ഇറാൻ യുദ്ധത്തിൽ പൊരിഞ്ഞ അടി! ട്രംപും നെതന്യാഹുവും തമ്മിൽ ഭിന്നതയോ?

ഇറാൻ വിഷയത്തിൽ ട്രംപും നെതന്യാഹുവും രണ്ട് തട്ടിൽ; ഫോൺ സംഭാഷണത്തിൽ വാഗ്വാദമെന്ന് സൂചന
onald Trump and Benjamin Netanyahu amid reports of disagreement over Iran war
ബെഞ്ചമിന്‍ നെതന്യാഹു, ഡൊണാള്‍ഡ് ട്രംപ്Source: middleeasteye.net
Published on: 
Updated on: 

വാഷിങ്ടണ്‍: ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായതായി സൂചന. കഴിഞ്ഞയാഴ്ച അവസാനം ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ ഇരുവരും കടുത്ത വാഗ്വാദമുണ്ടായതായാണ് സൂചന.

ഇസ്രയേല്‍ ന്യൂസ് വെബ്‌സൈറ്റായ Ynet News ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിലെ വ്യോമാക്രമണങ്ങള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇരു നേതാക്കളും തമ്മില്‍ വളരെ രൂക്ഷമായ സംഭാഷണമാണ് നടന്നത്. ഇരുവരും തമ്മില്‍ കടുത്ത വാഗ്വാദമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

onald Trump and Benjamin Netanyahu amid reports of disagreement over Iran war
വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്യപ്പെട്ടു; ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റ് പടിയിറങ്ങുന്നു

എന്നാല്‍ ഈ വാര്‍ത്ത നെതന്യാഹുവിന്റെ ഓഫീസ് ശക്തമായി നിഷേധിച്ചു. വ്യാജ വാര്‍ത്ത, പൂര്‍ണ്ണമായും അസംബന്ധം എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. ട്രംപുമായി ഫോണ്‍ സംഭാഷണം നടന്നതായും തര്‍ക്കങ്ങളുണ്ടായില്ലെന്നുമാണ് മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ ജൂണിലെ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഫോണ്‍ സംഭാഷണത്തിനിടെ നെതന്യാഹുവിനെ 'ഭ്രാന്തന്‍' എന്ന് വിളിച്ചതായി ട്രംപ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുനേതാക്കള്‍ക്കുമിടയിലെ പുതിയ സംഭവവികാസങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ഇറാനെതിരെ കടുത്ത നിലപാട് തുടരണമെന്നാണ് നെതന്യാഹുവിന്റെ പക്ഷം. 26ാം കെനെസറ്റിന്റെ ഉദ്ഘാടനവേളയിലും നെതന്യാഹു ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ഇറാന്‍ തങ്ങളുടെ ആണവ ശേഷി പുനര്‍നിര്‍മ്മിക്കാന്‍ സജീവമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് നെതന്യാഹു പറഞ്ഞത്. ആയത്തുള്ളമാരുടെ ഭരണകൂടത്തെ താഴെയിറക്കുന്നത് മാത്രമാണ ഭീഷണിക്ക് ശാശ്വത പരിഹാരമെന്ന് അദ്ദേഹം വ്യക്തമാക്കി.

onald Trump and Benjamin Netanyahu amid reports of disagreement over Iran war
ജീവിതച്ചെലവും ഭവന പ്രതിസന്ധിയും താങ്ങാനാവാതെ തെരുവിലിറങ്ങി 40 ലക്ഷം തൊഴിലാളികൾ, സ്പെയ്നില്‍ കലാപസമാനമായ അന്തരീക്ഷം

എന്നാല്‍, ഇറാനെതിരെ തുടര്‍ന്നും സൈനിക നടപടികളിലേക്ക് കടക്കുന്നതിനേക്കാള്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കും സാമ്പത്തിക ഉപരോധങ്ങള്‍ക്കുമാണ് ഡൊണാള്‍ഡ് ട്രംപ് മുന്‍ഗണന നല്‍കുന്നത്. പക്ഷെ, ഇറാനെതിരെ വീണ്ടും വ്യോമാക്രമണങ്ങള്‍ പുനരാരംഭിക്കാന്‍ ട്രംപിനെ പ്രേരിപ്പിക്കുന്നതിനായി നെതന്യാഹു ദിവസവും അദ്ദേഹത്തെ വിളിച്ചുകൊണ്ടിരിക്കുകയാണെന്ന് 'ഫൈനാന്‍ഷ്യല്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇറാനില്‍ ഭരണമാറ്റം ലക്ഷ്യമിട്ട് വീണ്ടും സൈനിക നടപടികള്‍ വേണമെന്ന നിലപാടിലാണ് നെതന്യാഹു. യുദ്ധം പുനരാരംഭിക്കാന്‍ നെതന്യാഹു ട്രംപിന് മേല്‍ നടത്തുന്ന സമ്മര്‍ദത്തില്‍ അറബ്, മുസ്ലീം നേതാക്കള്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.