കേരളം എത്രനാള്‍ ഇങ്ങനെ ഇരുട്ടില്‍ കഴിയണം? സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്?

സംസ്ഥാനത്തെ വൈദ്യുതി ​പ്ര​തി​സ​ന്ധി ഉ​ട​ന​ടി പ​രി​ഹ​രി​ക്കാ​ൻ എ​ന്താ​ണ് സർക്കാർ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്?
കേരളം എത്രനാള്‍ ഇങ്ങനെ ഇരുട്ടില്‍ കഴിയണം? സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്?
Published on
Updated on

വൈ​ദ്യു​തി ത​ട​സ്സ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് കെഎ​സ്ഇ​ബി ഓ​ഫി​സി​ലേ​ക്ക് വി​ളി​ച്ച ഉ​പ​ഭോ​ക്താ​വ് ചോ​ദി​ച്ച​ത് ഒ​റ്റ​ച്ചോ​ദ്യ​മാ​ണ്. എ​പ്പോ​ൾ ക​റന്റ്​ വ​രും? എ​ന്നു തീ​രും ഈ ​കറന്റ് ക​ട്ട് ? സ്വാ​ഭാ​വി​ക​മാ​യി ഉ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​ന്റെ പ​ക്ക​ൽ ഇ​ല്ലാ​യി​രു​ന്നു. വൈദ്യുതി മ​ന്ത്രി​ക്ക് അ​റി​യുമായിരിക്കും എന്ന് ധ​രി​ച്ച് ഉ​പ​ഭോ​ക്താ​വി​ന് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ന്ത്രി​യു​ടെ ന​മ്പ​ർ കൊ​ടു​ത്തു. ഫോ​ണെ​ടു​ത്ത മ​ന്ത്രി​ക്കു​ം വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. പി​റ്റേ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു-​ഈ മാ​സം പ​തി​ന​ഞ്ചി​നു​ള്ളി​ല്‍ വൈദ്യുതി പ്രതിസന്ധി പ​രി​ഹ​രി​ക്കു​ം. വൈ​കി​യി​ല്ല, മു​ഖ്യ​മ​ന്ത്രി​യെ തി​രു​ത്തി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വാ​ർ​ത്ത​ാക്കു​റി​പ്പി​റ​ക്കി; വൈ​ദ്യു​തി പ്ര​തി​സ​ന്ധി സെ​പ്റ്റം​ബ​ർ മു​ഴു​വ​നും തു​ട​രും. ത​ന്നെ വി​ളി​ച്ച ഉ​പ​ഭോ​ക്താ​വു​മാ​യി സം​സാ​രി​ച്ച ശേ​ഷം ഫോ​ൺ ക​ട്ട് ചെയ്ത വൈ​ദ്യു​തി മ​ന്ത്രി ഒ​രു കാ​ര്യം തെ​ല്ലും വൈ​കി​പ്പി​ച്ചി​ല്ല. ത​ന്റെ ന​മ്പ​ർ കൊ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​നെ​തിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ​ഇ​താ​ണ് അ​വ​സ്ഥ. ആ​ർ​ക്കും ഒ​രു എ​ത്തും പി​ടി​യു​മി​ല്ല. അ​മി​ത​മാ​യി വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് കു​റ്റം മു​ഴു​വ​ൻ ഉ​പ​ഭോ​ക്താ​വി​ന്റെ ത​ല​ക്കി​ട്ടും, പ​ഴ​യ ദീ​ർ​ഘ​കാ​ല ക​രാ​റി​ന്റെ പേ​ര് പ​റ​ഞ്ഞ് മു​ൻ സ​ർ​ക്കാ​രിനെ കുറ്റപ്പെടുത്തിയും ര​ക്ഷ​പ്പെ​ടാ​മ​ല്ലോ. മു​ഖ്യ​മ​ന്ത്രി​യും വൈ​ദ്യു​തി മ​ന്ത്രി​യും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത് അ​താ​ണ്. ഈ ​പ്ര​തി​സ​ന്ധി ഉ​ട​ന​ടി പ​രി​ഹ​രി​ക്കാ​ൻ എ​ന്താ​ണ് സർക്കാർ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്? എ​ന്നാ​ണ് ഈ ​പ്ര​തി​സ​ന്ധി തീ​രു​ക? മ​റു​പ​ടി കി​ട്ടാ​ത്ത ഈ ​ചോ​ദ്യ​ങ്ങ​ളും ചി​ല ഉ​ത്ത​ര​ങ്ങ​ളു​മാ​ണ് ഇ​ന്ന് സ്പോ​ട്ട്ലൈ​റ്റ് ച​ർ​ച്ച ചെ​യ്യു​ന്ന​ത്.

