

ഹൂതികളും യെമന്‍ ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. യെമന്‍ പ്രവിശ്യകളായ ടയീസ്, അല്‍-ജൗഫ് എന്നിവിടങ്ങളിലേക്ക് ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തി. വിവിധ പ്രവിശ്യകളിലേക്ക് നടന്ന ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായും 25ലധികം പേര്‍ക്ക് പരിക്കേറ്റതായും യെമന്‍ ഭരണകൂടം അറിയിച്ചു.
അല്‍-ജൗഫ് പ്രദേശത്ത് നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ ഹൂതികള്‍ പുറത്തുവിട്ടു. അതേസമയം 24 മണിക്കൂറുനുള്ളില്‍ ഹൂത്തികള്‍ക്കെതിരെ 951 ആക്രമണങ്ങള്‍ നടത്തിയതായി യെമന്‍ ഭരണകൂടവും ആവകാശപ്പെട്ടു. പടിഞ്ഞാറന്‍ ടയീസിലും, ബാബ് അല്‍-മന്ദേബിലും ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ പ്രത്യേക വ്യോമാക്രമണം നടത്തിയതായും യെമന്‍ ഭരണകൂടം പറഞ്ഞു.
ഇതിനിടെ സൗദിയിലെ ദമ്മാം വിമാനത്താവളത്തിലേക്കും ജിസാനിലെ റഡാര്‍ കേന്ദ്രത്തിന് നേരെയും ഡ്രോണ്‍ ആക്രമണം നടത്തിയതായി ഹൂതികള്‍ അവകാശപ്പെട്ടു. തലസ്ഥാനമായ റിയാദില്‍ രണ്ട് ഡ്രോണുകള്‍ തടഞ്ഞതായി സൗദി സഖ്യസേനയും അറിയിച്ചിരുന്നു.
2014ല്‍ തലസ്ഥാനമായ സനാ പിടിച്ചെടുത്ത ഹൂതികള്‍ക്കെതിരെ സെപ്റ്റംബറിലാണ് യെമനില്‍ വീണ്ടും വ്യാപകമായ പോരാട്ടം ആരംഭിച്ചത്. കഴിഞ്ഞ മാസം ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനും സര്‍ക്കാര്‍ നിയന്ത്രണം പുനഃസ്ഥാപിക്കാനുമായി യെമന്‍ സര്‍ക്കാര്‍ 'ഓപ്പറേഷന്‍ ഡോണ്‍ ഓഫ് യെമന്‍' ആരംഭിച്ചിരുന്നു.
അതേസമയം അല്‍ ജൗഫ് ആക്രമണത്തിനുള്ള പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ്. ഹൂതികള്‍ പ്രധാനമായും ആക്രമണം നടത്തുന്നത് അല്‍ ജൗഫ് ലക്ഷ്യമാക്കിയാണ്. കിഴക്കേ പ്രവിശ്യയായ അല്‍ ഹാസ്ം ഹൂതികളില്‍ നിന്ന് പിടിച്ചെടുക്കുന്നതിനായുള്ള നടപടികള്‍ യെമനും ആരംഭിച്ചിട്ടുണ്ട്.