വാഷിങ്ടൺ: റഷ്യക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 50 ദിവസത്തിനുള്ളിൽ യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നാണ് ട്രംപ് റഷ്യയെ അറിയിച്ചത്. വെടിനിർത്തൽ ധാരണയിലെത്തിയില്ലെങ്കിൽ കനത്ത തീരുവ ഏർപ്പെടുത്തുമെന്നും ട്രംപ് താക്കീത് ചെയ്തു. യുഎസിൻ്റെ നൂതന ആയുധങ്ങൾ യുക്രെയ്ന് നൽകുമെന്നും ട്രംപ് വ്യക്തമാക്കി
കനത്ത തീരുവ ഏർപ്പെടുത്തുമെന്ന് പറഞ്ഞ ട്രംപ് റഷ്യൻ ഉൽപന്നങ്ങൾക്ക് 100 ശതമാനം തീരുവയും, റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മേൽ ഉപരോധവും ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. യുഎസിൻ്റെ വ്യോമപ്രതിരോധ സംവിധാനമായ 'പാട്രിയോട്ട്' അടക്കം ആധുനിക ആയുധങ്ങൾ യുക്രെയ്ന് നൽകുമെന്നും ട്രംപ് പറഞ്ഞു.
നാറ്റോ വഴി യുക്രെയ്‌നിന് ആവശ്യമായതൊക്കെ വൻതോതിൽ നൽകാൻ തീരുമാനിച്ചതായി നാറ്റോ മേധാവി മാർക്ക് റുട്ട് സ്ഥിരീകരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. കീവിലേക്ക് അയയ്ക്കുന്ന ആയുധങ്ങളെക്കുറിച്ച് റൂട്ടെയോ ട്രംപോ വിശദീകരിച്ചിട്ടില്ല. എന്നാൽ കരാറിൽ "മിസൈലുകളും വെടിക്കോപ്പുകളും" ഉൾപ്പെടുന്നുവെന്ന് റൂട്ടെ പറഞ്ഞതായും ബിബിസി റിപ്പോർട്ട് ചെയ്തു.
യുക്രെയ്‌നിനെ പിന്തുണയ്ക്കുന്നതിനായി കോടിക്കണക്കിന് ഡോളർ വിലമമതിക്കുന്ന ഉയർന്ന നിലവാരമുള്ള ആയുധങ്ങൾ വിതരണം ചെയ്യുമെന്നാണ് ട്രംപ് അറിയിച്ചത്. റഷ്യയുടെ സമ്പദ് വ്യവസ്ഥ തളർത്തുക എന്നതും ട്രംപ് തീരുവ വർധിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നുണ്ട്.