കറന്റ് എ​പ്പോ​ൾ വ​രും ?

ഒ​രു ദി​വ​സം എ​ത്ര ത​വ​ണ കറന്റ് പോ​കും? 25 മി​നി​ട്ട് നേ​ര​മു​ള്ള മൂ​ന്ന് ത​വ​ണ​യാ​ണ് പോ​കു​ന്ന​തെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി കെ​എ​സ്ഇ​ബി സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ലേ​റെ സ​മ​യം കറന്റ് പോ​കു​ന്നു​ണ്ടെ​ന്ന് ജ​നം പ​രാ​തി​പ്പെ​ടു​ന്നു. പീ​ക്ക് സ​മ​യ​മാ​യ വൈ​കീ​ട്ടാ​ണ് ഈ ​വൈ​ദ്യു​തി പോ​ക്ക് എ​ങ്കി​ലും രാ​വി​ലെ​യും അ​പ്ര​ഖ്യാ​പി​ത​മാ​യി പ​ല​യി​ട​ത്തും കറന്റ് പോകുന്നുണ്ട്. ​ഫീ​ഡ​ർ ത​ല​ത്തി​ൽ വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന്റെ സ​മ​യം ഇ​തു​വ​രെ അ​റി​യി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ എ​പ്പോ​ൾ വൈ​ദ്യു​തി പോ​കും എ​ന്ന​ത് സം​ബ​ന്ധി​ച്ച് യ​തൊ​രു നി​ശ്ച​യ​വും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ല്ല. വൈ​കിട്ട് 6.45ഓ​ടെ മാ​ത്ര​മാ​ണ് കെഎ​സ്ഇ​ബി ഓ​ഫീസു​ക​ളി​ലേ​ക്ക് കറന്റ് വിഛേ​ദി​ക്ക​പ്പെ​ടു​ന്ന ഫീ​ഡ​ർ തി​രി​ച്ചു​ള്ള നി​ർ​ദേ​ശ​മെ​ത്തു​ന്ന​ത്. ​രാ​ത്രി 12 മ​ണി ക​ഴി​ഞ്ഞും ഈ ​ലോ​ഡ്ഷെ​ഡി​ങ് തു​ട​രു​ന്നു​മു​ണ്ട്. ഉ​റ​ക്ക​മി​ല്ലാ രാ​ത്രി​ക​ൾ സ​മ്മാ​നി​ച്ചാ​ണ് ഈ ​വൈ​ദ്യു​തി ദു​ര​ന്തം തു​ട​രു​ന്ന​തെ​ന്ന് ചു​രു​ക്കം. ജൂ​ലൈ മാ​സ​ത്തി​ൽ പ്ര​തീ​ക്ഷി​ച്ച മ​ഴ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ലെ ഉ​ൽ​പ്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​ണ് കേ​ര​ള​ത്തി​ലെ നി​ല​വി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യു​ടെ പ്ര​ധാ​ന കാ​ര​ണം. ഇ​തി​നു​പു​റ​മെ, സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​ഭോഗം ഉ​യ​ർ​ന്ന നി​ര​ക്കി​ലെ​ത്തി​യ​തും, രാ​ത്രി 12 മ​ണി​ക്കു ശേ​ഷ​വും ജ​ന​ങ്ങ​ളു​ടെ ഉ​യ​ർ​ന്ന ഉ​പ​ഭോ​ഗം തു​ട​രു​ന്ന​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്നു.

