പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; കുവൈറ്റില്‍ ഫാമിലി വിസിറ്റ് വിസ ഒരു വര്‍ഷം വരെ

ഫാമിലി വിസിറ്റ് വിസയ്ക്കുള്ള ശമ്പള പരിധി നിബന്ധന ഒഴിവാക്കിയതിനു പിന്നാലെ വിസ ഇളവുകള്‍ പ്രഖ്യാപിച്ചതും മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമാകും
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; കുവൈറ്റില്‍ ഫാമിലി വിസിറ്റ് വിസ ഒരു വര്‍ഷം വരെ
Published on

കുവൈറ്റ് സിറ്റി: കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ശമ്പള പരിധി നീക്കം ചെയ്തതിനു പിന്നാലെ പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനങ്ങള്‍.

പ്രവാസികള്‍ക്ക് ഒരു വര്‍ഷം വരെ കാലാവധിയുള്ള ഫാമിലി വിസയാണ് പുതിയ പ്രഖ്യാപനം. നിലവില്‍ ഒരു മാസമാണ് ഫാമിലി വിസയുടെ കാലാവധി. ഇത് ആറ് മാസമോ ഒരു വര്‍ഷമോ ആയി ദീര്‍ഘിപ്പിക്കാം എന്നതാണ് പുതിയ വ്യവസ്ഥ. ഒരു മാസത്തില്‍ കൂടുതല്‍ താമസം അനുവദിച്ചിട്ടില്ലെങ്കില്‍, ഒന്നോ രണ്ടോ മൂന്നോ മാസത്തെ സിംഗിള്‍ എന്‍ട്രിക്കോ അല്ലെങ്കില്‍ ഒരു വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ഒന്നിലധികം എന്‍ട്രികള്‍ക്കോ വിസ നല്‍കാം.

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; കുവൈറ്റില്‍ ഫാമിലി വിസിറ്റ് വിസ ഒരു വര്‍ഷം വരെ
കുവൈത്തില്‍ മരുന്ന് വില വെട്ടിക്കുറച്ച് ആരോഗ്യമന്ത്രാലയം; വില പുതുക്കിയത് 544 മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക്

ഫാമിലി വിസിറ്റ് വിസയ്ക്കുള്ള ശമ്പള പരിധി നിബന്ധന ഒഴിവാക്കിയതിനു പിന്നാലെ വിസ ഇളവുകള്‍ പ്രഖ്യാപിച്ചതും മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമാകും. നേരത്തേ പ്രവാസികള്‍ക്ക് കുടുംബത്തെ വിസിറ്റിങ് വിസയില്‍ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിന് കുറഞ്ഞത് 500 ദിനാര്‍ വേണമെന്നായിരുന്നു നിബന്ധന. ശമ്പള പരിധി നിബന്ധന നീക്കം ചെയ്തതോടെ കൂടുതല്‍ പ്രവാസികള്‍ക്ക് കുടുംബത്തെ എത്തിക്കാനാകും. ഇതിനൊപ്പമാണ് ഫാമിലി വിസിറ്റിങ് വിസയ്ക്ക് ഒരു വര്‍ഷം വരെ കാലാവധിയും അനുവദിക്കുന്നത്.

വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് വിസ നിബന്ധനകളില്‍ കുവൈറ്റ് ഗവണ്‍മെന്റ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് തരം ടൂറിസ്റ്റ് വിസകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജിസിസി രാജ്യങ്ങളിലുള്ള പ്രൊഫഷണലുകള്‍ക്ക് ഓണ്‍ലൈന്‍ വഴിയോ സന്ദര്‍ശന സമയത്തോ ടൂറിസ്റ്റ് വിസ ലഭിക്കും.

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; കുവൈറ്റില്‍ ഫാമിലി വിസിറ്റ് വിസ ഒരു വര്‍ഷം വരെ
ഷെയേർഡ് ഹൗസിങ്, സുരക്ഷ വർധിപ്പിക്കൽ; പുതിയ നിയമങ്ങൾ അവതരിപ്പിച്ച് സൗദി അറേബ്യ

കമ്പനി എക്‌സിക്യൂട്ടീവുകള്‍, നയതന്ത്രജ്ഞര്‍, ജഡ്ജിമാര്‍, അഭിഭാഷകര്‍, അക്കാദമിക് വിദഗ്ധര്‍, നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, സ്‌കൂള്‍ അധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, പൈലറ്റുമാര്‍ തുടങ്ങി നിരവധി പേര്‍ വിസയ്ക്ക് അര്‍ഹരാണ്.

വിസ അപേക്ഷിക്കുന്നവര്‍ക്ക് ചില നിബന്ധനകള്‍ കൂടി ഗവണ്‍മെന്റ് മുന്നോട്ടുവെച്ചിട്ടുണ്ട്. അപേക്ഷകര്‍ കുവൈറ്റിലെ മേല്‍വിലാസമോ അല്ലെങ്കില്‍ താമസിപ്പിക്കുന്ന ഹോസ്റ്റിന്റെ വിലാസമോ നല്‍കണം. ഇസ്രായേല്‍ ഒഴികെയുള്ള എല്ലാ രാജ്യക്കാര്‍ക്കും കുവൈറ്റില്‍ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com