"കാണാൻ സൗഹൃദപരമല്ലെങ്കിലും നല്ല സുഹൃത്തുക്കൾ"; കിം ജോങ് ഉന്നിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ച് ട്രംപ്

ചിത്രത്തിൽ ഇരുവരുടെയും മുഖഭാവം സൗഹൃദപരമല്ലെന്ന് തോന്നുന്നുണ്ടെങ്കിലും തങ്ങൾ തമ്മിൽ മികച്ച ബന്ധമാണുള്ളതെന്ന് ട്രംപ് കുറിച്ചു...
"കാണാൻ സൗഹൃദപരമല്ലെങ്കിലും നല്ല സുഹൃത്തുക്കൾ"; കിം ജോങ് ഉന്നിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ച് ട്രംപ്
Source: Truth Social
Published on
Updated on

വാഷിങ്ടൺ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനൊപ്പമുള്ള പഴയ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചിത്രത്തിൽ ഇരുവരുടെയും മുഖഭാവം സൗഹൃദപരമല്ലെന്ന് തോന്നുന്നുണ്ടെങ്കിലും തങ്ങൾ തമ്മിൽ മികച്ച ബന്ധമാണുള്ളതെന്ന് ട്രംപ് കുറിച്ചു.

“ഈ പ്രത്യേക ചിത്രത്തിൽ ഞങ്ങളുടെ മുഖഭാവം സൗഹൃദപരമല്ലെങ്കിലും, ഞങ്ങൾ പുഞ്ചിരിക്കുന്ന നിരവധി ചിത്രങ്ങളുണ്ട്. കിം ജോങ് ഉന്നും ഞാനും തമ്മിൽ മികച്ച ബന്ധമാണ്,” എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്. തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെയാണ് ട്രംപ് ചിത്രം പങ്കുവച്ചത്. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ അടുപ്പത്തെക്കുറിച്ച് ട്രംപ് പലതവണ പരാമർശിച്ചിട്ടുള്ളതാണ്. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ആണവ വിഷയങ്ങളിലെ കടുത്ത ഭിന്നതകൾക്കിടയിലും കിമ്മുമായുള്ള വ്യക്തിബന്ധം നയതന്ത്രത്തിന് സഹായകമാകുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

"കാണാൻ സൗഹൃദപരമല്ലെങ്കിലും നല്ല സുഹൃത്തുക്കൾ"; കിം ജോങ് ഉന്നിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ച് ട്രംപ്
ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജി ടിഎംസി ഓഫീസിൽ മരിച്ച നിലയിൽ

അമേരിക്ക-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം നടക്കാനിരിക്കെയാണ് ട്രംപിന്റെ പുതിയ പോസ്റ്റ്. ‘ഉൾചി ഫ്രീഡം ഷീൽഡ്’ എന്ന പേരിലുള്ള സൈനികാഭ്യാസം ഓഗസ്റ്റ് 17 മുതൽ 27 വരെ നടക്കും. ഡ്രോൺ ആക്രമണങ്ങൾ, ജിപിഎസ് തടസപ്പെടുത്തൽ, സൈബർ ആക്രമണങ്ങൾ തുടങ്ങിയ സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പരിശീലനവും അഭ്യാസത്തിന്റെ ഭാഗമാണ്.

2018 ജൂണിൽ സിംഗപ്പൂരിലെ കാപെല്ല ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയോടെയാണ് ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള ചരിത്രപരമായ ഉന്നതതല ചർച്ചകൾക്ക് തുടക്കമായത്. അധികാരത്തിലിരിക്കുന്ന യുഎസ് പ്രസിഡന്റും ഉത്തരകൊറിയൻ നേതാവും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്. കൊറിയൻ ഉപദ്വീപിന്റെ ആണവ നിരായുധീകരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായിരുന്നു. തുടർന്നും ഇരുനേതാക്കളും കൂടിക്കാഴ്ചകൾ നടത്തിയെങ്കിലും ഉത്തരകൊറിയയുടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് കാര്യമായ പുരോഗതി കൈവരിക്കാനായിരുന്നില്ല. പഴയ ചിത്രത്തോടൊപ്പമുള്ള പുതിയ കുറിപ്പും ഇരുനേതാക്കൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ട്രംപിൻ്റെ നിലപാട് വീണ്ടും ചർച്ചയാക്കുകയാണ്.

News Malayalam 24x7
newsmalayalam.com