"ഇന്ത്യ, ചൈന, പാകിസ്ഥാൻ ഉൾപ്പെടെ 23 രാജ്യങ്ങൾ മയക്കുമരുന്ന് ഉൽപ്പാദന കേന്ദ്രങ്ങളോ, നിയമ വിരുദ്ധ മയക്കുമരുന്ന് കടത്ത് രാജ്യങ്ങളോ ആണ്": ട്രംപ്

പ്രസിഡൻഷ്യൽ ഡിറ്റർമിനേഷനിൽ റിപ്പോർട്ടിലാണ് ട്രംപിൻ്റെ പരാമർശം.
Donald Trump
ഡൊണാൾഡ് ട്രംപ്Source: News Malayalam 24x7
Published on

വാഷിങ്ടൺ ഡിസി: ഇന്ത്യ, ചൈന, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, തുടങ്ങിയ 23 രാജ്യങ്ങൾ പ്രധാന മയക്കുമരുന്ന് ഉൽപ്പാദന കേന്ദ്രങ്ങളോ, മയക്കുമരുന്ന് കടത്ത് രാജ്യങ്ങളോ ആണെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നിയമവിരുദ്ധ മയക്കുമരുന്നുകളും രാസവസ്തുക്കളും നിർമിക്കുന്നതിലൂടെയും കടത്തുന്നതിലൂടെയും ഈ രാജ്യങ്ങൾ യുഎസിൻ്റെ പൗരന്മാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് എന്നും ട്രംപ് പറഞ്ഞു.

നിയമവിരുദ്ധ മയക്കുമരുന്ന് യുഎസിലേക്ക് എത്തിക്കുന്നതിനും കൊണ്ടുപോകുന്നതിനും ഈ രാജ്യങ്ങളെ ഉത്തരവാദികളായി നിശ്ചയിച്ചുകൊണ്ട് ട്രംപ് കോൺഗ്രസിന് "മേജർമാരുടെ പട്ടിക" നൽകിയതായി വൈറ്റ് ഹൗസ് പറഞ്ഞു.

Donald Trump
കേർക്കിനെ കൊലചെയ്യാൻ പോകുന്നു എന്ന് എഴുതിയ കുറിപ്പ് കീബോർഡിനടിയിൽ, ടെക്സ്റ്റ് മേസേജിൽ കുറ്റസമ്മതം; ടെയ്‌ലർക്ക് വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ

സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഈ 23രാജ്യങ്ങൾക്കായി പ്രസിഡൻഷ്യൽ തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, ബൊളീവിയ, ബർമ, കൊളംബിയ, വെനിസ്വേല എന്നീ അഞ്ച് രാജ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട പിന്മാറുന്നതിൽ പരാജയപ്പെട്ടുവെന്നും, അവരുടെ മയക്കുമരുന്ന് വിരുദ്ധ ശ്രമങ്ങൾ മെച്ചപ്പെടുത്താൻ ആവശ്യപ്പെടുന്നുവെന്നും ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com