മനാമ: പ്രമുഖ പുരുഷ വസ്ത്ര ബ്രാൻഡായ ലൂയിസ് ഫിലിപ്പ് ബഹ്റൈനിൽ ആദ്യത്തെ എക്സ്ക്ലൂസീവ് ഷോറൂം തുറന്നു. 1586 ചതുരശ്ര അടിയിൽ സിറ്റി സെൻ്ററിലെ രണ്ടാം നിലയിൽ ആരംഭിച്ച ഷോറൂമിൻ്റെ ഉദ്ഘാടനം ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് നിർവഹിച്ചു.
ആദിത്യ ബിർള ലൈറ്റൈൽ ബ്രാൻഡ്സ് ലിമിറ്റഡ് പ്രസിഡൻ്റ് ജേക്കജോൺ, ഫ്രാഞ്ചൈസി പങ്കാളിയും കല്യാൺ സിൽക്സ് മാനേജിങ് ഡയറക്ടറുമായ പ്രകാശ് പട്ടാഭിരാമൻ, കല്യാൺ സിൽക്സ് എ ക്സിക്യൂട്ടീവ് ഡയറക്ടർ മഹേഷ് പട്ടാഭിരാമൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ബഹ്‌റൈനിലെ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ ജുസർ ടി. രൂപവാല തുടങ്ങി സാമൂഹിക സാംസ്‌കാരിക മാധ്യമരംഗത്തെ നിരവധി പ്രമുഖ വ്യക്തികളും പങ്കെടുത്തു.
ലൂയിസ് ഫിലിപ്പിൻ്റെ അന്താരാഷ്ട്ര വളർച്ചയിൽ ഒരു സുപ്രധാന നാഴികക്കല്ലാണ് ബഹ്റൈനിലെ പുതിയ ഷോറും അടയാളപ്പെടുത്തുന്നതെന്ന് ആദിത്യ ബിർള ലൈഫ്സ്റ്റൈൽ ബ്രാൻഡ്സ് ലിമിറ്റഡ് പ്രസിഡൻ്റ് ജേക്കബ് ജോൺ പറഞ്ഞു. ആദിത്യ ബിർള ലൈഫ്സ്റ്റൈൽ ബ്രാൻഡ്സ് ലിമിറ്റഡുമായുള്ള സഹകരണം ഇന്ത്യയിലെ മുൻനിര ഫാഷൻ ബ്രാൻഡുകളെ മിഡിൽ ഈസ്റ്റിലേക്ക് കൊണ്ടുവരുന്നതിൽ സുപ്രധാ ന പങ്ക് വഹിച്ചതായി കല്യാൺ സിൽക്സ് മാനേജിങ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ പറഞ്ഞു.
ക്ലീൻ ലൈൻസ്, മോഡേൺ ക്ലാസിക്കുൾക്കൊപ്പം ആധുനിക കാഴ്ചപ്പാടുകളും ഇഴചേർത്ത് മികവുറ്റ വൈവിധ്യങ്ങളുമായി ഒരുക്കിയ വസ്ത്രശേഖങ്ങളുടെ നീണ്ട നിരയാണ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവിധ ആഘോഷങ്ങൾക്കും, എല്ലാ സന്ദർഭങ്ങൾക്കും ഇണങ്ങുന്ന മികച്ച കളക്ഷനുകളാണ് പുതിയ ഷോറൂമിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.