ഈര്‍ക്കില്‍ കൊണ്ട് അമ്പും മുളകൊണ്ട് വില്ലും, പേരാമ്പ്രയില്‍ പ്രധാന ഓണക്കളി അമ്പെയ്ത്താണ്

പ്രായഭേദമന്യേ കുട്ടികളും മുതിര്‍ന്നവരും ആവേശത്തോടെയും ആഹ്ലാദത്തോടെയും പങ്കെടുക്കുന്ന ഓണക്കളിയാണ് അമ്പെയ്ത്ത്.
ഈര്‍ക്കില്‍ കൊണ്ട് അമ്പും മുളകൊണ്ട് വില്ലും, പേരാമ്പ്രയില്‍ പ്രധാന ഓണക്കളി അമ്പെയ്ത്താണ്
Published on

ഓണത്തിന് ഓണക്കോടിയും, സദ്യയും മാത്രമല്ല ചില ഓണക്കളികള്‍ കൂടിയുണ്ട് വടക്കന്‍ കേരളത്തില്‍. പ്രായഭേദമന്യേ കുട്ടികളും മുതിര്‍ന്നവരും ആവേശത്തോടെയും ആഹ്ലാദത്തോടെയും പങ്കെടുക്കുന്നതാണ് അമ്പെയ്ത്ത് മത്സരം. കോഴിക്കോട് പേരാമ്പ്രയില്‍ മാത്രമുള്ള ഓണകാലത്തെ അമ്പെയ്ത്ത് വിശേഷങ്ങള്‍ കണ്ടാലോ.

ആരവങ്ങള്‍ക്ക് മുമ്പുള്ള കാത്തിരിപ്പ്. ഏരത്തുമുക്കിലെ അമ്പെയ്ത്ത് കളം മത്സരത്തിനായി ഒരുങ്ങുകയാണ്. പുതിയ തലമുറയിലെ കുട്ടികളില്‍ പലരും പഴയ ഓണക്കളികളെ കുറിച്ച് കേട്ടിട്ടില്ലെന്നതാണ് സത്യം. എന്നാല്‍ അവരില്‍ നിന്ന് വ്യത്യസ്തരാണ് പേരാമ്പ്ര ഏരത്തുമുക്ക് നിവാസികള്‍. പ്രായഭേദമന്യേ കുട്ടികളും മുതിര്‍ന്നവരും ആവേശത്തോടെയും ആഹ്ലാദത്തോടെയും പങ്കെടുക്കുന്ന ഓണക്കളിയാണ് അമ്പെയ്ത്ത്.

ഈര്‍ക്കില്‍ കൊണ്ട് അമ്പും മുളകൊണ്ട് വില്ലും, പേരാമ്പ്രയില്‍ പ്രധാന ഓണക്കളി അമ്പെയ്ത്താണ്
ആരോഗ്യ വകുപ്പിന് കീഴിലുള്ള സിമറ്റിൽ മാനദണ്ഡങ്ങൾ മറികടന്ന് നിയമനം; തെളിവുകൾ ന്യൂസ് മലയാളത്തിന്

ഈര്‍ക്കില്‍ കൊണ്ട് അമ്പും മുളകൊണ്ട് വില്ലും. വാഴത്തടയാണ് അമ്പ് തറക്കാനുള്ള ചെപ്പ്. കളിക്കാര്‍ രണ്ട് സംഘങ്ങളായി കളത്തില്‍ അണിനിരക്കും. ഇനിയാണ് പോരാട്ടം. ഏകാഗ്രതയോടെ കളിക്കാര്‍ അമ്പെയ്യും. ആവേശത്തോടെ കൈയ്യടിച്ച് കാണികളും. അമ്പ് ലക്ഷ്യസ്ഥാനത്ത് കൊള്ളിച്ചാല്‍ മാത്രം പോര. ചപ്പില്‍ തറച്ച അമ്പ് ഓടിയെടുക്കണം. അമ്പെടുക്കും മുമ്പ് മറ്റൊരാള്‍ അതേ ചപ്പില്‍ അമ്പെയ്താല്‍ അയാളാകും വിജയി. അതിന് അവസരം കൊടുക്കാതിരിക്കാനാണ് ഈ ഓട്ടം.

കാലങ്ങളായി കോഴിക്കോടിന്റെ നാട്ടിന്‍പുറങ്ങളില്‍ അമ്പെയ്ത്ത് മത്സരങ്ങള്‍ നടന്നുവരുന്നുണ്ട്. പേരാമ്പ്ര ഏരത്തുമുക്ക് ഇത്തവണയും തീപാറുന്ന പോരാട്ടത്തിന് വേദിയായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com