
ഗാസയിലെ ജനങ്ങളെ കൊല്ലാന്‍ വളരെ ആസൂത്രിതവും ക്രൂരവുമായ പദ്ധതികളാണ് ഇസ്രയേല്‍ നടപ്പാക്കുന്നതെന്ന് യുഎന്നിന്റെ പലസ്തീന്‍ അഭയാര്‍ഥി ഏജന്‍സി തലവന്‍ ഫിലിപ്പി ലസാറിനി. മെയ് മുതല്‍ ഗാസയിൽ 800 ഓളം പേരാണ് കൊല്ലപ്പെട്ടതെന്നും യുഎന്‍ അറിയിച്ചിരുന്നു. ഗാസ കുട്ടികളുടെയും പട്ടിണി കിടക്കുന്നവരുടെയും ശ്മാശന ഭൂമിയായി മാറുന്നുവെന്നും ഫിലിപ്പി ലസാറിനി പറഞ്ഞിരുന്നു.
'ഞങ്ങളുടെ കണ്‍മുന്നില്‍ ഗാസ ഒരു ശ്മാശ ഭൂമിയായി മാറിയിരിക്കുന്നു. പ്രത്യേകിച്ചും കുട്ടികളുടെയും പട്ടിണികിടക്കുന്നവരുടെയും,'ഫിലിപ്പി ലസാറിനി എക്‌സില്‍ കുറിച്ചു.
ഗാസയിലെ ജനങ്ങള്‍ക്ക് പുറത്തു കടക്കാന്‍ ഒരു വഴിയുമില്ലെന്നും ഒന്നുകില്‍ പട്ടിണി, അല്ലെങ്കില്‍ മരണം, ഈ രണ്ടിന്റെയും ഇടയിലാണ് ഇവരുടെ തെരഞ്ഞെടുപ്പ് എന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച സെന്‍ട്രല്‍ ഗാസയിലെ ദെയിര്‍ എല്‍ ബലായില്‍ പോഷക വിതരണത്തിന് കാത്തുനിന്ന സ്ത്രീകളുടെയും കുട്ടികളുടെയും നിരയിലേക്ക് ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍ മിലിട്ടറി കൊലപ്പെടുത്തിയത് 15 പേരെയാണ്. ഈ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ലസാറിനി.
അതേസമയം ഗാസയില്‍ ഇന്ന് രാവിലെ മുതല്‍ ഉണ്ടായ ആക്രമണങ്ങളില്‍ 45 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആശുപത്രികളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഭക്ഷണത്തിന് കാത്ത് നില്‍ക്കുമ്പോള്‍ 819 പേരാണഅ കൊല്ലപ്പെട്ടതെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.