കേരളം എത്രനാള്‍ ഇങ്ങനെ ഇരുട്ടില്‍ കഴിയണം? സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്?
ലോഡ് ഷെഡിങ്, സര്‍ചാര്‍ജ്... എന്ന് തീരും ഈ പ്രതിസന്ധി?

ഔദ്യോഗികമായി ​അറിയിക്കുന്നത്

പീ​ക്ക് ടൈ​മി​ല്‍ പ്രതിദിനം ആ​യി​രം മെ​ഗാ​വാ​ട്ടി​ന്റെ കു​റ​വാ​ണ് വ​രു​ന്ന​ത്. ഇ​ത് മ​റി​ക​ട​ക്കാ​ന്‍ ഈ ​മാ​സം അ​വ​സാ​നം വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​മെ​ന്ന് കെഎസ്ഇബി ​ചെയർമാൻ ആവർത്തിക്കുന്നുണ്ട്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ക്ഷാ​മം പ​രി​ഹ​രി​ക്കാ​തെ വൈ​ദ്യു​തി കി​ട്ടി​ല്ല. നി​യ​ന്ത്ര​ണം അ​തു​വ​രെ തു​ട​രും. ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്കു​ക മാ​ത്ര​മാ​ണ് ഇ​നി​യു​ള്ള വ​ഴി​യെ​ന്നും കെ​എ​സ്ഇ​ബി പ​റ​യു​ന്നു. സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ അ​ത്ഭു​ത​പ്ര​വൃ​ത്തി ഒ​ന്നു​മി​ല്ലെ​ന്നാ​യി​രു​ന്നു വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞ​ത്. അതിനാലാണ് വൈ​ദ്യു​തി നിയന്ത്രണം കൊണ്ടുവരുന്നത്. രാത്രി ഏഴ് മുതലാണ് വൈദ്യുതി ഉപഭോഗം കൂടുതലുള്ള ‘പീക്ക് അവർ’. ഏഴ് മുതൽ എട്ടു വരെ പീക്ക് അവറിൽ 4000 മെഗാവാട്ട് വൈദ്യുതി വേണം. അതേസമയം ഒമ്പത് മുതൽ 10 വരെ 5000 മെഗാവാട്ടിനു മുകളിലാണ് ഉപഭോഗം. എപ്പോഴാണെങ്കിലും അര മണിക്കൂർ ലോഡ് ഷെഡിങ് നടത്തിയാൽ അപ്പോഴത്തെ ഉപയോഗത്തിന്റെ എട്ടിലൊന്ന് വൈദ്യുതി കുറയും. അപ്പോൾ ഏഴു മണിക്ക് ലോഡ് ഷെഡ് ചെയ്താൽ 500 മെഗാവാട്ട് ലാഭമെങ്കിൽ ഒമ്പതിന് നടത്തിയാൽ ലാഭം 600 മെഗാവാട്ടിൽ അധികമാണ്. ഈ വൈദ്യുതി മിച്ചം ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ ലോഡ് ഷെഡിങ്.

