ഒൻപതാമത് ബി.കെ.എസ്-ഡി.സി. അന്താരാഷ്ട്ര പുസ്തകോത്സവത്തിനും കൾച്ചറൽ കാർണിവലിനും ഡിസംബർ 4ന് തുടക്കമാകും

മേള ഡിസംബർ 4 മുതൽ 14 വരെ ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കും.
9th BKS - DC International Book Festival and Cultural Carnival in Bahrain begin on december 4
The Keraleeya Samajam
Published on
Updated on

മനാമ: ബഹ്റൈൻ കേരളീയ സമാജവും ഇന്ത്യയിലെ പ്രമുഖ പ്രസാധകരുമായ ഡിസി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഒൻപതാമത് ബി.കെ.എസ്-ഡി.സി. അന്താരാഷ്ട്ര പുസ്തകോത്സവവും കൾച്ചറൽ കാർണിവലും ഡിസംബർ 4 മുതൽ 14 വരെ ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കും. സമാജത്തിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ വച്ച് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവരാണ് പുസ്തകോത്സവത്തിൻ്റെയും കൾച്ചറൽ കാര്ണിവലിന്റെയും വിവരങ്ങൾ അറിയിച്ചത്.

കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെയും സെലിബ്രിറ്റികളും സാന്നിധ്യം പ്രതീക്ഷിക്കുന്ന പുസ്തകമേളയിൽ ബഹ്റൈനിലെ ഏഴോളം മലയാളി എഴുത്തുകാരുടെ പുസ്തകങ്ങളും പ്രകാശനം ചെയ്യപ്പെടും. ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ദിവസേന 7.30ന് കൾച്ചറൽ പ്രോഗ്രാമുകളും തുടർന്നു പ്രമുഖ എഴുത്തുകാരുമായുള്ള സംവാദങ്ങളും ഉണ്ടായിരിക്കും. ഒരു ലക്ഷത്തോളം പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്ന പുസ്തകമേളയിൽ കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പുസ്തക ശേഖരവും ഉണ്ടായിരിക്കും.

ഡിസംബർ നാലാം തീയതി വൈകീട്ട് 7 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങു എൺപതോളം ഏഷ്യൻ സ്‌കൂൾ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ബാൻഡോടെ ആരംഭിക്കും. ചടങ്ങിൽ ഇന്ത്യൻ അംബാസ്സഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയും പ്രമുഖ കവിയും ഗാനരചയിതാവുമായ പ്രഭാ വർമ വിശിഷ്ടാതിഥിയും ആയിരിക്കും.

9th BKS - DC International Book Festival and Cultural Carnival in Bahrain begin on december 4
ഈദ് അൽ ഇത്തിഹാദിന് തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്; ഈ പരിപാടികൾ നഷ്ടപ്പെടുത്തരുതേ...

രാവിലെ 9 മുതൽ രാത്രി 10.30 വരെ സമയം ക്രമീകരിച്ചിരിക്കുന്ന പുസ്തകമേളയിൽ എല്ലാ ദിവസങ്ങളിലും വൈകീട്ട് 7.30 ന് തുടങ്ങുന്ന സാംസ്കാരിക പരിപാടികളിൽ ഗസൽ സന്ധ്യ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക പരിപാടികൾ, ബഹ്‌റൈനിലെ മറ്റുരാജ്യ കലാകാരന്മാരുടെ സംസ്കാരിക പരിപാടികൾ, ആർദ്രഗീത സന്ധ്യ, നൃത്തനൃത്ത്യങ്ങൾ, ഡാൻസ് ഡ്രാമ, മ്യൂസിക് ബാൻഡ് തുടങ്ങി നിരവധി പരിപാടികളോടൊപ്പം ദിവസേന സ്പോട്ട് ക്വിസ്സും നടക്കും. പുസ്തകമേളയോട് അനുബന്ധിച്ചു സമാജം ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫോട്ടോഗ്രഫി എക്സിബിഷനും ആർട്സ്ക്ലബ്ബിന്റെ നേതൃത്വത്തിൽ ആർട്ട് & പെയിന്റിംഗ് എക്സിബിഷനും നടത്തപ്പെടും.

