ഇറാൻ്റെ ചബഹാർ തുറമുഖത്തിന് നേരെ യുഎസ് ആക്രമണം; കനത്ത നാശനഷ്ടം

ഒന്നിലേറെ ആക്രമണങ്ങളാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
US attack on Iran's Chabahar port
ഇറാൻ്റെ ചബഹാർ തുറമുഖത്തിന് നേരെ യുഎസ് ആക്രമണം
Published on
Updated on

ടെഹ്റാൻ: ഇറാൻ്റെ തെക്കുക്കിഴക്കൻ തുറമുഖ നഗരമായ ചബഹാറിൽ ആക്രമണം നടത്തി യുഎസ്. ഒന്നിലേറെ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ തുടർന്ന് നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ വ്യാപകമായി വൈദ്യുതി തടസ്സപ്പെട്ടു.

ഏപ്രിലിൽ യുഎസ്-ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം തന്ത്രപ്രധാനമായ തുറമുഖത്ത് നടന്ന ആദ്യത്തെ ആക്രമണമാണിത്. ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് ഭീഷണിയാകുന്ന ഇറാൻ്റെ നടപടിക്കെതിരെയാണ് ആക്രമണമെന്ന് യുഎസ് വ്യക്തമാക്കി.

US attack on Iran's Chabahar port
പ്രിയ നേതാവിന് കണ്ണീരോടെ വിടചൊല്ലി ഇറാൻ; ഖമനേയിയുടെ സംസ്കാരം ഇന്ന്

ചൊവ്വാഴ്ച ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന മൂന്ന് ചരക്ക് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് യുഎസ് ഇറാനെ കുറ്റപ്പെടുത്തിയതിനെ തുടർന്നാണ് ആക്രമണം നടന്നത്. നിർണായകമായ കപ്പൽ പാതയിലെ വാണിജ്യ കപ്പലുകളെ ലക്ഷ്യം വച്ചുള്ള ആക്രമണം തുടർന്നാൽ വളരെ മോശമായ പ്രതികരണം ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

US attack on Iran's Chabahar port
ഇന്ന് രാത്രി കടുത്ത ആക്രമണം; ഇറാന് ഭീഷണിയുമായി വീണ്ടും ട്രംപ്
News Malayalam 24x7
newsmalayalam.com