ദുബൈ: മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ എഐ ക്യാമറകളുമായി അധികൃതർ. മാലിന്യം തള്ളുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്മാർട്ട് വേസറ്റ് സംവിധാനം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നൂതന സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനൊപ്പം ഉയർന്ന പാരിസ്ഥിതിക നിലവാരം നിലനിർത്താനുള്ള ദുബൈയുടെ പ്രതിബദ്ധതയെയാണ് ഈ നീക്കം പ്രതിഫലിപ്പിക്കുന്നത്.
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളൽ, നഗരത്തിൻ്റെ രൂപഭംഗി നശിപ്പിക്കുന്നതോ മാലിന്യം അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നതോ ആയ മറ്റ് രീതികൾ എന്നിവ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ഈ സംവിധാനം പ്രവർത്തിക്കുകയെന്ന് അധികൃതർ അറിയിച്ചു.
ദുബൈ മുനിസിപ്പാലിറ്റിയുടെ അഭിപ്രായത്തിൽ എഐ സിസ്റ്റത്തിൽ അധികൃതർ തത്സമയം നിരീക്ഷിക്കും. നടപ്പാതകൾ, പൊതു സ്‌ക്വയറുകൾ എന്നിവിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തുന്നതിനുള്ള ക്യാമറകൾക്ക് സ്ഥാപിക്കും. ചിത്രങ്ങൾ തത്സമയം നീരീക്ഷിക്കുകയും, കാലതാമസമില്ലാതെ പിഴ അടക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു