

ടെഹ്റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ സംസ്കാരം ഇറാനിലെ മഷ്ഹദിൽ ഇന്നു നടക്കും. അലി ഖമനേയിയുടെ ഭൗതികശരീരവുമായി ഇറാഖിലെ ഷിയ പുണ്യനഗരമായ നജാഫിൽ ഇന്നലെ വിലാപയാത്ര നടന്നിരുന്നു. ഖമനേയിയുടെ മൃതദേഹവും വഹിച്ചുള്ള വിമാനം ചൊവ്വാഴ്ച വൈകിട്ടാണ് നജാഫിലെത്തിയത്. ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി ഉൾപ്പെടെയുള്ളവർ മൃതദേഹം ഏറ്റുവാങ്ങി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും റവല്യൂഷനറി ഗാർഡ് സേന കമാൻഡർമാരും ഇറാഖിലെ വിലാപയാത്രയിലും പങ്കെടുത്തു
ഇറാഖിലെ മറ്റൊരു പുണ്യനഗരമായ കർബലയിലെ വിലാപയാത്ര കൂടി കഴിഞ്ഞ് മൃതദേഹം ഇറാനിൽ തിരിച്ചെത്തിക്കും. മകനും ഇപ്പോഴത്തെ പരമോന്നത നേതാവുമായ മുജ്തബ ഖമനയി പൊതുവേദികൾ ഒഴിവാക്കി ഒളിവിൽ തുടരുകയാണ്. മഷ്ഹദിലെ സംസ്കാരച്ചടങ്ങിലും മുജ്തബ പങ്കെടുക്കില്ല. ഇസ്രയേലും യുഎസും ചേർന്നു നടത്തിയ ഫെബ്രുവരി 28ലെ ആക്രമണത്തിൽ മുജ്തബയ്ക്കും സാരമായി പരുക്കേറ്റിരുന്നു. ആ ആക്രമണത്തിലാണ് ആയത്തൊള്ള അലി ഖമനേയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം നജാഫിലെ ചടങ്ങുകൾക്ക് ശേഷം ഹെലികോപ്റ്റർ മാർഗമാണ് ഭൗതികശരീരം കർബലയിൽ എത്തിച്ചത്. ഇവിടെ പ്രസിദ്ധമായ ഇമാം ഹുസൈൻ, ഇമാം അൽ അബ്ബാസ് മസ്ജിദുകളിൽ പ്രത്യേക പ്രാർഥനാ ചടങ്ങുകൾ നടക്കും. ഇന്നലെ രാത്രിയോടെ ഇറാനിൽ തിരിച്ചെത്തിച്ച ഭൗതികശരീരം, നാളെ ഖമനേയിയുടെ ജന്മനാടായ മഷാദിലെ ഇമാം റെസ മസ്ജിദിൽ ഇമാം റേസയുടെ ശവകുടീരത്തിന് സമീപം ഖബറടക്കും. ലോകനേതാക്കളുടെയും ഉന്നത ഷിയാ പുരോഹിതരുടെയും സാന്നിധ്യമുണ്ടാകുന്ന ചടങ്ങിനായി വിപുലമായ ഒരുക്കങ്ങളാണ് മഷാദിൽ പുരോഗമിക്കുന്നത്.
ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. സംഘർഷ പശ്ചാത്തലത്തിൽ 125 ദിവസങ്ങള്‍ക്ക് ശേഷമാണ് ഖമനേയിയുടെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നത്. ജനസാഗരം ഒഴുകിയെത്തുന്ന ചടങ്ങുകള്‍ക്കായി വൻ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഖമനേയിക്കൊപ്പം കൊല്ലപ്പെട്ട മകളുടെയും മരുമകൻ്റെയും 14 മാസം മാത്രം പ്രായമുള്ള ചെറുമകളുടെയും, നിലവിലെ പരമോന്നത നേതാവ് മുജ്തബ ഖമനേയിയുടെ ഭാര്യ മിസ്ബാഹ് അൽ ഹുദ ബഗേരിയുടെയും മരണാനന്തചടങ്ങുകള്‍ ഒപ്പം നടക്കും.
സുരക്ഷാ കാരണങ്ങള്‍ മുൻനിർത്തി, ഖമനേയിയുടെ പിൻഗാമിയും മകനുമായ മുജ്തബ ഖമനേയി ചടങ്ങിൽ നേരിട്ട് പങ്കെടുത്തേക്കില്ലെന്നാണ് സൂചന. 1989ൽ ഇസ്ലാമിക വിപ്ലവ നേതാവ് ആയത്തുള്ള റൂഹൊള്ള ഖമേനിയുടെ സംസ്കാര ചടങ്ങിലുണ്ടായ വൻ ജനാവലിയുടെ റെക്കോർഡ് ഭേദിച്ച്, രണ്ട് കോടിയിലധികം പേർ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. ചടങ്ങുകളോട് അനുബന്ധിച്ച് ടെഹ്റാൻ കനത്ത സുരക്ഷാവലയത്തിലാണ്. വിലാപയാത്ര കടന്നുപോകുന്ന പാതകളിൽ റെവല്യൂഷണറി ഗാർഡ്സിൻ്റെ പ്രത്യേക സംഘങ്ങള്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നുണ്ട്.
1989ൽ ഇസ്ലാമിക വിപ്ലവ നേതാവ് ആയത്തുള്ള റൂഹൊള്ള ഖമേനിയുടെ സംസ്കാര ചടങ്ങിലുണ്ടായ വൻ ജനാവലിയുടെ റെക്കോർഡ് ഭേദിച്ച്, രണ്ട് കോടിയിലധികം പേർ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. ചടങ്ങുകളോട് അനുബന്ധിച്ച് ടെഹ്റാൻ കനത്ത സുരക്ഷാവലയത്തിലാണ്. വിലാപയാത്ര കടന്നുപോകുന്ന പാതകളിൽ റെവല്യൂഷണറി ഗാർഡ്സിൻ്റെ പ്രത്യേക സംഘങ്ങള്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കും.
പാശ്ചാത്യ ശക്തികളുടെ ആക്രമണത്തിൽ വീരമൃത്യു വഹിച്ച ബലിദാനിയെന്ന നിലയിലാണ് ഇറാൻ ആയത്തൊള്ള അലി ഖമനേയിയെ പ്രതിഷ്ഠിക്കുന്നത്. അതുകൊണ്ടുതന്നെ, യുദ്ധാനന്തരം ജനകീയ വികാരം ഭരണകൂടത്തിനൊപ്പമാണ് എന്ന് കാണിക്കാനുള്ള വേദികൂടിയാകും ഖമനേയിയുടെ അന്ത്യയാത്ര. ചടങ്ങുകൾ നടക്കുന്ന സമയത്ത് ആക്രമണം ഉണ്ടാകരുതെന്ന് അമേരിക്കയ്ക്കും ഇസ്രയേലിനും ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.