വിഖ്യാത ഹോളിവുഡ് ചലച്ചിത്രകാരൻ റോബ് റെയ്‌നറും ഭാര്യയും മരിച്ച നിലയിൽ; നരഹത്യക്ക് കേസെടുത്ത് അന്വേഷണം

'ഹാരി മെറ്റ് സാലി', 'ദ പ്രിൻസസ് ബ്രൈഡ്', 'ഫ്യൂ ഗുഡ് മെൻ' തുടങ്ങിയ ക്ലാസിക്കുകൾ റെയ്നർ ആണ് സംവിധാനം ചെയ്തത്
റോബ് റെയ്‌നറും ഭാര്യ മിഷേലും
റോബ് റെയ്‌നറും ഭാര്യ മിഷേലുംSource: X
Published on
Updated on

വിഖ്യാത ഹോളിവുഡ് ചലച്ചിത്രകാരൻ റോബ് റെയ്നറും(78) ഭാര്യ മിഷേലും(68) വീട്ടിൽ മരിച്ച നിലയിൽ. ലോസ് ഏഞ്ചൽസിലെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നരഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹാരി മെറ്റ് സാലി, ദ പ്രിൻസസ് ബ്രൈഡ്, ഫ്യൂ ഗുഡ് മെൻ തുടങ്ങിയ ക്ലാസിക്കുകൾ റെയ്നർ ആണ് സംവിധാനം ചെയ്തത്.

റെയ്നർക്കും മിഷേലിനും ജേക്ക്(34), നിക്ക് (32), റോമി (28) എന്നിങ്ങനെ മൂന്ന് മക്കളാണ്. ന്യൂ യോർക്ക് പോസ്റ്റ് റിപ്പോർട്ട് പ്രകാരം, കൊലപാതകത്തിന് പിന്നിൽ ദമ്പതികളുടെ രണ്ടാമത്തെ മകൻ നിക്ക് റെയ്‌നർ ആണെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. എന്നാൽ, അന്വേഷണം സംഘം ഇത് സ്ഥിരീകരിച്ചിട്ടില്ല. തിരക്കഥാകൃത്തായ നിക്ക് റെയ്‌നർ, മയക്കുമരുന്നിന് അടിമയാണെന്നും ഭവനരഹിതനാണെന്നും പരസ്യമായി പറഞ്ഞിട്ടുണ്ട്.

"മെയിനിൽ എനിക്ക് വീടില്ലായിരുന്നു. ന്യൂജേഴ്‌സിയിൽ എനിക്ക് വീടില്ലായിരുന്നു. ടെക്സസിൽ എനിക്ക് വീടില്ലായിരുന്നു. ഞാൻ രാത്രികൾ തെരുവിൽ ചെലവഴിച്ചു. ആഴ്ചകളോളം തെരുവിൽ കഴിഞ്ഞു. അത് രസകരമായിരുന്നില്ല," 2016 ൽ പീപ്പിളിനോട് നിക്ക് പറഞ്ഞ വാക്കുകളാണിത്.

റോബ് റെയ്‌നറും ഭാര്യ മിഷേലും
Denis Villeneuve | ഹോളിവുഡിനെ ഞെട്ടിച്ച പുറപ്പാട്

പീപ്പിൾ മാഗസിൻ റിപ്പോർട്ട് പ്രകാരം, മകൾ റോമിയാണ് ദമ്പതികളെ ലോസ് ഏഞ്ചൽസിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോസ് ഏഞ്ചൽസ് പൊലീസ് ഡിപ്പാർട്ട്മെന്റിലെ റോബറി-ഹോമിസൈഡ് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. കത്തി ഉപയോഗിച്ച് ഇരുവരേയും കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് ഡിറ്റക്ടീവുകളുടെ പ്രാഥമിക നിഗമനം.

ലോസ് ഏഞ്ചൽസ് മേയർ കാരൻ ബാസ് റെയ്‌നറുടെയും ഭാര്യയുടേയും വിയോഗത്തിൽ അനുശോചിച്ചു. "നമ്മുടെ നഗരത്തിനും രാജ്യത്തിനും ഇതൊരു വലിയ നഷ്ടമാണ്. റോബ് റെയ്‌നറുടെ സംഭാവനകൾ അമേരിക്കൻ സംസ്കാരത്തിലും സമൂഹത്തിലും പ്രതിധ്വനിക്കുന്നു... ബാല്യകാല വികസനത്തിനും വിവാഹ സമത്വത്തിനും എൽജിബിടിക്യൂ+ അവകാശങ്ങൾക്കുമായി അദ്ദേഹവും മിഷേലും പോരാടി," മേയർ പറഞ്ഞു.

കോമഡി ഇതിഹാസം കാൾ റെയ്‌നറുടെ മകനായ റോബ് റെയ്‌നർ 1960 കളിലാണ് കരിയർ ആരംഭിക്കുന്നത്. 1970 കളിലെ പ്രശസ്തമായ 'ആൾ ഇൻ ദി ഫാമിലി' എന്ന ടിവി സിറ്റ്‌കോമിൽ മൈക്ക് 'മീറ്റ്ഹെഡ്' സ്റ്റിവിക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് പ്രശസ്തനാകുന്നത്. രണ്ട് എമ്മി അവാർഡുകൾ ഈ കഥാപാത്രം റെയ്‌ർക്ക് നേടിക്കൊടുത്തു.

റോബ് റെയ്‌നറും ഭാര്യ മിഷേലും
നിയോറിയലിസം, മെലോഡ്രാമ, ഫാന്റസി; സാധാരണക്കാരുടെ കഥ പറഞ്ഞ വിറ്റോറിയോ ഡി സിക്ക

1984 ൽ സംവിധാനം ചെയ്ത 'ദിസ് ഈസ് സ്പൈനൽ ടാപ്പ്' എന്ന മോക്യുമെന്ററിയിലൂടെ സംവിധായകൻ എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. സ്റ്റാൻഡ് ബൈ മി (1986), ദി പ്രിൻസസ് ബ്രൈഡ് (1987), വെൻ ഹാരി മെറ്റ് സാലി (1989), മിസറി (1990), എ ഫ്യൂ ഗുഡ് മെൻ (1992) എന്നിങ്ങനെയുള്ള ക്ലാസിക് ഹോളിവുഡ് ചിത്രങ്ങൾ സംവിധാനം ചെയ്തത് റോബ് റെയ്നനർ ആണ്. 'എ ഫ്യൂ ഗുഡ് മെൻ' എന്ന ചിത്രം മികച്ച ചിത്രത്തിനുള്ള ഓസ്കാറിന് അർഹമായി. കാസിൽ റോക്ക് എന്റർടെയ്‌ൻമെന്റ് എന്ന നിർമാണ കമ്പനിയുടെ സഹസ്ഥാപകനായിരുന്നു.

1971ൽ ലാവെർണെ & ഷേർലി എന്ന ചിത്രത്തിലെ നടി പെന്നി മാർഷലിനെ വിവാഹം ചെയ്തു. എന്നാൽ, 1981 ഇവർ വിവാഹമോചിതരായി. 1989ലാണ് നടിയും ഫോട്ടോഗ്രാഫറും നിർമാതാവുമായ മിഷേലിനെ റെയ്‌നർ വിവാഹം കഴിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com