വാക്കുകൾക്കപ്പുറമുള്ള കണക്കുകൾ

ദേ​​ശീ​​യ​​ത​​ല​​ത്തി​​ലെ ക​​ൽ​​ക്ക​​രി ക്ഷാ​​മം മൂ​​ലം വ​​ന്ന കു​​റ​​വ്​ കൂ​​ടി പ​​രി​​ഹ​​രി​​ക്കപ്പെട്ടാൽ പു​​തി​​യ ക​​രാ​​റു​​ക​​ൾ വ​​ഴി 900 മെ​​ഗാ​​വാ​​ട്ടി​​ന്റെ കു​​റ​​വ്​ നി​​ക​​ത്താ​​നാ​​കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കഴിഞ്ഞ സെപ്റ്റംബറിൽ ഒരു ദിവസം 3794 മെഗാവാട്ട് ആവശ്യമായിരുന്ന​ുവെങ്കിൽ ഇപ്പോൾ 5200 മെഗാവാട്ടാണ് ഉപയോഗമെന്ന് മന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ മന്ത്രി അവതരിപ്പിച്ച കണക്കിലെ അസ്വാഭാവികത കെഎസ്ഇബി ഉദ്യോഗസ്ഥർ തന്നെ ഔദ്യോഗികമായല്ലെങ്കിലും തിരുത്തുന്നുമുണ്ട്. അതായത് കഴിഞ്ഞ സെപ്റ്റംബർ 10ന് പീക്ക് ഡിമാൻഡ് 4450 മെഗാവാട്ട് ആയിരുന്നു. ഇപ്പോൾ ആവശ്യകത 4850 മെഗാവാട്ട് ആണ്. 400 മെഗാവാട്ടിന്റെ വ്യത്യാസം മാത്രം.

കഴിഞ്ഞ മാർച്ചിലാണ് എല്‍ നിനോ പ്രതിഭാസം ശക്തമായി തുടരുന്നുണ്ടെന്നും മഴ ലഭ്യതയിൽ കുറവുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചത്. സെപ്റ്റംബര്‍ മാസത്തില്‍ സാധാരണയേക്കാള്‍ കുറവ് മഴയാകും ലഭിക്കുകയെന്ന ജാഗ്രതാ നിർദേശവും ലഭിച്ചിരുന്നു. ഈ സാഹചര്യം മുന്നിൽകണ്ട്, കെഎസ്ഇബി വൈദ്യുതി വാങ്ങാൻ ടെണ്ടർ നടപടികളിലേക്ക് കടന്നെങ്കിലും വൈദ്യുതി ലഭ്യമായില്ല. സംസ്ഥാന റഗുലേറ്ററി കമീഷൻ നിശ്ചയിച്ച നിരക്കിൽ വൈദ്യുതി നൽകാനാവില്ലെന്ന് സ്വകാര്യ കമ്പനികൾ അറിയിച്ചതോടെ നടപടികൾ സ്തംഭിച്ചു. പിന്നീട് മഴയിൽ മാത്രമായിരുന്നു കെഎസ്ഇബിയുടെ പ്രതീക്ഷ. മഴ ലഭിച്ചെങ്കിലും പിന്നാലെ ചൂട് ഉയർന്നതോടെ വൈദ്യുതി ഉപഭോഗം കൂടിയത് അവരുടെ ​ പ്രതീക്ഷകൾ തെറ്റിച്ചു. ഇതാണ് ലോഡ്ഷെഡിങിലേക്ക് വഴി തെളിച്ചത്. പ്രതിവർഷം വൈദ്യുതി ഉപഭോഗത്തിൽ വരുന്ന വർധന കണക്കാക്കുന്നതിലും മുൻക്കൂട്ടി ​കരാറുകളിൽ ഏർപ്പെട്ട് ​വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിലും സർക്കാരിന് വീഴ്ച പറ്റിയിട്ടുണ്ട് എന്നത് വ്യക്തമാണ്. ആ വീഴ്ചയെ മറച്ചുപിടിക്കാനുള്ള കാരണങ്ങളാണ് ഉപയോക്താക്കളുടെ വൈദ്യൂതി ഉപഭോഗ വർധനവും മുൻസർക്കാരി​ന്റെ കരാർ റദ്ദാക്കലും എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

എൽനിനോ കണക്ക് കൂട്ടൽ തെറ്റിക്കുമോ ?

