

വാഷിങ്ടൺ: ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മിക്ക ഉൽപ്പന്നങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തി യുഎസ്. ട്രംപ് ഭരണകൂടത്തിൻ്റെ ഈ തീരുമാനം ജൂലൈ 22 മുതൽ പ്രാബല്യത്തിൽ വരും.
ബ്രസീലിയൻ വ്യാപാര നയങ്ങളിലെ അവ്യക്തതയാണ് ഈ നടപടിക്ക് കാരണമെന്ന് യുഎസ് വ്യക്തമാക്കി. ബ്രസീൽ പ്രസിഡൻ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയ്‌ക്കെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആരോപണം ഉന്നയിച്ചു.
ബ്രസീലിൻ്റെ പല സാമ്പത്തിക നയങ്ങൾ യുഎസ് താൽപ്പര്യങ്ങൾക്ക് എതിരാണെന്ന് ട്രംപ് ആരോപിച്ചു. അതേസമയം ചില ഉൽപ്പന്നങ്ങളെ യുഎസ് താരിഫിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
താരിഫിൽ നിന്ന് ഒഴിവാക്കിയ ഉൽപ്പന്നങ്ങൾ
കാപ്പി
ബീഫ്
ഓറഞ്ച്
ഓറഞ്ച് ജ്യൂസ്
വാതക ഊർജ ഉൽപ്പന്നങ്ങൾ
എയ്‌റോസ്‌പേസ് വ്യവസായത്തിനുള്ള ഭാഗങ്ങൾ