സംഗീത-നൃത്ത വിരുന്നായി എസ്.കെ. ഇവൻ്റ്; മസ്കറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത് 5,000ത്തിലേറെ പേർ

പ്രശസ്ത കഥക് നർത്തകനായ ദേവേഷ് മിർചന്ദാനിയുടെ നൃത്തമായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം
എസ്.കെ. ഇവൻ്റിൽ നിന്ന്
എസ്.കെ. ഇവൻ്റിൽ നിന്ന്Source: News Malayalam 24x7
Published on

ഒമാൻ: മസ്കറ്റിൽ സംഘടിപ്പിച്ച എസ്.കെ. ഇവൻ്റിൽ 5,000ത്തിലധികം പേർ പങ്കെടുത്ത സംഗീത-നൃത്ത വിരുന്ന് അരങ്ങേറി. പ്രശസ്ത കഥക് നർത്തകനായ ദേവേഷ് മിർചന്ദാനിയുടെ നൃത്തമായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. വിവിധ കഥക്, ബോളിവുഡ് നൃത്ത ശൈലികൾ സമന്വയിപ്പിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രകടനങ്ങൾ കാണികളുടെ കയ്യടി നേടി.

എസ്.കെ. ഇവൻ്റിൽ നിന്ന്
യൂറോപ്യൻ യാത്ര സ്വപ്നം കണ്ട് ഷെങ്കൻ വിസയ്ക്ക് അപേക്ഷിക്കാൻ ഇരിക്കുകയാണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വിസയും കിട്ടില്ല, പൈസയും പോവും..

ഇന്ത്യൻ സ്കൂളുകളിൽ നിന്നും ഒമാനിലെ മറ്റ് സ്ഥാപനങ്ങളിൽ നിന്നുമുള്ള നിരവധി വിദ്യാർഥികളും പരിപാടിയുടെ ഭാഗമായി. ഒമാനിലെ ഇന്ത്യൻ സമൂഹത്തിൻ്റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്നതായിരുന്നു ഈ സംഗീത-നൃത്ത വിരുന്ന്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com