ഓഗസ്റ്റില്‍ പെയ്ത കനത്ത മഴയാണ് വലിയൊരു വൈദ്യുതി ​പ്രതിസന്ധിയിൽ നിന്ന് കേരളത്തെ രക്ഷിച്ചത്. വേനൽക്കാലത്തിന്റെ അവസാനമായ മെയ് മാസത്തിൽ വെറും 18 ശതമാനം അതായത് 730 മില്യൺ യൂണിറ്റ് മാത്രമായിരുന്ന ഡാമുകളി​ലെ ജലനിരപ്പ് സെപ്റ്റംബറില്‍ 64 ശതമാനമായി കുത്തനെ ഉയർന്നിട്ടുണ്ട്. മൺസൂൺ മഴ ലഭിച്ചതിന്റെ ഫലമായി മൂന്ന് മാസം കൊണ്ട് സംഭരണശേഷിയിൽ മൂന്നിരട്ടിയിലധികം വർധന രേഖപ്പെടുത്തി. അതായത് ഇനിയും 2631 മില്യൺ യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ ജലം ഡാമുകളിൽ നീക്കിയിരിപ്പുണ്ട്. ഭാവിയിലെ ഊർജ ക്ഷാമം മുന്നിൽ കണ്ടുകൊണ്ട് ഈ ജലം കെഎസ്ഇബി സംഭരിച്ചുവെച്ചിരിക്കുകയാണ്. അതിന് കാരണവുമുണ്ട്. എൽ നിനോയുടെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന തുലാമഴ ദുർബലമായേക്കാമെന്ന കാലാവസ്ഥാ മുന്നറിയിപ്പുകളെ വിശ്വസിച്ചാണ് ഈ സംഭരണ നീക്കം.

പരിഹാര മാർഗങ്ങൾ അകലെയോ?

ജലവൈദ്യുത പദ്ധതികളും സൗരോർജ പദ്ധതികളും വഴി ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കുക സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ദീർഘകാല പോംവഴി. ഒരു യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ഒരു രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നതിനാൽ ജല വൈദ്യുത പദ്ധതികളാണ് കേരളത്തിന്റെ പ്രധാന ആശ്രയം. 3,250 മെഗാവാട്ട് അധിക വൈദ്യുതി ലക്ഷ്യമിട്ടുള്ള കേരളത്തിലെ കക്കയം, ഇടുക്കി, കാരാപ്പുഴ തുടങ്ങിയ പ്രധാന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളെല്ലാം പ്രാരംഭ ദശയിലോ പ്രാഥമിക പഠനങ്ങൾക്ക് ശേഷം മരവിപ്പിച്ച അവസ്ഥയിലോ ആണ്. കുറഞ്ഞ വൈദ്യുതി ആവശ്യമുള്ള സമയത്ത് വെള്ളം പമ്പ് ചെയ്ത് മുകളിലെ റിസർവോയറിലെത്തിക്കുകയും, ആവശ്യകത കൂടുമ്പോൾ അത് താഴേക്ക് ഒഴുക്കി ടർബൈനുകൾ വഴി വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്ന വലിയ ഊർജ സംഭരണ സംവിധാനമാണ് പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടുകൾ. ഊർജഭാവിക്ക് ഇത്തരം പദ്ധതികളാണ് പല രാജ്യങ്ങളും മുന്നോട്ടുവെയ്ക്കുന്നത്. കൂടാതെ, ബാറ്ററി സംഭരണ സംവിധാനം കൂടുതലായി സജ്ജമാക്കിയാൽ മാത്രമേ സൗ​രോർജ പദ്ധതികൾ കൂടുതലായി ഉപയോഗപ്പെടുത്താനാകൂ. ഒക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ കാ​സ​ർ​ഗോഡ്, അ​രീ​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ബാ​റ്റ​റി എ​ന​ർ​ജി സ്റ്റോ​റേ​ജ് സി​സ്റ്റം അഥവാ BESS പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കുമെന്നാണ് കെഎസ്ഇബിയുടെ ​പ്രതീക്ഷ. കേരളത്തിന്റെ ദീർഘകാല ഭാവി മുന്നിൽകണ്ട് ഈ പദ്ധതികൾ പൂർത്തിയാക്കിയും വരുംമാസങ്ങളിലെ ഊർജ ആവശ്യം മുന്നിൽകണ്ട് വൈദ്യുതി ലഭ്യത ഉറപ്പുവരുത്തിയുമുള്ള നടപടികളാണ് സർക്കാരും കെഎസ്ഇബിയും അടിയന്തരമായി സ്വീകരിക്കേണ്ടത്.

