വെനസ്വേലയുടെ പ്രഥമ വനിതയും, രാഷ്ട്രീയ തന്ത്രജ്ഞയും; സിലിയയ്ക്ക് മേൽ യുഎസ് ചാർത്തിയിരിക്കുന്ന കുറ്റങ്ങൾ

മയക്കുമരുന്ന് ഇടപാടുകളിൽ സിലിയയുടെ കുടുംബത്തിൻ്റെ പങ്കാളിത്തവും കുറ്റപത്രത്തിൽ പറയുന്നു
വെനസ്വേലയുടെ പ്രഥമ വനിതയും, രാഷ്ട്രീയ തന്ത്രജ്ഞയും; സിലിയയ്ക്ക് മേൽ യുഎസ്  ചാർത്തിയിരിക്കുന്ന കുറ്റങ്ങൾ
Source: X
Published on
Updated on

വെനസ്വേലയുടെ പ്രഥമ വനിതയും പ്രസിഡൻ്റ് നിക്കോളാസ് മഡുറോയുടെ ഭാര്യയുമായ സിലിയ ഫ്ലോറസിനെതിരെ മയക്കുമരുന്ന് ഭീകരവാദത്തിനാണ് കേസെടുത്തിരിക്കുന്നത്. മയക്കുമരുന്ന് കടത്ത് സുഗമമാക്കുന്നതിന് രാജ്യത്തിലെ ആൻ്റി ഡ്രഗ് ഓഫീസിൽ കൃത്രിമം കാണിക്കുന്നതിനും കൈക്കൂലി വാങ്ങിയതിനുമാണ് സിലിയ‌യ്‌ക്കെതിരെ കേസ് ചാർജ് ചെയ്തിരിക്കുന്നത്.

2007-ൽ ഒരു പ്രധാന മയക്കുമരുന്ന് കടത്തുകാരനും വെനിസ്വേലയിലെ ദേശീയ മയക്കുമരുന്ന് വിരുദ്ധ ഓഫീസിൻ്റെ ഡയറക്ടർ നെസ്റ്റർ റെവെറോൾ ടോറസും തമ്മിലുള്ള കൂടിക്കാഴ്ച ഒരുക്കുന്നതിനായി സിലിയ ലക്ഷക്കണക്കിന് ഡോളർ കൈക്കൂലി വാങ്ങിയതായാണ് ആരോപണം. യുഎസ് കുറ്റപത്രം അനുസരിച്ച്, ഇതിനെ തുടർന്ന് ഡയറക്ടർക്ക് പ്രതിമാസം കൊക്കെയ്ൻ നിറച്ച വിമാനങ്ങൾക്ക് സുരക്ഷിതമായി കടന്നുപോകാൻ 100,000 ഡോളർ കൈക്കൂലി നൽകാമെന്നും സമ്മതിച്ചതായും അതിൽ ഒരു ഭാഗം ഫ്ലോറസിലേക്ക് എത്തിച്ചതായും ആരോപിക്കപ്പെടുന്നു. 2015 ൽ ന്യൂയോർക്കിൽ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ ചുമത്തിയ റെവെറോൾ ടോറസ് പിടികിട്ടാപ്പുള്ളിയായി തുടരുകയാണ്.

വെനസ്വേലയുടെ പ്രഥമ വനിതയും, രാഷ്ട്രീയ തന്ത്രജ്ഞയും; സിലിയയ്ക്ക് മേൽ യുഎസ്  ചാർത്തിയിരിക്കുന്ന കുറ്റങ്ങൾ
"യുഎസ് അന്താരാഷ്ട്ര ചട്ടങ്ങൾ ലംഘിച്ചു"; മഡൂറോയേയും ഭാര്യയേയും ഉടൻ മോചിപ്പിക്കണമെന്ന് ചൈന

മയക്കുമരുന്ന് ഇടപാടുകളിൽ സിലിയയുടെ കുടുംബത്തിൻ്റെ പങ്കാളിത്തവും കുറ്റപത്രത്തിൽ പറയുന്നു . യുഎസിലേക്ക് ടൺ കണക്കിന് കൊക്കെയ്ൻ കടത്തുവാൻ ഗൂഢാലോചന നടത്തിയതിന് 2017 ൽ സിലിയയുടെ അനന്തരവൻമാർക്ക് 18 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഏഴ് അമേരിക്കക്കാരുൾപ്പെട്ട തടവുകാരുടെ കൈമാറ്റത്തിൻ്റെ ഭാഗമായി 2022 ൽ അവരെ വിട്ടയക്കുകയായിരുന്നു.

ഭാര്യ, മകൻ, മറ്റ് മൂന്ന് പേർ എന്നിവർക്കൊപ്പം മഡുറോയ്‌ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട് . മയക്കുമരുന്ന്-ഭീകര ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, മെഷീൻ ഗണ്ണുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വയ്ക്കൽ, അത്തരം ആയുധങ്ങൾ കൈവശം വയ്ക്കാനുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

വെനസ്വേലയുടെ പ്രഥമ വനിതയും, രാഷ്ട്രീയ തന്ത്രജ്ഞയും; സിലിയയ്ക്ക് മേൽ യുഎസ്  ചാർത്തിയിരിക്കുന്ന കുറ്റങ്ങൾ
വെനസ്വേലയിലെ സംഭവവികാസങ്ങൾ ആശങ്കാജനകമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

അഭിഭാഷകയായിരുന്ന സിലിയ ഫ്ലോറസ് 1990 കളിൽ മുൻ പ്രസിഡൻ്റ് ഹ്യൂഗോ ഷാവേസിൻ്റെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെയാണ് ഉയർന്നു വന്നത്. 1990 കളുടെ അവസാനം മുതൽ പങ്കാളികളായിരുന്ന സിലിയയും മഡുറോയും 2013ലാണ് വിവാഹിതരായത്. മഡുറോയെ അധികാരലേറ്റുന്നതിലും സിലിയ നിർണായക പങ്കു വഹിച്ചിരുന്നു.

2013-ൽ ഔദ്യോഗിക സർക്കാർ സ്ഥാനങ്ങൾ ഉപേക്ഷിച്ചതിനുശേഷവും, ഫ്ലോറസ് തിരശ്ശീലയ്ക്ക് പിന്നിൽ രാഷ്ട്രീയ തന്ത്രങ്ങൾ മെനഞ്ഞിരുന്നു. രാഷ്ട്രീയ അധികാരത്തിൻ്റെ മറവിൽ ഭർത്താവിനും മകനുമൊപ്പം മയക്കുമരുന്ന് കടത്ത് സുഗമമാക്കുവാൻ പ്രവർത്തിച്ചതായാണ് യുഎസ് പ്രോസിക്യൂട്ടർമാരുടെ ആരോപണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com