇന്ത്യൻ വിമാനക്കമ്പനികൾ. നിലവിലെ സംഘർഷാവസ്ഥയും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്താണ് സർവീസുകൾ റദ്ദാക്കിയത്. സൗദി അറേബ്യയിലേക്കുള്ള യാത്ര പുനഃപരിശോധിക്കാൻ യുഎസ് പൗരന്മാരോട് എംബസി ആവശ്യപ്പെട്ടു. കൂടാതെ, ഭീകരവാദ ഭീഷണി ചൂണ്ടിക്കാട്ടി യമനിലേക്കുള്ള യാത്ര പൂർണമായി ഒഴിവാക്കാനും പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് ഹൂതികൾ ആക്രമണം നടത്തുന്നത്. യെമന്റെ മൂന്നിലൊന്ന് ഭൂപ്രദേശവും രാജ്യത്തെ 70 മുതൽ 80 ശതമാനം വരെ ജനസംഖ്യയെയും നിയന്ത്രിക്കുന്ന ഹൂതി വിമതരും സൗദി പിന്തുണയുള്ള യെമൻ സർക്കാരും തമ്മിലുണ്ടായിരുന്ന വെടിനിർത്തൽ കരാർ ഈ വർഷം ആദ്യം തകർന്നതോടെയാണ് സംഘർഷം വീണ്ടും രൂക്ഷമായത്.

 "അത്ര നല്ലതിനല്ല, ഒന്നും മറക്കില്ല"   സൗദിയിലേക്ക് ആക്രമണം തുടരുന്ന ഹൂതികൾക്ക് മുന്നറിയിപ്പുമായി ട്രംപ്
യെമനിലെ എണ്ണസംഭരണ കേന്ദ്രത്തിന് നേരെ സൗദി ആക്രമണം; റിയാദിലും ദമാമിലും തിരിച്ചടിക്കുമെന്ന് ഹൂതികൾ

ഇതിന് പിന്നാലെ സൗദി അറേബ്യ യെമനിലെ തങ്ങളുടെ സൈനിക ഇടപെടലുകൾ ശക്തമാക്കുകയായിരുന്നു. യമനിൽ സഖ്യസേനയും ഹൂതികളും തമ്മിലുള്ള പോരാട്ടം കൂടുതൽ വഷളാകുന്നസ്ഥിതിയാണ്. തലസ്ഥാനമായ സൻആയിലെ എണ്ണ സംരക്ഷണ കേന്ദ്രത്തിന് നേരെ സൗദി വ്യോമാക്രമണം നടത്തി. പ്രദേശവാസികൾ സുരക്ഷിതമായി ഒഴിഞ്ഞുപോകാൻ സഖ്യസേന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം.

News Malayalam 24x7
newsmalayalam.com