ടെക്സാസിൽ 300 ബില്യണ്‍ ഡോളറിൻ്റെ എണ്ണ ശുദ്ധീകരണശാല; ഇന്ത്യക്കും റിലയൻസിനും നന്ദി അറിയിച്ച് ട്രംപ്

എണ്ണ ശുദ്ധീകരണശാല യു.എസ് ചരിത്രത്തിലെ നാഴികക്കല്ലാകുമെന്ന് ട്രംപ് കുറിച്ചു
donald trump
ഡൊണാൾഡ് ട്രംപ്
Published on
Updated on

വാഷിങ്ടണ്‍:അര നൂറ്റാണ്ടിനു ശേഷം യു.എസിൽ ആദ്യത്തെ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ഇന്ത്യക്കും റിലയൻസിനും നന്ദി അറിയിച്ച് ഡൊണാൾഡ് ട്രംപ്.

ഊർജ ഉൽപ്പാദനവും അന്താരാഷ്ട്ര പങ്കാളികളുമായുള്ള സാമ്പത്തിക ബന്ധവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 300 ബില്യണ്‍ ഡോളർ ചെലവഴിച്ച് ടെക്സാസിലെ ബ്രൗണ്‍വില്ലെയിൽ എണ്ണ ശുദ്ധീകരണശാല നിർമിക്കുന്ന വിവരം ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഔദ്യോഗികമായി അറിയിച്ചത്.

donald trump
പന്ത്രണ്ടാം ദിവസവും പശ്ചിമേഷ്യ അശാന്തം; സൗദിയിലും ബഹറൈനിലും ആക്രമണം; ഇറാന്റെ 16 കപ്പലുകള്‍ തകര്‍ത്തെന്ന് യുഎസ്

എണ്ണ ശുദ്ധീകരണ ശാല യു.എസ് ചരിത്രത്തിലെ നാഴികക്കല്ലാകുമെന്ന് ട്രംപ് കുറിച്ചു. ബ്രൗണ്‍സ് വില്ലെ തുറമുഖത്ത് സ്ഥാപിക്കുന്ന എണ്ണ ശുദ്ധീകരണശാല ആഭ്യന്തര കമ്പോളത്തിനും കയറ്റുമതിക്കും യു.എസിൻ്റെ ദേശീയ സുരക്ഷക്കും ഊർജം പകരാൻ സഹായിക്കുമെന്ന് ട്രംപ് പറഞ്ഞു.

donald trump
പെസഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ച് പുടിന്‍; യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com