ഇറാനുമായുള്ള ചർച്ചകളുടെ സാധ്യത തള്ളി ട്രംപ്; ഇറാനിലും ലെബനനിലും ആക്രമണം തുടരുമെന്ന് നെതന്യാഹു

ലെബനനിലും ആക്രമണം തുടരുമെന്നും ഹിസ്ബുള്ള വലിയ തെറ്റാണ് ചെയ്തതെന്നും തിരിച്ചടി തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.
Benjamin Netanyahu, Donald Trump
ബെഞ്ചമിന്‍ നെതന്യാഹു, ഡൊണാള്‍ഡ് ട്രംപ്Source: middleeasteye.net
Published on
Updated on

വാഷിങ്ടൺ: ഇറാനുമായുള്ള ചർച്ചകളുടെ സാധ്യത തള്ളി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകൾ പുനരാരംഭിക്കാനുള്ള സമയം കഴിഞ്ഞുപോയെന്നും ട്രംപ് പറഞ്ഞു. "ഇറാൻ്റെ വ്യോമ പ്രതിരോധം, വ്യോമസേന, നാവികസേന, എന്നിവയ്ക്ക് പുറമെ അവരുടെ നേതൃത്വവും ഇല്ലാതായിക്കഴിഞ്ഞു. ഇപ്പോൾ അവർ ചർച്ച നടത്താനാണ് ആഗ്രഹിക്കുന്നത്. അതിനുള്ള സമയം കഴിഞ്ഞുപോയി," ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഇറാനിലേക്കുള്ള ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സ്ഥിരീകരിച്ചു. ലെബനനിലും ആക്രമണം തുടരുമെന്നും ഹിസ്ബുള്ള വലിയ തെറ്റാണ് ചെയ്തതെന്നും തിരിച്ചടി തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.

Benjamin Netanyahu, Donald Trump
ബ്രിട്ടനുമായുള്ള ബന്ധം മുമ്പത്തെ പോലെ ആകില്ലെന്ന് ട്രംപ്; മിഡിൽ ഈസ്റ്റിലെ വിശാലമായ സംഘർഷത്തിൽ ഇടപെടില്ലെന്ന് ബ്രിട്ടീഷ് മന്ത്രി

അന്തസ്സുള്ള ചർച്ചയ്ക്ക് ഇറാൻ തയ്യാറാണെന്ന് കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ പ്രതിനിധി ആയത്തുള്ള സയ്യിദ് അലി ഖമീനി പറഞ്ഞതായി നേരത്തെ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com