'മുകേഷ് രാജിവെക്കണം': കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ

പൊലീസ് മുകേഷിൻ്റെ വീടിന് സംരക്ഷണം ഏർപ്പെടുത്തുകയും അദ്ദേഹത്തെ വീട്ടിൽ നിന്നു മാറ്റുകയും ചെയ്തിരുന്നു
m mukesh
m mukesh
Published on

കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫിൻ്റെ ആരോപണത്തിനു പിന്നാലെ, മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്.  പ്രവർത്തകർ റോഡ് ഉപരോധിച്ചു. എംഎൽഎ സ്ഥാനം രാജിവെയ്ക്കണം എന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തുന്നത്. മുകേഷിൻ്റെ വീടിനു മുന്നിൽ കോലം കത്തിച്ചു പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പൊലീസ് മുകേഷിൻ്റെ വീടിന് സംരക്ഷണം ഏർപ്പെടുത്തുകയും അദ്ദേഹത്തെ വീട്ടിൽ നിന്നു മാറ്റുകയും ചെയ്തിരുന്നു. 

കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ് മുകേഷിനെതിരെ ഉന്നയിച്ച മി ടൂ ആരോപണമാണ് വീണ്ടും ചർച്ചയായത്. 19 വർഷം മുൻപു കോടീശ്വരന്‍ പരിപാടി ചിത്രീകരണത്തിനു ചെന്നൈയിലെ ഹോട്ടലിൽ താമസിക്കുമ്പോൾ, അവതാരകനായ മുകേഷ് രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തിയെന്നും തൻ്റെ മുറി അദ്ദേഹത്തിൻ്റെ മുറിയുടെ തൊട്ടടുത്താക്കാൻ ശ്രമിച്ചെന്നുമായിരുന്നു ടെസ് ജോസഫിൻ്റെ വെളിപ്പെടുത്തൽ. ദുരനുഭവം തൻ്റെ മേധാവിയും തൃണമൂൽ കോൺഗ്രസ് എംപിയുമായിരുന്ന ഡെറിക് ഒബ്രിയിയോട് പറഞ്ഞപ്പോൾ ആ പരിപാടിയിൽ നിന്ന് ഒഴിവാക്കിത്തന്നുവെന്നും ടെസ് പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com