ഇന്ത്യക്ക് മേൽ 20-25 ശതമാനം വരെ തിരിച്ചടി തീരുവ ചുമത്തേണ്ടി വരുമെന്ന് ട്രംപ്

ഇന്ത്യ-യുഎസ് വ്യാപാര ചർച്ച ഫലം കാണാഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
ഇന്ത്യക്ക് മേൽ 20-25 ശതമാനം വരെ തിരിച്ചടി തീരുവ ചുമത്തേണ്ടി വരുമെന്ന് ട്രംപ്
Published on

വാഷിങ്ടൺ: ഇന്ത്യക്ക് മേൽ തിരിച്ചടി തീരുവ ചുമത്തേണ്ടി വരുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 20 മുതൽ 25 ശതമാനം വരെ ഇറക്കുമതി തീരുവ ഇന്ത്യ നൽകേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കി.

ഇന്ത്യ-യുഎസ് വ്യാപാര ചർച്ച ഫലം കാണാഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. തീരുവ സംബന്ധിച്ച് ധാരണയിലെത്താൻ ഇന്ത്യക്ക് ട്രംപ് അനുവദിച്ച സമയം നാളെ അവസാനിക്കും. നേരത്തെ 26 ശതമാനം തീരുവയായിരുന്നു ഇന്ത്യക്ക് മേൽ ചുമത്തിയത്.

"ഇന്ത്യ ഒരു നല്ല സുഹൃത്തായിരുന്നു. പക്ഷേ ഇന്ത്യ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ താരിഫ് അവർ ഈടാക്കിയിട്ടുണ്ട്," അഞ്ച് ദിവസത്തെ സ്കോട്ട്ലൻഡ് സന്ദർശനം കഴിഞ്ഞ് വാഷിംഗ്ടണിലേക്ക് മടങ്ങുമ്പോൾ എയർഫോഴ്സ് വണ്ണിൽ വെച്ച് ട്രംപ് പറഞ്ഞു.

ഇന്ത്യക്ക് മേൽ 20-25 ശതമാനം വരെ തിരിച്ചടി തീരുവ ചുമത്തേണ്ടി വരുമെന്ന് ട്രംപ്
റഷ്യൻ ഭൂചലനം: റഷ്യൻ തീരപ്രദേശങ്ങൾ, അലാസ്ക, കാലിഫോർണിയ തീരങ്ങളെ വിഴുങ്ങി സുനാമി; ഭയാശങ്കയിൽ പസഫിക് രാജ്യങ്ങൾ!

Related Stories

No stories found.
News Malayalam 24x7
newsmalayalam.com