ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം; വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷൻ, പാലങ്ങൾ എന്നിവ തകർത്തു

ഇറാൻ്റെ ആണവ നിലയം സ്ഥിതി ചെയ്യുന്ന ബുഷെഹര്‍ നഗരത്തിലും സ്‌ഫോടനങ്ങള്‍ ഉണ്ടായി.
US attacks Iran again
ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം
Published on
Updated on

ടെഹ്‌റാന്‍: ഇറാന് നേരെ ആക്രമണം കടുപ്പിച്ച് യുഎസ്. ദക്ഷിണ ഇറാനിലെ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, രണ്ട് പ്രധാന പാലങ്ങള്‍ എന്നിവയ്ക്ക് നേരെ യുഎസ് മിസൈല്‍ ആക്രമണം നടത്തി.

തുടര്‍ച്ചയായ ആറാം ദിവസമാണ് യുഎസ് സേന ഇറാനില്‍ ആക്രമണം നടത്തുന്നത്. ഇറാൻ്റെ സൈനിക ശേഷി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആക്രമണ പരമ്പരയെന്നാണ് റിപ്പോർട്ട്. പാലങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

US attacks Iran again
ബ്രസീലിന് 25 ശതമാനം നികുതി ഏർപ്പെടുത്തി യുഎസ്; കാപ്പി ബീഫ് എന്നിവയെ ഒഴിവാക്കി

കൂടാതെ, ഇറാൻ്റെ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെഹര്‍ നഗരത്തിലും സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. യുഎസ് ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലുള്ള അമേരിക്കന്‍ സഖ്യകക്ഷികള്‍ക്ക് നേരെയും ഇറാന്‍ ശക്തമായ തിരിച്ചടി തുടങ്ങി. ജോര്‍ദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് ബാലിസ്റ്റിക് മിസൈലുകള്‍ വര്‍ഷിച്ചു.

അഹ്വാസിലെ കുട്ടികളുടെ കാന്‍സര്‍ ആശുപത്രിക്ക് സമീപം യുഎസ് നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് ഈ നടപടിയെന്ന് ഇറാന്‍ വ്യക്തമാക്കി. അമേരിക്കയുടെ മറ്റ് ഗള്‍ഫ് സഖ്യകക്ഷികളായ കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലും ഇറാൻ്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായി.

US attacks Iran again
'നീ മുസ്ലീമാണോ?'; യുഎസില്‍ ഇന്ത്യൻ യുവാവിനുനേരെ ആക്രമണം; 15 തവണ കുത്തിപ്പരിക്കേൽപ്പിച്ചു
News Malayalam 24x7
newsmalayalam.com