കേരളം എത്രനാള്‍ ഇങ്ങനെ ഇരുട്ടില്‍ കഴിയണം? സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്?
സ്‌മാർട്ട്‌ മീറ്റർ; സർക്കാർ നയം സുപ്രധാനം

ജലവൈദ്യുത പദ്ധതികളും സൗരോർജ പദ്ധതികളും വഴി ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കുക സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ദീർഘകാല പോംവഴി. ഒരു യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ഒരു രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നതിനാൽ ജല വൈദ്യുത പദ്ധതികളാണ് കേരളത്തിന്റെ പ്രധാന ആശ്രയം. 3,250 മെഗാവാട്ട് അധിക വൈദ്യുതി ലക്ഷ്യമിട്ടുള്ള കേരളത്തിലെ കക്കയം, ഇടുക്കി, കാരാപ്പുഴ തുടങ്ങിയ പ്രധാന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളെല്ലാം പ്രാരംഭ ദശയിലോ പ്രാഥമിക പഠനങ്ങൾക്ക് ശേഷം മരവിപ്പിച്ച അവസ്ഥയിലോ ആണ്. കുറഞ്ഞ വൈദ്യുതി ആവശ്യമുള്ള സമയത്ത് വെള്ളം പമ്പ് ചെയ്ത് മുകളിലെ റിസർവോയറിലെത്തിക്കുകയും, ആവശ്യകത കൂടുമ്പോൾ അത് താഴേക്ക് ഒഴുക്കി ടർബൈനുകൾ വഴി വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്ന വലിയ ഊർജ സംഭരണ സംവിധാനമാണ് പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടുകൾ. ഊർജഭാവിക്ക് ഇത്തരം പദ്ധതികളാണ് പല രാജ്യങ്ങളും മുന്നോട്ടുവെയ്ക്കുന്നത്.

കൂടാതെ, ബാറ്ററി സംഭരണ സംവിധാനം കൂടുതലായി സജ്ജമാക്കിയാൽ മാത്രമേ സൗ​രോർജ പദ്ധതികൾ കൂടുതലായി ഉപയോഗപ്പെടുത്താനാകൂ. ഒക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ കാ​സ​ർ​ഗോഡ്, അ​രീ​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ബാ​റ്റ​റി എ​ന​ർ​ജി സ്റ്റോ​റേ​ജ് സി​സ്റ്റം അഥവാ BESS പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കുമെന്നാണ് കെഎസ്ഇബിയുടെ ​പ്രതീക്ഷ. കേരളത്തിന്റെ ദീർഘകാല ഭാവി മുന്നിൽകണ്ട് ഈ പദ്ധതികൾ പൂർത്തിയാക്കിയും വരുംമാസങ്ങളിലെ ഊർജ ആവശ്യം മുന്നിൽകണ്ട് വൈദ്യുതി ലഭ്യത ഉറപ്പുവരുത്തിയുമുള്ള നടപടികളാണ് സർക്കാരും കെഎസ്ഇബിയും അടിയന്തരമായി സ്വീകരിക്കേണ്ടത്.

News Malayalam 24x7
newsmalayalam.com