

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ യുസ് യുദ്ധവിമാനം ഇറാന്‍ പതാകയുള്ള രണ്ട് ടാങ്കറുകള്‍ തകര്‍ത്തെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ തുറമുഖത്ത് യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ചതിനാലാണ് സീ സ്റ്റാര്‍ 3, സെവ്ദ എന്നീ കപ്പലുകള്‍ യുഎസ് നേവി തകര്‍ത്തതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
കപ്പല്‍ തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ സീ സ്റ്റാര്‍ എന്ന കപ്പലില്‍ നിന്ന് പുക ഉയരുന്നത് വ്യക്തമാണ്. സെവ്ദയില്‍ നിന്ന് തീ ആളിക്കത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം കപ്പിലലെ ഫണലോ പുകക്കുഴലോ അല്ലാതെ എവിടെയും കപ്പലിന് അപകടം പറ്റിയതായി കാണാനാകുന്നില്ല. 500 പൗണ്ട് ലേസര്‍ ഗൈഡഡ് ടാങ്കറുകളാണ് കപ്പല്‍ ആക്രമിക്കാന്‍ ഉപയോഗിച്ചതെന്ന് സൈനിക വിദഗ്ധര്‍ സിഎന്‍എന്നിനോട് പറഞ്ഞു.
ഇറാനിയന്‍ സേനയുമായുള്ള വെടിവയ്പ്പിന് പിന്നാലെയായിരുന്നു യുഎസിന്റെ നാടകീയ നീക്കം. വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ടെന്ന് യുഎസ് അവകാശപ്പെടുമ്പോഴും ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ നിലവിലെ ആക്രമണം ആഗോള ഊര്‍ജ സുരക്ഷയെ തന്നെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം യുഎഇിയില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമേരിക്കന്‍ സൈന്യത്തിന് ഭീഷണി ഉയര്‍ത്തുന്നവരെ വെറുതേ വിടില്ലെന്നും അവരെ തകര്‍ക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.