ഡിസംബർ 5ന് മറ്റു രാജ്യ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുനടക്കുന്ന 'കൾച്ചർ വിവാ' എന്ന നൃത്തസംഗീത പരിപാടിയിൽ ഇന്ത്യ, ബഹ്‌റൈൻ, തായ്‌ലൻഡ്, സൗത്ത് ആഫ്രിക്ക, നേപ്പാൾ, കാമറൂൺ, ശ്രീലങ്ക, ചൈന, ഭൂട്ടാൻ, ബംഗ്ലാദേശ്, കെനിയ, ഫിലിപ്പൈൻസ് തുടങ്ങിയ പത്തിൽപരം രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കും. സമാജത്തിന്റെ ചരിത്രത്തിൽ തന്നെ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണിതെന്ന് സംഘാടകർ അറിയിച്ചു. അന്നേദിവസം തന്നെ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിൽ അറിയപ്പെടുന്ന എഴുത്തുകാരി, നിഷ രത്നമ്മ രമ്യ മിത്രപുരം എഴുതിയ പുസ്തകം പ്രാകാശനം ചെയ്യും. തുടർന്ന് അതിഥിയുമായുള്ള മുഖാഭിമുഖം നടക്കും.

ഡിസംബർ 6ന് വൈകീട്ട് നടക്കുന്ന സാംസ്കാരിക പരിപാടിയിൽ ഇന്ധ്യൻ സാംസ്കാരിക വൈവിധ്യം വിളിച്ചറിയിക്കുന്ന 'കലൈഡോസ്‌കോപ്പ്‌' അരങ്ങിൽ എത്തും. പതിനെട്ടോളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നൃത്തരൂപങ്ങളാണ് കലൈഡോസ്‌കോപ്പിൽ അണിനിരക്കുക.

9th BKS - DC International Book Festival and Cultural Carnival in Bahrain begin on december 4
ലോകത്തിലെ ഏറ്റവും വേഗതയേറിയതും ഉയരമുള്ളതും നീളമേറിയതുമായ റോളർ കോസ്റ്റർ ഖിദ്ദിയ സിറ്റിയിൽ ഒരുങ്ങുന്നു

ഡിസംബർ 7ന് 7.30ന് ഐഐപിഎ കലാകാരന്മാർ അവതരിപ്പിക്കുന്ന 'ഗസ്സൽ സന്ധ്യയെ' തുടർന്നുള്ള പൊതുചടങ്ങിൽ പ്രമുഖ വ്‌ളോഗറും എഴുത്തുകാരനുമായ ബൈജു എൻ. നായർ പങ്കെടുക്കും. ലിജിത് ഫിലിപ്പ് കുര്യൻ എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ വച്ച് നടക്കും.

ഡിസംബർ 8ന് മലയാളം മിഷൻ ബഹ്‌റൈൻ ചാപ്റ്ററിലെ കുട്ടികൾക്കായി 'അക്ഷരത്തോണി' എന്നപേരിൽ എഴുത്തു-ചിത്രരചനാ മത്സരങ്ങൾ മത്സരങ്ങൾ നടക്കും. തുടർന്നുള്ള പൊതുചടങ്കിൽ എഴുത്തുകാരൻ നസീഫ് കലയത്തു പങ്കെടുക്കും. ബഹ്‌റൈനിലെ മലയാളി എഴുത്തുകാരൻ നാസർ മുതുകാടിന്റെ പുസ്തകവും അന്ന് പ്രകാശനം ചെയ്യപ്പെടും.

ഡിസംബർ 9ന് 'ആർദ്രഗീത സന്ധ്യ' എന്ന പേരിൽ മലയാളം ആർദ്ര-ഭാവഗീതങ്ങളുടെ അവതരണവും തുടർന്ന് നടക്കുന്ന പൊതുചടങ്ങിൽ വച്ച് ഫിറോസ് തിരുവത്രയുടെ ആദ്യ കവിത സമാഹാരം പ്രകാശനം ചെയ്യപ്പെടും. പ്രസ്തുത ചടങ്ങിൽ പ്രമുഖ പ്രാസംഗികനും എഴുത്തുകാരനുമായ ഫാ. ബോബി ജോസ് കട്ടികാട്ടിൽ പങ്കെടുക്കും.

