
ഇന്ത്യൻ ഗുസ്തി ഫെഡറേഷനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഗുസ്‌തി ഫെഡറേഷനെതിരെ ഗൂഢാലോചന ആരോപിച്ച് വിനേഷും സുഹൃത്തുക്കളും രംഗത്തെത്തി. ഗുസ്‌തി ഫെഡറേഷൻ പ്രസിഡൻ്റ് ഒളിംപിക് വില്ലേജിൽ എത്തിയെന്നും അനാവശ്യ ഇടപെടലുകൾ നടത്തിയെന്നുമാണ് താരം ആരോപിക്കുന്നത്.
ഒളിംപിക് വില്ലേജിലെത്തി തീരുമാനമെടുത്തത് ഫെഡറേഷൻ അധ്യക്ഷനായ സഞ്ജയ് സിംഗ് ആണെന്നും വിനേഷ് പരാതിപ്പെട്ടു. ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് വിനേഷ് ഫോഗട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
രിസ് ഒളിംപിക്സ് അയോഗ്യതയിൽ വിനേഷ് ഫോഗട്ട് കായിക കോടതിയെ സമീപിച്ചു. വെള്ളി മെഡൽ പങ്കുവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീലിൽ കോടതി ഇന്ന് വിധി പറയും. അതേസമയം, വിനേഷ് ഫോഗട്ടിൻ്റെ അയോഗ്യതയ്ക്ക് കാരണം ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷനും ഗുസ്തി ഫെഡറേഷനുമാണെന്ന ആരോപണവും ശക്തമാണ്.
100 ഗ്രാം ഭാരത്തിൻ്റെ പേരിൽ ഒളിംപിക്സ് ഗുസ്തി ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയാണ് വിനേഷ് ഫോഗട്ട് കായിക കോടതിയെ സമീപിച്ചത്. മത്സരത്തിലെ അയോഗ്യത സംബന്ധിച്ച് പരിശോധന നടത്തണമെന്നും വെള്ളി മെഡൽ പങ്കുവെയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് നീക്കം. വിനേഷിൻ്റെ അപ്പീലിൽ ഇന്ന് കായിക കോടതി ഇടക്കാല വിധി പറയും. കോടതി വിധി വിനേഷിന് അനുകൂലമായാൽ വെള്ളി മെഡൽ നേടാൻ താരത്തിന് കഴിയും.