"ഞങ്ങള്‍ക്ക് ആവശ്യമില്ല, എങ്കിലും ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കും"; ഹോര്‍മുസ് യുഎസ് നിയന്ത്രണത്തിലാണെന്നും ട്രംപ്

ഹോര്‍മുസില്‍ ടോള്‍ ഏര്‍പ്പെടുത്താനുള്ള ഇറാന്റെ നീക്കം അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
"ഞങ്ങള്‍ക്ക് ആവശ്യമില്ല, എങ്കിലും ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കും"; ഹോര്‍മുസ് യുഎസ് നിയന്ത്രണത്തിലാണെന്നും ട്രംപ്
Source: Social Media
Published on
Updated on

വാഷിങ്ടണ്‍: ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെ ആണവായുധം വികസിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഹോര്‍മുസില്‍ ടോള്‍ ഏര്‍പ്പെടുത്താനുള്ള ഇറാന്റെ നീക്കം അനുവദിക്കില്ലെന്നും ഹോര്‍മുസിന്റെ മുഴുവന്‍ നിയന്ത്രണവും യുഎസിനാണെന്നും ട്രംപ് പറഞ്ഞു.

സമാധാന കരാറില്‍ എത്തുന്നതിന് മുന്‍പ് ഇറാന്റെ 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം മറ്റൊരു രാജ്യത്തേക്ക് മാറ്റണമെന്നായിരുന്നു അമേരിക്കയും ഇസ്രയേലും മുന്നോട്ടുവെച്ച ഉപാധി. എന്നാല്‍ അത് സാധിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുറേനിയം സംഭരണം ഘട്ടംഘട്ടമായി പിടിച്ചെടുക്കുമെന്ന് ട്രംപ് പറഞ്ഞത്.

"ഞങ്ങള്‍ക്ക് ആവശ്യമില്ല, എങ്കിലും ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കും"; ഹോര്‍മുസ് യുഎസ് നിയന്ത്രണത്തിലാണെന്നും ട്രംപ്
എബോള വ്യാപനം: കോംഗോയിലും ഉഗാണ്ടയിലുമായി 600 ലേറെ പേര്‍ക്ക് രോഗബാധ; 139 പേര്‍ മരിച്ചു

"ഞങ്ങളുടെ ഉപരോധത്തിലൂടെ ഹോര്‍മൂസ് മുഴുവന്‍ നിയന്ത്രണത്തിലാണ്. ഇറാന് ഒരിക്കലും ആണവായുധം കിട്ടില്ല. അല്ലെങ്കില്‍ ഞങ്ങള്‍ അതിലും വലിയ പ്രത്യാഘാതമുണ്ടാവുന്ന ഒന്ന് ചെയ്യും," ട്രംപ് പറഞ്ഞു.

യുഎസ്-ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് യുഎസ് ആരോപിക്കുന്നത്.

"ഞങ്ങള്‍ക്ക് ആവശ്യമില്ല, എങ്കിലും ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കും"; ഹോര്‍മുസ് യുഎസ് നിയന്ത്രണത്തിലാണെന്നും ട്രംപ്
"യുദ്ധം പുനരാരംഭിച്ചാൽ യുഎസിനെ കാത്തിരിക്കുന്നത് വൻ സർപ്രൈസ്"; ട്രംപിന് ഇറാൻ്റെ മുന്നറിയിപ്പ്

"ഞങ്ങള്‍ക്ക് അത് കിട്ടുക തന്നെ ചെയ്യും. ഞങ്ങള്‍ക്ക് അത് വേണ്ട. അതിന്റെ ആവശ്യവുമില്ല. പക്ഷെ അത് കിട്ടിക്കഴിഞ്ഞാല്‍ ഞങ്ങള്‍ അത് നശിപ്പിക്കും. പക്ഷെ അവര്‍ അത് അനുഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല," എന്നും ട്രംപ് പറഞ്ഞു.

News Malayalam 24x7
newsmalayalam.com