"മകന് ഫണ്ണിനായി" തോക്ക് ബർത്ത് ഡേ ഗിഫ്റ്റ് കൊടുത്ത് മമ്മി; പിന്നീട് സ്കൂളിൽ നടന്നത് നടുക്കുന്ന അരുംകൊല!

2026 ഓഗസ്റ്റിൽ കുട്ടിയുടെ അമ്മയായ ഷൗണ്ടായ് നിക്കേഴ്സൺ 'മാവെറിക് 88 പമ്പ് ആക്ഷൻ 12 ഗേജ്' എന്നൊരു ഷോട്ട് ഗൺ മകന് വാങ്ങി നൽകിയിരുന്നു.
school firing in Oregon
Published on: 
Updated on: 

വാഷിങ്ടൺ: കഴിഞ്ഞ ആഴ്ചയിൽ യുഎസിലെ ഒറിഗോൺ സ്റ്റേറ്റിൽ കഴിഞ്ഞ ദിവസം 16കാരനായ വിദ്യാർഥി അധ്യാപികയേയും മൂന്ന് കുരുന്ന് വിദ്യാർഥികളേയും വെടിവച്ച് കൊന്നിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഗ്രിഫിൻ ജെ. ജോണിന് ബർത്ത് ഡേ ഗിഫ്റ്റായി സമ്മാനിച്ചത് അമ്മയാണ് സമ്മാനിച്ചതെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. 2026 ഓഗസ്റ്റിൽ കുട്ടിയുടെ അമ്മയായ ഷൗണ്ടായ് നിക്കേഴ്സൺ 'മാവെറിക് 88 പമ്പ് ആക്ഷൻ 12 ഗേജ്' എന്നു പേരായ ഒരു ഷോട്ട് ഗൺ മകന് വാങ്ങി നൽകിയെന്നാണ് പൊലീസ് കണ്ടെത്തിയത്.

മകൻ്റെ ഉല്ലാസത്തിന് വേണ്ടിയാണ് തോക്ക് വാങ്ങി നൽകിയതെന്നാണ് അമ്മയുടെ മൊഴി. കഴിഞ്ഞ വ്യാഴാഴ്ച ഒറിഗോണിലെ ബെൻഡിലുള്ള സിൽവർ റെയിൽ എലിമെൻ്ററി സ്കൂളിലാണ് കൗമാരക്കാരൻ ഞെട്ടിക്കുന്ന കൂട്ടക്കൊല നടത്തിയത്. ഗ്രിഫിൻ ജെ. ജോൺ നേരത്തെ ഇതേ സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർഥിയാണ്.

school firing in Oregon
കോവളം സ്പായിൽ 16കാരിക്ക് പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ കസ്റ്റഡിയിൽ, പെൺകുട്ടിയുമായി തെളിവെടുപ്പ് നടത്തി

തോക്കുമായി പോയ കുട്ടി ആദ്യം അതുവഴി കടന്നുപോയ ഒരു പിക്കപ്പ് ട്രക്കിന് നേരെയാണ് വെടിയുതിർത്തത്. അതിൻ്റെ ഡ്രൈവർ ഉടനെ 911 എന്ന നമ്പറിൽ വിളിച്ച് പരാതിപ്പെട്ടു. പിന്നീട് അടച്ചിട്ട ഗ്ലാസ് ഡോറുകൾ വെടിവച്ച് തകർത്ത ശേഷമാണ് കുറ്റവാളി സ്കൂളിനകത്തേക്ക് പ്രവേശിച്ചത്. തുടർന്ന് ഇടതുവശത്തുള്ള ആദ്യത്തെ ക്ലാസ് മുറിയിൽ പ്രവേശിച്ച് തുരുതുരെ വെടിയുതിർത്ത് നാല് പേരെയും കൊല്ലുകയും മറ്റു രണ്ട് പേരെ പരിക്കേൽപ്പിക്കുകയും ചെയ്തു.

അഞ്ച്, എട്ട്, പതിനൊന്ന് വയസുകാരായ കുട്ടികളും 25കാരിയായ അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. ഏഴ് വയസുകാരിയായ മറ്റൊരു വിദ്യാർഥിനിക്കും 54കാരിയായ അധ്യാപികയ്ക്കും പരിക്കേറ്റു.

school firing in Oregon
"ഫ്രാൻസിൽ കലാപം നിയന്ത്രിക്കാനായില്ല"; പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ആഭ്യന്തര മന്ത്രി, നഗരങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി
News Malayalam 24x7
newsmalayalam.com