"യുഎസുമായി കരാർ അല്ലെങ്കിൽ ഹോർമുസ് തുറക്കുക, രണ്ടിലൊന്ന് സംഭവിച്ചില്ലെങ്കില്‍ സർവ്വനാശം"; ഇറാന് ഭീഷണിയുമായി ട്രംപ്

നേരത്തെ നൽകിയ 10 ദിവസത്തെ സാവകാശം രണ്ട് ദിവസത്തിന് ശേഷം ഏപ്രില്‍ ആറിനാണ് അവസാനിക്കുക
Donald-Trump
Source: Social Media
Published on
Updated on

വാഷിങ്ടൺ: ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 48 മണിക്കൂറിനുള്ളില്‍ അമേരിക്കയുമായി കരാറില്‍ എത്തണം. അല്ലെങ്കില്‍ ഹോർമൂസ് കടലിടുക്ക് തുറക്കണം എന്നാണ് നിർദേശം. രണ്ടിലൊന്ന് സംഭവിച്ചില്ലെങ്കിൽ സർവനാശമെന്നാണ് ഭീഷണി. നേരത്തെ അനുവദിച്ച 10 ദിവസത്തെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ട്രംപിന്റെ ഭീഷണി. നേരത്തെ നൽകിയ 10 ദിവസത്തെ സാവകാശം രണ്ട് ദിവസത്തിന് ശേഷം ഏപ്രില്‍ ആറിനാണ് അവസാനിക്കുക.

Donald-Trump
വീണ്ടും യുഎസ് സൈനിക വിമാനം വെടിവച്ചിട്ടെന്ന് ഇറാൻ; പൈലറ്റിനെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുൾപ്പെടെ താൻ ഉന്നയിച്ച ആവശ്യങ്ങൾ ടെഹ്‌റാൻ നിറവേറ്റിയില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ "എല്ലാ നരകവും അസ്തമിക്കും" എന്ന് ട്രംപ് ഇസ്ലാമിക് റിപ്പബ്ലിക്കിന് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. "ഒരു കരാർ ഉണ്ടാക്കാനോ ഹോർമുസ് കടലിടുക്ക് തുറക്കാനോ ഞാൻ ഇറാന് പത്ത് ദിവസം സമയം നൽകിയത് ഓർക്കുക. സമയം അതിക്രമിച്ചിരിക്കുന്നു - 48 മണിക്കൂർ മുമ്പ് എല്ലാ നരകവും അവരുടെ മേൽ വാഴും. ദൈവത്തിന് മഹത്വം!" എന്ന് ട്രംപ് കുറിച്ചു.

Donald-Trump
ഓരോ ദിവസവും പറയുന്നത് ഓരോ കാര്യങ്ങള്‍; എന്നും സംസാരിക്കാതിരിക്കാന്‍ പറ്റുമോ എന്ന് ട്രംപിനോട് മാക്രോണ്‍

ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനുള്ള ഇറാന് നൽകിയ സമയപരിധി ഏപ്രിൽ 6 വരെ പത്ത് ദിവസത്തേക്ക് കൂടി നീട്ടിയതായി ട്രംപ് നേരത്തേ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചിരുന്നു. ഏപ്രിൽ 6 തിങ്കളാഴ്ച മുതൽ രാത്രി 8 മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. “ഇറാൻ സർക്കാരിൻ്റെ അഭ്യർഥന പ്രകാരം, 10 ദിവസത്തേക്ക് എനർജി പ്ലാന്റ് നശീകരണം ഞങ്ങൾ താൽക്കാലികമായി നിർത്തുന്നു. ചർച്ചകൾ പുരോഗമിക്കുകയാണ്. അവ വളരെ നന്നായി പോകുന്നു. അവർ ഏഴ് ദിവസത്തെ സമയം ചോദിച്ചു. ഞാൻ അവർക്ക് 10 ദിവസത്തെ സമയം നൽകി,” എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com