ജീവിതച്ചെലവും ഭവന പ്രതിസന്ധിയും താങ്ങാനാവാതെ തെരുവിലിറങ്ങി 40 ലക്ഷം തൊഴിലാളികൾ, സ്പെയ്നില്‍ കലാപസമാനമായ അന്തരീക്ഷം

ബാഴ്‌സലോണയിലെ പ്രധാന വാണിജ്യ മേഖലകളിൽ മുഖംമൂടി ധരിച്ചെത്തിയ പ്രക്ഷോഭകർ മാലിന്യക്കൂമ്പാരങ്ങൾക്ക് തീയിടുകയും കടകളുടെ ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്തു.
Spain’s First General Strike in 14 Years Turns Violent: Fires Set, Shops Looted in Barcelona Over Housing Crisis
Spain’s First General Strike in 14 Years Turns Violent: Fires Set, Shops Looted in Barcelona Over Housing CrisisNews Malayalam
Published on: 
Updated on: 

കുതിച്ചുയരുന്ന ജീവിതച്ചെലവ് അടക്കമുള്ള വിഷയത്തില്‍ പ്രതിഷേധിച്ച് സ്പെയിനിൽ 14 വർഷത്തിന് ശേഷം നടന്ന രാജ്യവ്യാപക പൊതുപണിമുടക്ക് അക്രമാസക്തമായി. ബുധനാഴ്ച മാഡ്രിഡിലും ബാഴ്‌സലോണയിലും ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയതോടെ പലയിടത്തും പ്രതിഷേധം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. മാഡ്രിഡിൽ ഏകദേശം 1,20,000 ആളുകളും ബാഴ്‌സലോണയിൽ അരലക്ഷത്തിലധികം പേരുമാണ് പ്രകടനങ്ങളിൽ പങ്കെടുത്തത്.

ബാഴ്‌സലോണയിലെ പ്രധാന വാണിജ്യ മേഖലകളിൽ മുഖംമൂടി ധരിച്ചെത്തിയ പ്രക്ഷോഭകർ മാലിന്യക്കൂമ്പാരങ്ങൾക്ക് തീയിടുകയും കടകളുടെ ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്തു. പാസെയ്ഗ് ഡി ഗ്രാസിയയിലെ ലെഗോ സ്റ്റോർ കൊള്ളയടിച്ചതായും ആപ്പിൾ സ്റ്റോറിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമം നടന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോലീസിന് നേരെ പടക്കമെറിഞ്ഞ പ്രക്ഷോഭകരെ പിരിച്ചുവിടാൻ സേനയ്ക്ക് കണ്ണീർവാതകം പ്രയോഗിക്കേണ്ടി വന്നു.

Spain’s First General Strike in 14 Years Turns Violent: Fires Set, Shops Looted in Barcelona Over Housing Crisis
നിറഞ്ഞ ചിരിയുമായി ട്രംപ്; വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം

രാജ്യത്തെ പ്രമുഖ തൊഴിലാളി സംഘടനകളായ യുജിടി, സിസിഒഒ എന്നിവയും വാടകക്കാരുടെ സംഘടനകളും സംയുക്തമായി ആഹ്വാനം ചെയ്ത പണിമുടക്കിൽ ഏകദേശം 40 ലക്ഷത്തോളം തൊഴിലാളികൾ പങ്കെടുത്തതായാണ് സംഘടനകളുടെ അവകാശവാദം. പണിമുടക്ക് ഗതാഗതത്തെയും മറ്റ് പൊതുസേവനങ്ങളെയും സാരമായി ബാധിച്ചു. തീരദേശ മേഖലകളിലാണ് സമരം ഏറ്റവും ശക്തമായി പ്രതിഫലിച്ചത്. യൂറോസോൺ കടപ്രതിസന്ധിയെത്തുടർന്ന് 2012-ൽ നടന്ന പ്രതിഷേധത്തിന് ശേഷം സ്പെയിനിൽ നടക്കുന്ന ആദ്യ പൊതുപണിമുടക്കാണിത്. പണിമുടക്ക് വൻ വിജയമായിരുന്നുവെന്ന് യുജിടി നേതാവ് പെപ്പെ അൽവാരസും സിസിഒഒ നേതാവ് ഉനായ് സോർദോയും വ്യക്തമാക്കി.

നവംബർ 29-ന് പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പൊതുപണിമുടക്കും ജനരോഷവും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ സർക്കാരിന് വലിയ തലവേദനയായിട്ടുണ്ട്. സ്പെയിനിൽ നിലവിൽ ഏഴര ലക്ഷത്തോളം വീടുകളുടെ കുറവുണ്ടെന്നും 2028-ഓടെ ഇത് പത്തുലക്ഷം കടക്കുമെന്നുമാണ് രാജ്യത്തെ സെൻട്രൽ ബാങ്കിന്റെ കണക്ക്. സ്വന്തമായി വീട് വാങ്ങുക എന്നത് അസാധ്യമായതോടെ വാടകവീടുകൾക്ക് ആവശ്യക്കാരേറുകയും വാടക കുതിച്ചുയരുകയും ചെയ്തു. സ്പെയിനിലെ യുവാക്കളുടെ ശരാശരി പ്രതിമാസ ശമ്പളത്തിന്റെ 98.7 ശതമാനവും (ഏകദേശം 1,176 യൂറോ) വീട്ടുവാടകയ്ക്കായി മാത്രം ചെലവഴിക്കേണ്ടി വരുന്ന ദയനീയ സാഹചര്യമാണ് ജനങ്ങളെ തെരുവിലിറക്കിയതെന്ന് യൂത്ത് കൗൺസിൽ ഓഫ് സ്പെയിൻ ചൂണ്ടിക്കാട്ടുന്നു.

Spain’s First General Strike in 14 Years Turns Violent: Fires Set, Shops Looted in Barcelona Over Housing Crisis
"ഫ്രാൻസിൽ കലാപം നിയന്ത്രിക്കാനായില്ല"; പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ആഭ്യന്തര മന്ത്രി, നഗരങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി