"ഫ്രാൻസിൽ കലാപം നിയന്ത്രിക്കാനായില്ല"; പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ആഭ്യന്തര മന്ത്രി, നഗരങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
"ഫ്രാൻസിൽ കലാപം നിയന്ത്രിക്കാനായില്ല"; പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ആഭ്യന്തര മന്ത്രി, നഗരങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി
Published on: 
Updated on: 

പാരിസ്: ഫ്രാൻസിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടെ ചില നഗരങ്ങളിൽ പൊലീസിന് നിയന്ത്രണം നഷ്ടപ്പെട്ടതായി സമ്മതിച്ച് ആഭ്യന്തര മന്ത്രി ലോറൻ്റ് നുനെസ്. പ്രതിഷേധങ്ങൾ മുൻകൂട്ടി കൃത്യമായി വിലയിരുത്തുന്നതിലും ആവശ്യത്തിന് പൊലീസിനെ വിന്യസിക്കുന്നതിലും വീഴ്ചയുണ്ടായതായി അദ്ദേഹം വ്യക്തമാക്കി. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

"ഫ്രാൻസിൽ കലാപം നിയന്ത്രിക്കാനായില്ല"; പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ആഭ്യന്തര മന്ത്രി, നഗരങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി
അടിയന്തരാവസ്ഥ ഉടൻ പ്രഖ്യാപിക്കില്ല; ജനകീയ പ്രക്ഷോഭക്കാരെ നേരിടാൻ ഫ്രഞ്ച് സർക്കാർ പ്രാദേശിക കർഫ്യൂ ഏർപ്പെടുത്തും

ഒക്ടോബർ 17 ശനിയാഴ്ച ഫ്രാൻസിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളാണ് പിന്നീട് അക്രമത്തിലും കൊള്ളയിലും കലാശിച്ചത്. ജീവിതച്ചെലവ് വർധിക്കുന്നതും സ്കൂളുകളിലെ മോശം സാഹചര്യങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച് വിദ്യാർഥികളും മറ്റ് ജനവിഭാഗങ്ങളും തെരുവിലിറങ്ങി. എന്നാൽ, സമാധാനപരമായി തുടങ്ങിയ പ്രതിഷേധങ്ങളിൽ ചിലയിടങ്ങളിൽ അക്രമസംഭവങ്ങൾ അരങ്ങേറുകയായിരുന്നു.

തുടർന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ വടക്കൻ ഫ്രാൻസിലെ ലില്ലെ ഉൾപ്പെടെ നാല് നഗരങ്ങളിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയെന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

"ഫ്രാൻസിൽ കലാപം നിയന്ത്രിക്കാനായില്ല"; പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ആഭ്യന്തര മന്ത്രി, നഗരങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി
SPOTLIGHT | ഫ്രാൻസിലെ കലാപത്തിൻ്റെ കാരണങ്ങളും ഭാവിയും

പാരിസിലെ രണ്ട് മേഖലകളിലും പൊലീസ് കർഫ്യൂ പ്രഖ്യാപിച്ചു. ശനിയാഴ്ച അക്രമസംഭവങ്ങൾ അരങ്ങേറിയ പ്ലാസ് ദെ ല റിപ്പബ്ലിക് മേഖലയിൽ തിങ്കളാഴ്ച രാത്രി 11 മുതൽ ചൊവ്വാഴ്ച രാവിലെ ആറു വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കൊള്ളയടിക്കൽ ഉൾപ്പടെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രധാന വ്യാപാരമേഖലയായ ലെസ് ഹാൾസ് പ്രദേശത്തും ഇതേ സമയത്ത് കർഫ്യൂ ഏർപ്പെടുത്തി.

രാജ്യത്താകെ ഏകദേശം അഞ്ച് ലക്ഷത്തിലധികം പേർ പ്രതിഷേധങ്ങളിൽ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ. എന്നാൽ, 2,00,000 പേർ പങ്കെടുക്കുമെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തൽ. പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടം എത്തിയതോടെ ചില നഗരങ്ങളിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസിന് ബുദ്ധിമുട്ടുണ്ടായതായി ആഭ്യന്തര മന്ത്രി പറഞ്ഞു.

"ഫ്രാൻസിൽ കലാപം നിയന്ത്രിക്കാനായില്ല"; പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ആഭ്യന്തര മന്ത്രി, നഗരങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി
ഫ്രാൻസിലെ ജനകീയ പ്രക്ഷോഭം കലാപത്തീയായി; യൂറോപ്പിൻ്റെ വിവിധ ഭാഗങ്ങളിലേക്കും പടരുന്നു

രാജ്യത്തുടനീളം 60,000 പൊലീസുകാരെയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നെങ്കിലും, പാരിസ്, മാർസെയ്, ലിയോൺ തുടങ്ങിയ പ്രധാന നഗരങ്ങളിൽ സംഘടിത അക്രമി സംഘങ്ങളെ നിയന്ത്രിക്കാൻ ഇത് മതിയായില്ലെന്ന് നുനെസ് സമ്മതിച്ചു. പ്രതിഷേധത്തിനിടെ നഗരസഭാ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള പൊതുമന്ദിരങ്ങൾ ആക്രമിക്കപ്പെടുകയും തീകൊളുത്തപ്പെടുകയും ചെയ്തു. ഏകദേശം 2000 കടകൾ കൊള്ളയടിക്കപ്പെട്ടതായാണ് അധികൃതരുടെ കണക്ക്.

സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രാജി സന്നദ്ധത അറിയിച്ചെങ്കിലും പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ രാജി സ്വീകരിച്ചില്ല. പകരം സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചകൾ പരിശോധിക്കാനും പൊലീസിൻ്റെ പ്രവർത്തനരീതിയിൽ മാറ്റങ്ങൾ വരുത്താനും അദ്ദേഹം നിർദേശിച്ചു.

News Malayalam 24x7
newsmalayalam.com