വാഷിങ്ടൺ സിറ്റി: പാസ്പോർട്ട് റാങ്കിങ്ങിൽ ആഗോളതലത്തിലെ ആദ്യ പത്തിൽ നിന്ന് യുഎസ് പാസ്‌പോർട്ട് പുറത്തായി. ഹെൻലി പാസ്‌പോർട്ട് സൂചിക പുറത്തുവിട്ട റിപ്പോർട്ടിലാണ് യുഎസ് പാസ്‌പോർട്ട് പുറത്തായ വിവരം അറിയുന്നത്. ഏതെല്ലാം രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്നതിൻ്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കുന്നത്.
2014 ൽ പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്ന യുഎസ്, കഴിഞ്ഞ വർഷം ഏഴാം സ്ഥാനത്തായിരുന്നു. യുഎസ് പാസ്‌പോർട്ടിന് ഇപ്പോൾ 12-ാം സ്ഥാനമാണ് ഉള്ളത്. നിലവിൽ 227 ൽ 180 രാജ്യങ്ങളിലേക്കാണ് യുഎസ് പൗരന്മാർക്ക് സഞ്ചരിക്കാൻ സാധിക്കുന്നത്. അതേസമയം, ഹെൻലി പാസ്‌പോർട്ട് സൂചികയിൽ ഏഷ്യൻ രാജ്യങ്ങൾ മികച്ച റാങ്കിങ് സ്വന്തമാക്കി.
ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നയങ്ങളും യാത്രാ നിയമങ്ങളുമാണ് റാങ്കിലുണ്ടായ ഇടിവിന് കാരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഏതെല്ലാം രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്നതിൻ്റെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നത്.
മൂന്ന് ഏഷ്യൻ രാജ്യങ്ങളാണ് ലീഡർബോർഡിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്. 193 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനവുമായി സിംഗപ്പൂർ ഒന്നാം സ്ഥാനത്തും 190 സ്ഥലങ്ങളുമായി ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തും 189 സ്ഥലങ്ങളുമായി ജപ്പാൻ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.