അബുദാബിയില്‍ വാഹനത്തിനു മുകളില്‍ മിസൈല്‍ പതിച്ചു; പലസ്തീന്‍ പൗരന്‍ കൊല്ലപ്പെട്ടു

തിങ്കളാഴ്ച പുലര്‍ച്ചെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ധന ടാങ്കിന് തീപിടിച്ചിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംImage: freepik
Published on
Updated on

അബുദാബിയില്‍ വാഹനത്തിനു മുകളില്‍ മിസൈല്‍ പതിച്ച് ഒരു മരണം. പലസ്തീന്‍ പൗരനാണ് കൊല്ലപ്പെട്ടത്. അബുദാബിയിലെ അല്‍ ബഹിയയിലാണ് സംഭവം. തിങ്കളാഴ്ച പുലര്‍ച്ചെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ധന ടാങ്കിന് തീപിടിച്ചിരുന്നു.

ദുബായ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അതിവേഗം ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കി. ഈ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി എമിറേറ്റ്സ് വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ യുഎഇ സമയം രാവിലെ 10 മണിയോടെ പരിമിതമായ രീതിയില്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു.

പ്രതീകാത്മക ചിത്രം
പശ്ചിമേഷ്യന്‍ യുദ്ധം: സൗദിയില്‍ വച്ച് നടക്കേണ്ടിയിരുന്ന ഫോര്‍മുല 1 റേസിംഗ് മത്സരം റദ്ദാക്കി

ചില വിമാനങ്ങള്‍ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാര്‍ തങ്ങളുടെ വിമാനങ്ങളുടെ സമയവിവരങ്ങള്‍ അറിയാന്‍ അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണം.

ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്ന് യുഎഇ അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നും ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com