യുഎഇയിലെ ഇന്ത്യക്കാര്‍ ശ്രദ്ധിക്കണേ... ഇനി ഇ-പാസ്‌പോര്‍ട്ട് മാത്രമേ ഉള്ളൂ

ബയോമെട്രിക് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിപ്പുകളാണ് ഇ-പാസ്‌പോര്‍ട്ടിലുണ്ടാകുക
യുഎഇയിലെ ഇന്ത്യക്കാര്‍ ശ്രദ്ധിക്കണേ... ഇനി ഇ-പാസ്‌പോര്‍ട്ട് മാത്രമേ ഉള്ളൂ
Published on
Updated on

യുഎഇയിലെ ഇന്ത്യന്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന എല്ലാ പ്രവാസികള്‍ക്കും ഇനി മുതല്‍ ഇ-പാസ്പോര്‍ട്ട് മാത്രമേ ലഭിക്കൂ എന്ന് ദുബായിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ (സിജിഐ) അറിയിച്ചു. 2025 ഒക്ടോബര്‍ 28 മുതല്‍ യുഎഇയില്‍ പുതിയ പാസ്പോര്‍ട്ടിനോ, പാസ്പോര്‍ട്ട് പുതുക്കുന്നതിനോ, മറ്റ് സേവനങ്ങള്‍ക്കോ അപേക്ഷിക്കുന്ന എല്ലാ പ്രവാസികള്‍ക്കും ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടാണ് ലഭിക്കുക.

പുതുക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ (mportal.passportindia.gov.in) വഴിയാണ് എല്ലാ പാസ്പോര്‍ട്ട് അപേക്ഷകളും നല്‍കേണ്ടത്. നിലവിലുള്ള സാധാരണ പാസ്പോര്‍ട്ടുകള്‍ കാലാവധി കഴിയുന്നത് വരെ സാധുവായിരിക്കും. പുതുക്കുമ്പോള്‍ ഇ-പാസ്‌പോര്‍ട്ട് ലഭിക്കും.

യുഎഇയിലെ ഇന്ത്യക്കാര്‍ ശ്രദ്ധിക്കണേ... ഇനി ഇ-പാസ്‌പോര്‍ട്ട് മാത്രമേ ഉള്ളൂ
ആകാശങ്ങളിലെ രക്ഷകർ: യുഎഇയിലേക്കുള്ള വിമാനയാത്രയിൽ ഹൃദയാഘാതത്തിൽ നിന്ന് സഹയാത്രികനെ രക്ഷിച്ച് രണ്ട് മലയാളി നഴ്സുമാർ

ബയോമെട്രിക് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിപ്പുകളാണ് ഇ-പാസ്‌പോര്‍ട്ടിലുണ്ടാകുക. എമിഗ്രേഷന്‍ ക്ലിയറന്‍സ് നടപടികള്‍ വേഗത്തതിലാക്കാന്‍ ഇതിലൂടെ സാധിക്കും. ഗ്ലോബല്‍ പാസ്പോര്‍ട്ട് സേവാ പ്രോഗ്രാം (GPSP 2.0)ന്റെ ഭാഗമായാണ് പുതിയ പരിഷ്‌കരണം.

ഇ-പാസ്‌പോര്‍ട്ട് തിരിച്ചറിയാന്‍ മുകള്‍ഭാഗത്തായി സ്വര്‍ണ നിറത്തിലുള്ള ചിഹ്നമുണ്ടാകും.

യുഎഇയിലെ ഇന്ത്യക്കാര്‍ ശ്രദ്ധിക്കണേ... ഇനി ഇ-പാസ്‌പോര്‍ട്ട് മാത്രമേ ഉള്ളൂ
യൂറോപ്യൻ യാത്ര സ്വപ്നം കണ്ട് ഷെങ്കൻ വിസയ്ക്ക് അപേക്ഷിക്കാൻ ഇരിക്കുകയാണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വിസയും കിട്ടില്ല, പൈസയും പോവും..

പുതിയ മാറ്റങ്ങള്‍ അനുസരിച്ച്, എല്ലാ അപേക്ഷകളും ഇനി ഓണ്‍ലൈന്‍ വഴി മാത്രമേ നല്‍കാനാകൂ. അപേക്ഷകര്‍ക്ക് അവരുടെ ഫോട്ടോ, ഒപ്പ്, ആവശ്യമായ രേഖകള്‍ എന്നിവ മുന്‍കൂട്ടി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കും. ICAO മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഫോട്ടോ ആയിരിക്കണം അപ് ലോഡ് ചെയ്യേണ്ടത്. അപേക്ഷകളില്‍ ചെറിയ തിരുത്തലുകള്‍ വരുത്തേണ്ടി വന്നാല്‍, മുഴുവന്‍ ഫോമും വീണ്ടും ടൈപ്പ് ചെയ്ത് സമര്‍പ്പിക്കേണ്ട ആവശ്യം ഒഴിവാക്കിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com