ഡിസംബർ 10 ന് ടീം സിതാറിന്റെ നേതൃത്വത്തിൽ സംഗീത പരിപാടിയും വിവിധ കലാകാരന്മാരുടെ നൃത്തനൃത്യങ്ങളും നടക്കും. സമാജം ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള ആർട്സ് ആൻഡ് പെയിന്റിംഗ് എക്സിബിഷൻ അന്നേ ദിവസം ഉദ്ഘാടനം ചെയ്യപ്പെടും. ഡിസംബർ 11ന് വൈകീട്ട് നടക്കുന്ന സാംസ്കാരിക പരിപാടികളിൽ ഐ.ഐ.പി.എ. കലാകാരന്മാർ അവതരിപ്പിക്കുന്ന ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ, പിങ്ക് ബാൻഡ് നയിക്കുന്ന സംഗീത പരിപാടി എന്നിവ അരങ്ങേറും. അന്നേദിവസം നടക്കുന്ന പൊതു ചടങ്ങിൽ പ്രമുഖ മോട്ടിവേഷണൽ സ്‌പീക്കർ പി.എം.എ. ഗഫൂർ പങ്കെടുക്കും. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി അനീക്ക അബ്ബാസ് എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ വച്ച് നടക്കും.

ഡിസംബർ 12ന് വൈകീട്ട് കലാകേന്ദ്ര ആർട്സിന്റെ ആഭിമുഖ്യത്തിൽ നൃത്ത-സംഗീത പരിപാടികൽ നടക്കും. തുടർന്നുള്ള പൊതു ചടങ്ങിൽ ആശാ രാജീവ് എഴുതിയ പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ എഴുത്തുകാരൻ ഇ. സന്തോഷ് കുമാർ നിർവ്വഹിക്കും. ഡിസംബർ 13 ന് നടക്കുന്ന സാംസ്കാരിക പരിപാടികളെ തുടർന്ന് പ്രമുഖ എഴുത്തുകാരനും വിമർശകനുമായ ഹമീദ് ചെന്നമംഗലൂരുമായുള്ള സംവാദം നടക്കും. 14ന് നടക്കുന്ന നൃത്ത-സംഗീത പരിപാടികൾക്കും ക്വിസ് മത്സരത്തിനും ശേഷം ഒൻപതാമത് ബികെഎസ്- ഡി.സി അന്താരാഷ്ട്ര പുസ്തകമേളയുടെയും കൾച്ചറൽ കാർണിവലിന്റെയും സമാപന സമ്മേളനം നടക്കും.

9th BKS - DC International Book Festival and Cultural Carnival in Bahrain begin on december 4
പുതിയ ലഹരിവിരുദ്ധ നിയമം നടപ്പാക്കാൻ കുവൈത്ത്; വ്യവസ്ഥകൾ പുറത്ത് വിട്ട് അധികൃതർ

സമാജം സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ആഷ്‌ലി കുര്യൻ മഞ്ഞില കൺവീനറായും ജോയ് പോളി, സവിത സുധിർ, സിൻഷാ വിതേഷ് എന്നിവർ ജോയിന്റ് കൺവീനർമാരായും 150ൽപരം അംഗങ്ങളുള്ള സംഘാടക സമിതിയാണ് അന്താരാഷ്‌ട്ര പുസ്തകമേളയുടെ നടത്തിപ്പിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

പുസ്തകങ്ങൾ കാണുവാനും വാങ്ങിക്കാനും സാംസ്കാരിക പരിപാടികളും എക്സിബിഷനുകളും കാണുവാനും കേരളത്തിൽ നിന്നുമെത്തുന്ന പ്രമുഖ വ്യകതിത്വങ്ങളുമായുയി സംവദിക്കാനും ഏവരെയും സമാജത്തിലേക്കു ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 39215128/ 39370929/ 34688624.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com