ഇസ്രയേലി വ്യോമാക്രമണത്തിൽ കുലുങ്ങി സിറിയൻ ദേശീയ ചാനൽ കെട്ടിട്ടം; ഭയന്ന് വിറച്ചോടി വനിതാ ജേണലിസ്റ്റ് - വീഡിയോ

സിറിയൻ ടിവി അവതാരക തത്സമയ സംപ്രേക്ഷണം നിർത്തി ഭയന്ന് ഓടിപ്പോകുന്ന വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
As Israel bombed Syria, a TV anchor ran off camera during a live broadcast, Israel Katz
ഇസ്രയേലി വ്യോമാക്രമണത്തിൽ സിറിയൻ ടിവി അവതാരക തത്സമയ സംപ്രേക്ഷണം നിർത്തി ഭയന്ന് ഓടിപ്പോകുന്നുSource: X/ Israel Katz
Published on

ബുധനാഴ്ച ഇസ്രയേൽ സിറിയയിൽ ബോംബാക്രമണം നടത്തിയപ്പോൾ, മധ്യ ദമാസ്കസിലെ ഒരു സ്റ്റേറ്റ് ടിവി കെട്ടിടവും ആക്രമിക്കപ്പെടുകയുണ്ടായി. ഇസ്രയേലി വ്യോമാക്രമണത്തിൽ ഒരു സിറിയൻ ടിവി അവതാരക തത്സമയ സംപ്രേക്ഷണം നിർത്തി ഭയന്ന് ഓടിപ്പോകുന്ന വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

വാർത്ത വായിക്കുന്ന റിപ്പോർട്ടറുടെ പിന്നിലായി മിസൈൽ പതിക്കുന്നതും ചുറ്റുപാടും പുകയും അഗ്നിനാളങ്ങളും വ്യാപിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ചാനൽ കെട്ടിടവും ഇതിന് പിന്നാലെ വലിയ ശബ്ദത്തോടെ കുലുങ്ങുകയായിരുന്നു.

പരിഭ്രാന്തയായ വനിതാ റിപ്പോർട്ടർ നിലയുറപ്പിക്കാൻ പാടുപെട്ടു കൊണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. ദമാസ്കസിനുള്ള മുന്നറിയിപ്പ് അവസാനിച്ചെന്നും ഇനി കനത്ത ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറിയിച്ചു.

As Israel bombed Syria, a TV anchor ran off camera during a live broadcast, Israel Katz
ഡമാസ്കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com