പീറ്റ് ഹെഗ്സെത്തിന് ആശ്വാസം; ഇംപീച്ച്മെൻ്റ് പ്രമേയം വോട്ടിനിട്ട് തള്ളി യുഎസ് പ്രതിനിധി സഭ

204 വോട്ടിനെതിരെ 211 വോട്ട് എന്ന നിലയിലാണ് പ്രമേയത്തിലുള്ള അവതാരണാനുമതി തടഞ്ഞത്.
US House of Representatives votes to reject impeachment resolution against Pete Hegseth
പീറ്റ് ഹെഗ്സെത്തിനെതിരായ ഇംപീച്ച്മെൻ്റ് പ്രമേയം വോട്ടിനിട്ട് തള്ളി യുഎസ് പ്രതിനിധി സഭ
Published on: 
Updated on: 

വാഷിങ്ടൺ: റിപ്പബ്ലിക്കൻ പാർട്ടിയിലെ അംഗവും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെതിരായ ഇംപീച്ച്മെൻ്റ് പ്രമേയം വോട്ടിനിട്ട് തള്ളി യുഎസ് പ്രതിനിധി സഭ. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ 211-നെതിരെ 204 വോട്ടുകൾക്കാണ് ഇംപീച്ച്‌മെൻ്റ് പ്രമേയം ജുഡീഷ്യറി കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ചത്. ഇതോടെ നിലവിലെ സഭാ സമ്മേളനത്തിൽ പ്രമേയത്തിന്മേൽ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പായി. ഇറാൻ യുദ്ധത്തിൻ്റെ പേരിൽ സ്ഥാനം നഷ്ടപ്പെടുമെന്ന ഭീഷണിയിൽ നിന്നും അദ്ദേഹത്തിന് താൽക്കാലിക ആശ്വാസം ലഭിച്ചു.

ഹെഗ്സെത്തിൻ്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ തന്നെ അംഗമായ കെൻ്റക്കിയിൽ നിന്നുള്ള തോമസ് മാസിയാണ് ഇംപീച്ച്‌മെൻ്റ് പ്രമേയം അവതരിപ്പിച്ചത്. തോമസ് മാസി ഒഴികെയുള്ള എല്ലാ റിപ്പബ്ലിക്കൻ അംഗങ്ങളും ഹെഗ്സെത്തിന് അനുകൂലമായി വോട്ട് ചെയ്തു. കോൺഗ്രസിൻ്റെ അനുമതിയില്ലാതെ ഇറാനുമായി യുദ്ധത്തിൽ ഏർപ്പെട്ടു, വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ സൈനിക നീക്കത്തിൽ നിയമലംഘനം നടത്തി, കരീബിയൻ കടലിൽ അനധികൃത ആക്രമണങ്ങൾ നടത്തി തുടങ്ങിയ എട്ട് കുറ്റങ്ങളാണ് പ്രമേയത്തിൽ ഉന്നയിച്ചിരുന്നത്.

US House of Representatives votes to reject impeachment resolution against Pete Hegseth
ആലീസ് ഒരു വർഷമായി രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ, എൻവിഡിയ മേധാവിയുമായുള്ള ബന്ധം അന്വേഷിക്കാൻ എഫ്ബിഐ

നിലവിലെ ഇംപീച്ച്‌മെൻ്റ് നീക്കം പരാജയപ്പെട്ടെങ്കിലും ഹെഗ്സെത്തിനെതിരായ രാഷ്ട്രീയ സമ്മർദ്ദം പൂർണമായി ഒഴിഞ്ഞിട്ടില്ല. കഴിഞ്ഞ ആഴ്ച നടന്ന മിഡ്‌ടേം തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വിജയിച്ചതിനാൽ, 2027 ജനുവരിയിൽ പുതിയ കോൺഗ്രസ് അധികാരമേൽക്കുമ്പോൾ ഹെഗ്സെത്തിൻ്റെ നടപടികളെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തുമെന്ന് ഡെമോക്രാറ്റിക് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം

US House of Representatives votes to reject impeachment resolution against Pete Hegseth
'ഞങ്ങളില്ലെങ്കിൽ ഇസ്രയേൽ ഉണ്ടാവില്ലായിരുന്നു, യുദ്ധച്ചെലവ് മുഴുവൻ തിരിച്ചടയ്ക്കണം'; ഇസ്രയേലിനോടും സഖ്യരാജ്യങ്ങളോടും ഇറാന്‍ യുദ്ധത്തിൻ്റെ ചിലവ് ഈടാക്കാന്‍ ട്രംപ്