'ആക്രമിക്കുന്നത് സഹോദരങ്ങളെയല്ല, അമേരിക്കയെ: സ്വയം പ്രതിരോധിക്കുകയല്ലാതെ മറ്റു മാർഗമില്ല'; അബ്ബാസ് അരഗ്ച്ചി

യുദ്ധം നിർത്താൻ സമ്മർദം ചെലുത്തേണ്ടത് അമേരിക്കയ്ക്കും, ഇസ്രയേലിനു മേലുമാണെന്നും അബ്ബാസ് അരഗ്ച്ചി അറിയിച്ചു
'ആക്രമിക്കുന്നത് സഹോദരങ്ങളെയല്ല, അമേരിക്കയെ: സ്വയം പ്രതിരോധിക്കുകയല്ലാതെ മറ്റു മാർഗമില്ല'; അബ്ബാസ് അരഗ്ച്ചി
Source: X
Published on
Updated on

ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയുടെ മരണത്തിന് പിന്നാലെ ആക്രമണം രൂക്ഷമാക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഇറാൻ ലക്ഷ്യമിടുന്നത് അമേരിക്കയെ ആണെന്ന് ഇറാൻ വിദേശ കാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി. സഹോദരങ്ങളെയല്ല ആക്രമിക്കുന്നത്, അമേരിക്കയെയാണെന്നു പറഞ്ഞ അബ്ബാസ് അരഗ്ച്ചി അമേരിക്ക നടത്തിയ ആക്രമണങ്ങളോടുള്ള പ്രതികാരമാണ് ഇറാൻ നടത്തുന്നതെന്നും വ്യക്തമാക്കി.

അമേരിക്കൻ സൈന്യം ആക്രമിക്കുകയാണ്, നമുക്ക് സ്വയം പ്രതിരോധിക്കുകയല്ലാതെ മറ്റ് മാർഗമില്ല. ഇത് അമേരിക്കയും ഇസ്രായേലും അടിച്ചേൽപ്പിക്കുന്ന യുദ്ധമാണ്. യുദ്ധം നിർത്താൻ ഇറാനു മേൽ സമ്മർദം ചെലുത്തരുത്. യുദ്ധം നിർത്താൻ സമ്മർദം ചെലുത്തേണ്ടത് അമേരിക്കയ്ക്കും, ഇസ്രയേലിനു മേലുമാണെന്നും അബ്ബാസ് അരഗ്ച്ചി അറിയിച്ചു. ഇറാൻ ആക്രമണങ്ങളെ സൈനിക ലക്ഷ്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ആക്രമിക്കുന്നത് സഹോദരങ്ങളെയല്ല, അമേരിക്കയെ: സ്വയം പ്രതിരോധിക്കുകയല്ലാതെ മറ്റു മാർഗമില്ല'; അബ്ബാസ് അരഗ്ച്ചി
ഇറാനിൽ ഭരണം താത്കാലിക മൂന്നംഗ സമിതിക്ക്; അലിറേസ അറാഫി സമിതിയിലെ പുരോഹിത അംഗം

അമേരിക്കയ്ക്കും ഇസ്രയേലിനും അവരുടെ ലക്ഷ്യം കൈവരിക്കാൻ കഴിയില്ലെന്നും യുദ്ധത്തിൽ നിന്നും ഒരു നേട്ടവും ലഭിക്കില്ലെന്നും അവർ അബ്ബാസ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഉദ്ദേശ്യമില്ലെന്നും പരമോന്നത നേതാവിനെ ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുക്കുമെന്നും അബ്ബാസ് അരഗ്ച്ചി വ്യക്തമാക്കി.

ഖമനേയി വധത്തിലും ഇറാനിലെ അക്രമത്തിലും പ്രതിഷേധിച്ച് ഇറാനിയൻ ജനത തെരുവിൽ പ്രതിഷേധം നടത്തുകയാണ്. ടെഹ്‌റാനിലുൾപ്പെടെ ആയിരക്കണക്കിന് മനുഷ്യർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com