
സൗദിയില്‍ വാഹനാപകടത്തില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശിയ്ക്ക് ദാരുണാന്ത്യം. കിഴക്കേ ചെവിടന്‍ മുഹമ്മദ് ബാദുഷ ഫാരിസ് (25) ആണ് മരിച്ചത്.
പാറോപ്പടി സ്വദേശിയായ മറ്റൊരു യുവാവിന് അപകടത്തില്‍ പരിക്കേറ്റു. ഡ്രൈറായ ഷൗക്കത്തലിയാണ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ജിദ്ദയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അലിത്തിന് സമീപം പുലര്‍ച്ചെ ആണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച വാഹനം ട്രൈലറിന് പിന്നില്‍ ഇടിച്ചാണ് അപകടം.
ജിദ്ദയില്‍ നിന്ന് ജിസാന്‍ ഭാഗത്തേക്ക് സ്‌റ്റേഷനറി സാധനങ്ങളുമായി പോയ ഡയന സെയ്‌സ് വാഹനം ആണ് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. ജിദ്ദ ജാമിയ ഖുവൈസില്‍ ആയിരുന്നു മുഹമ്മദ് ബാദുഷ താമസിച്ച് വന്നിരുന്നതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.