മസ്‌കറ്റ് നൈറ്റ്‌സ് 2026; ആഘോഷ പരിപാടികൾക്ക് നാളെ തുടക്കം

പൂർണമായ ഒരു വിനോദപരിപടിയാണ് മസ്‌കറ്റ് നൈറ്റ്‌സ് 2026.
oman
Published on
Updated on

മസ്‌കറ്റ്: പുതുവർഷാരംഭത്തിൻ്റെ ഭാഗമായി ജനുവരി 31 വരെ നീണ്ടുനിൽക്കുന്ന മസ്‌കറ്റ് നൈറ്റ്‌സ് 2026ന് നാളെ തുടക്കം. വിവിധ വേദികളിൽ വിവിധ കലാപരിപാടികളാകും ഇതിൻ്റെ ഭാഗായി അരങ്ങറുക. പൂർണമായ ഒരു വിനോദപരിപടിയാണ് മസ്‌കറ്റ് നൈറ്റ്‌സ് 2026.

ഖുറം നാച്ചുറൽ പാർക്ക്, അൽ അമേറാത്ത് പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, റോയൽ ഓപ്പറ ഹൗസ് മസ്‌കറ്റ്, സീബ് ബീച്ച്, ഖുരിയാത്ത്, വാദി അൽ ഖൂദ്, പ്രധാന ഷോപ്പിങ് സെൻ്ററുകൾ എന്നിവയുൾപ്പെടെ മസ്‌കറ്റ് ഗവർണറേറ്റിലെ ഒന്നിലധികം സ്ഥലങ്ങളിലാണ് പരിപാടികൾ നടക്കുക. പരപാടികളിൽ പങ്കെടുക്കാനെത്തുത്തവർക്ക് ഇവിടുത്തെ സൗകര്യം വളരെ ഉപകാരപ്പെടുമെന്നാണ് പറയുന്നത്.

oman
കുവൈത്തിൽ എനർജി ഡ്രിങ്കുകൾക്ക് കടുത്ത നിയന്ത്രണം; 18 വയസിൽ താഴെയുള്ളവർക്ക് വിൽക്കാൻ പാടില്ല

ഫാമിലി ഗെയിമുകൾ, അമ്യൂസ്‌മെൻ്റ് റൈഡുകൾ, ദൈനംദിന പരേഡുകൾ, പ്രാദേശിക, അന്തർദേശീയ കലാകാരന്മാരുടെ പ്രകടനങ്ങൾ എന്നിവയോടൊപ്പം, സന്തോഷത്തിൻ്റെയും, ആഘോഷത്തിൻ്റെയും, ദൈനംദിന അന്തരീക്ഷം സൃഷ്ടിക്കുന്ന സാംസ്കാരിക, കലാ, സംഗീത സായാഹ്നങ്ങളും വേദികളിലുടനീളമുള്ള കാർണിവൽ സോണുകളിൽ ഉൾപ്പെടും.

oman
ഷാർജ ഡെസേർട്ട് പൊലീസ് പാർക്കിൽ വാരാന്ത്യങ്ങളിൽ പൊതുജനങ്ങൾക്ക് വിലക്ക്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com