ദുബായ് ഗ്ലോബല്‍ വില്ലേജ് ഇന്ന് തുറക്കും; സന്ദര്‍ശകര്‍ക്കായി പ്രത്യേക ബസ് റൂട്ടുകള്‍

ദുബായ് ഗ്ലോബല്‍ വില്ലേജ് ഇന്ന് തുറക്കും; സന്ദര്‍ശകര്‍ക്കായി പ്രത്യേക ബസ് റൂട്ടുകള്‍
Image: global village uae/Instagram
Published on

ദുബായ് ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശകര്‍ക്കായി ഇന്ന് തുറക്കും. ഗ്ലോബല്‍ വില്ലേജിന്റെ 28ാമത് പതിപ്പാണ് ഇത്തവണത്തേത്. രണ്ട് തരത്തിലുള്ള ടിക്കറ്റുകളാണ് ഇത്തവണ ഗ്ലോബല്‍ വില്ലേജില്‍ ഉള്ളത്. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ടിക്കറ്റും, എല്ലാ ദിവസവും സന്ദര്‍ശിക്കാന്‍ കഴിയുന്ന ടിക്കറ്റും ഇത്തവണ ലഭ്യമാകും.

22.50 ദിര്‍ഹം മുതലാണ് ടിക്കറ്റുകള്‍. ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ ടിക്കറ്റെടുക്കുന്നവര്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും. ഗ്ലോബല്‍ വില്ലേജിലേക്ക് എത്തുന്നവര്‍ക്കായി ബസ് റൂട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ഭാഗങ്ങളില്‍ നിന്ന് നാല് ബസ് റൂട്ടുകളാണ് 18 മുതല്‍ ആരംഭിക്കുക.

ദുബായ് ഗ്ലോബല്‍ വില്ലേജ് ഇന്ന് തുറക്കും; സന്ദര്‍ശകര്‍ക്കായി പ്രത്യേക ബസ് റൂട്ടുകള്‍
ദുബായ് ഗ്ലോബൽ വില്ലേജ് മിഴിതുറക്കുന്നു; പോകുന്നവര്‍ അറിയേണ്ട എട്ട് പ്രധാന നിയമങ്ങൾ

അല്‍ ഇത്തിഹാദ് ബസ് സ്റ്റേഷനില്‍ നിന്ന് ഓരോ 40 മിനിറ്റിലും അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്ന് ഓരോ മണിക്കൂറിലും ഗ്ലോബല്‍ വില്ലേജിലേക്ക് ബസ് പുറപ്പെടും. മാള്‍ ഓഫ് എമിറേറ്റസ് ബസ് സ്റ്റേഷനില്‍ നിന്നും ഓരോ മണിക്കൂര്‍ ഇടവിട്ടായിരിക്കും സര്‍വീസ്.ഗ്ലോബല്‍ വില്ലേജില്‍ ഇലക്ട്രിക് അബ്ര സര്‍വീസും ആര്‍ടിഎ പുനരാരംഭിക്കും. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് പരമ്പരാഗത ബോട്ടുകളാകും പാര്‍ക്കിലെ വാട്ടര്‍ കനാലിലൂടെ സഞ്ചരിക്കുക.

ഡ്രംസ് അവതരണത്തിന് പേരുകേട്ട ഐന്‍ജാ ഗ്ലോബല്‍ വില്ലേജില്‍ ഇത്തവണ തിരിച്ചെത്തും. വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 9 മണിക്ക് വെടിക്കെട്ടുണ്ടാകും. മെറി ഗോ റൗണ്ട് സര്‍ക്കസും മുംബൈ നൈറ്റ്‌സിന്റെ നൃത്തവും കൂടാതെ സര്‍ജിന്റെ സൈബര്‍ സിറ്റി സ്റ്റണ്ട് ഷോയും സന്ദര്‍ശകക്കായി ഒരുക്കിയിട്ടുണ്ട്. 2075 ലെ പറക്കും ബൈക്കും എല്‍ഇഡി ഘടിപ്പിച്ച കാറുമെല്ലാം ഈ പ്രകടനത്തില്‍ കാണാം. കുട്ടികള്‍ക്കായി പിജെ മാസ്‌കും പീറ്റര്‍ റാബിറ്റും വണ്ടറേഴ്‌സും ഗ്ലോബല്‍ വില്ലേജിലെത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com