ദുബായ് ഗ്ലോബൽ വില്ലേജ് മിഴിതുറക്കുന്നു; പോകുന്നവര്‍ അറിയേണ്ട എട്ട് പ്രധാന നിയമങ്ങൾ

സന്ദർശകർക്ക് സ്യൂട്ട്‌കേസുകളോ വലിയ ട്രോളികളോ പാർക്കിനുള്ളിൽ കൊണ്ടുപോകാൻ പാടില്ല. ചെറിയ പേഴ്സണല്‍ ബാഗുകൾ മാത്രമാണ് കൊണ്ടുവരാന്‍ അനുമതിയുള്ളത്
ദുബായ് ഗ്ലോബൽ വില്ലേജ്
ദുബായ് ഗ്ലോബൽ വില്ലേജ്Source; Social Media
Published on

ദുബായ്: ലോകത്തിന്‍റെ വിവിധ സംസ്കാരങ്ങൾ, രുചികൾ, കലാരൂപങ്ങൾ എന്നിവയുടെ സംഗമസ്ഥലമായ ഗ്ലോബൽ വില്ലേജ് പുതിയ സീസണിലേക്ക് ഒരുങ്ങുകയാണ്.ഒക്ടോബര്‍ 15നാണ് മുപ്പത് വര്‍ഷം പിന്നിടുന്ന ദുബായ് ഗ്ലോബല്‍ വില്ലേജ് തുറക്കുന്നത്. ലക്ഷക്കണക്കിന് സന്ദർശകരെ പ്രതീക്ഷിക്കുന്ന ഈ ജനപ്രിയ വിനോദ സംസ്കാരിക വ്യാപാര വേദി സന്ദർശിക്കുന്നവർ ഇത്തവണ എട്ട് പ്രധാന നിയമങ്ങൾ പാലിക്കണം. ഈ നിയമങ്ങൾ സന്ദർശനാനുഭവം കൂടുതൽ സുരക്ഷിതവും സന്തോഷകരവുമാക്കാനാണ് ലക്ഷ്യമിട്ടുള്ളതാണ് എന്നണ് അധികാരികള്‍ പറയുന്നത്.

ദുബായ് ഗ്ലോബൽ വില്ലേജ്
യുഎഇ വിദ്യാര്‍ഥികള്‍ക്ക് സുവര്‍ണാവസരം; ഒരു വര്‍ഷത്തേക്ക് ജെമിനി പ്രോ സൗജന്യം

1. പുറത്തുനിന്നുള്ള ഭക്ഷണ വസ്തുക്കൾ പാടില്ല

ഗ്ലോബല്‍ വില്ലേജിന് അകത്ത് പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷണവസ്തുക്കളും പാനീയങ്ങളും കർശനമായി വിലക്കിയിട്ടുണ്ട്. പ്രവേശനത്തിനു മുൻപ് എല്ലാ ബാഗുകളുടെയും പരിശോധനയ്ക്കായി എക്സ്-റേ യന്ത്രങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

2. യു.എ.ഇയുടെ അല്ലാതെ മറ്റ് ദേശീയ പതാകകൾക്ക് വിലക്ക്

ഗ്ലോബൽ വില്ലേജിൽ 30-ലധികം രാജ്യങ്ങളുടെ പവിലിയനുകൾ ഉണ്ടെങ്കിലും, സന്ദർശകർക്ക് യുഎഇയുടെ പതാകയല്ലാത്ത മറ്റേതെങ്കിലും രാജ്യത്തിന്റെ പതാക കൊണ്ടുവരാനോ ഉയർത്താനോ അനുമതിയില്ല.

3. വലിയ ബാഗുകൾക്കും സ്യൂട്ട്‌കേസുകൾക്കും വിലക്ക്

സന്ദർശകർക്ക് സ്യൂട്ട്‌കേസുകളോ വലിയ ട്രോളികളോ പാർക്കിനുള്ളിൽ കൊണ്ടുപോകാൻ പാടില്ല. ചെറിയ പേഴ്സണല്‍ ബാഗുകൾ മാത്രമാണ് കൊണ്ടുവരാന്‍ അനുമതിയുള്ളത്.

4. വസ്ത്രധാരണത്തിൽ മാന്യത പാലിക്കണം

പാർക്കിലെ എല്ലാ സന്ദർശകരും ശരീരം, തോളുകൾ, കാൽമുട്ടുകൾ എന്നിവ മറക്കുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നാണ് നിർദ്ദേശം.

5. സ്കൂട്ടർ, സൈക്കിൾ, റോൾസ്കേറ്റ് ഉപയോഗം വിലക്ക്

സുരക്ഷാ കാരണങ്ങളാൽ സ്കൂട്ടർ, സൈക്കിൾ, റോൾസ്കേറ്റ് പോലുള്ള ചക്രങ്ങളുള്ള വാഹനങ്ങള്‍ ഗ്ലോബല്‍ വില്ലേജിനുള്ളില്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

6. വളര്‍ത്ത് മൃഗങ്ങളെ കൊണ്ടുപോകരുത്

വളര്‍ത്ത് മൃഗങ്ങളെയോ മറ്റ് ജീവികളെയോ ഗ്ലോബല്‍ വില്ലേജിനുള്ളില്‍ കൊണ്ടുവരുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.

7. പൊതു സ്ഥലങ്ങളിൽ പ്രണയപ്രകടനങ്ങൾ നിരോധനം

കുടുംബങ്ങൾക്കായി ഒരുക്കിയ ഗ്ലോബല്‍ വില്ലേജില്‍, ചുംബനം തുടങ്ങിയ പ്രണയപ്രകടനങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

8. വീഡിയോ ഷൂട്ടിംഗിന് അനുമതി ആവശ്യമാണ്

ദുബായ് ഗ്ലോബൽ വില്ലേജ്
ട്രംപിന് വീരോചിത സ്വീകരണമൊരുക്കി ഇസ്രയേൽ; അടുത്ത വർഷത്തെ നൊബേലിനായി ആഗോള പിന്തുണ ഉറപ്പാക്കുമെന്ന് പ്രഖ്യാപനം

സ്വകാര്യ ഫോട്ടോകളും വീഡിയോകളും എടുക്കുന്നത് അനുവദനീയമാണ്. എന്നാൽമീഡിയ പ്രൊഡക്ഷൻ, ഇൻഫ്ലുവൻസര്‍മാരുടെ വീഡിയോകള്‍ , അല്ലെങ്കിൽ അക്കാദമിക് പ്രോജക്ടുകൾ എന്നിവയുടെ ചിത്രീകരണം നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി അനുമതി നേടണം. ഗ്ലോബൽ വില്ലേജ് അധികൃതർ വ്യക്തമാക്കുന്നത് പ്രകാരം, ഈ നിയമങ്ങൾ സന്ദർശകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാനാണ്. ലോകത്തിന്റെ 90-ലധികം സംസ്കാരങ്ങളെ ഒരുമിച്ച് അനുഭവിക്കാനുള്ള അവസരമാണ് ഈ സീസണും ഗ്ലോബല്‍ വില്ലേജില്‍ വാഗ്ദാനം ചെയ്യുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com