"നമ്മൾ നല്ലവരായതിനാൽ ശവസംസ്‌കാരത്തിന് ഇറാന് ഒരാഴ്ച അവധി കൊടുത്തു"; പരിഹാസവുമായി ട്രംപ്

അമേരിക്കയുടെ 250ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മൗണ്ട് റഷ്‌മോറിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്
"നമ്മൾ നല്ലവരായതിനാൽ ശവസംസ്‌കാരത്തിന് ഇറാന് ഒരാഴ്ച അവധി കൊടുത്തു"; പരിഹാസവുമായി ട്രംപ്
Published on
Updated on

ടെഹ്റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ഇറാനെതിരെ പരിഹാസവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംസ്കാര ചടങ്ങുകൾക്കായി യുഎസ് ഇറാന് ഒരാഴ്ച അവധി കൊടുത്തിട്ടുണ്ടെന്നാണ് പരിഹാസം. അവധി നൽകിയത് തങ്ങൾ നല്ലവരായതുകൊണ്ടാണെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ 250ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മൗണ്ട് റഷ്‌മോറിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഒറ്റ ദിവസം കൊണ്ട് നമ്മൾ വെനസ്വേലയെ തോൽപ്പിച്ചു. ഇറാനെ മുഴുവനായും തോൽപ്പിച്ചു. അവർ ഒത്തുതീർപ്പാക്കാൻ ആഗ്രഹിക്കുന്നുണ്ട്. ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനാൽ ഞങ്ങൾ അവർക്ക് ഒരാഴ്ചത്തെ അവധി നൽകി. കാരണം ഞങ്ങൾ വളരെ നല്ലവരാണ്’’ ട്രംപിന്റെ പരാമർശം. ഇറാനുമായുള്ള സംഘർഷത്തെ പരാമർശിച്ച ട്രംപ്, ഇറാനെതിരെ തങ്ങൾ സ്വീകരിച്ച സൈനിക നടപടികളെ പറ്റിയും പൊതുയോഗത്തിൽ സംസാരിച്ചു.

"നമ്മൾ നല്ലവരായതിനാൽ ശവസംസ്‌കാരത്തിന് ഇറാന് ഒരാഴ്ച അവധി കൊടുത്തു"; പരിഹാസവുമായി ട്രംപ്
കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ പ്രത്യക്ഷപ്പെട്ട് അഹമ്മദ് വാഹിദി! ഖമനേയിയുടെ സംസ്കാര ചടങ്ങിനെത്തി

അതേസമയം, ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടെ ഇറാന്‍റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് തുടക്കമായി. ടെഹ്റാനില്‍ നടക്കുന്ന സംസ്കാര ചടങ്ങുകളില്‍ വരും ദിവസങ്ങില്‍ 20 ദശലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. ഇന്നും നാളെയും ഗ്രാൻഡ് മുസല്ലയിൽ പൊതുദർശനത്തിന് വയ്ക്കുന്ന ഭൗതികശരീരം, വിലാപയാത്രയായി ഷിയാ മുസ്ലീങ്ങളുടെ പുണ്യനഗരമായ ഖോമിലേക്ക് കൊണ്ടുപോകും. ഇറാനിലെയും ഇറാഖിലെയും വിവിധ നഗരങ്ങളില്‍ നടക്കുന്ന മതപരമായ ചടങ്ങുകള്‍ക്കും വിലാപയാത്രക്കും ശേഷം ജൂലൈ ഒമ്പതിന് ജന്മനാടായ മഷ്ഹദിലെ ഇമാം റെസാ മഖ്ബറയില്‍ ഖബറടക്കും.

സുരക്ഷാ കാരണങ്ങളാല്‍ ഇറാന്‍റെ പുതിയ പരമോന്നത നേതാവും അലി ഖമനേയിയുടെ മകനുമായ മൊജ്തബ ഖമനെയി സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യയിലെ ഇറാന്‍ പ്രതിനിധി ആയത്തുള്ള ഹക്കിം ഇലാഹി പറഞ്ഞു. ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെ മരണാനന്തര ചടങ്ങുകള്‍, സംഘർഷ പശ്ചാത്തലത്തിൽ 125 ദിവസങ്ങള്‍ക്ക് ശേഷമാണ് നടക്കുന്നത്.

News Malayalam 24x7
newsmalayalam.com