

ദുബായ്: യുഎഇയിലും ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളുടെ നിരക്ക് വര്‍ധിക്കുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളുടെ നിരക്കിലും ജൂലൈ ഒന്നു മുതല്‍ മുതല്‍ മാറ്റം വരാനിരിക്കെയാണ് യുഎഇയിലും നിരക്ക് ഉയര്‍ത്തുന്നത്. വില വര്‍ധിക്കുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും സ്ഥിരീകരിച്ചു.
പുതുക്കിയ നിരക്ക് ഒരുപോലെ അബുദബിയിലെയും ദുബായിലേയും ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുകളിലും യുഎഇയിലുടനീളമായി ഉള്ള കോണ്‍സുലാര്‍ അപ്ലിക്കേഷന്‍ സെന്ററുകളിലും ലഭ്യമാകും.
36 പേജുകളുള്ള പുതിയ പാസ്‌പോര്‍ട്ടിനോ, അത് വീണ്ടും ഇഷ്യൂ ചെയ്യുന്നതിനായുള്ള അപേക്ഷയ്‌ക്കോ 450 ദിര്‍ഹം ആയിരിക്കും പുതുക്കിയ നിരക്ക്. നേരത്തെ 285 ദിര്‍ഹമുണ്ടായിരുന്നതില്‍ നിന്നാണ് കുത്തനെ കൂടിയിരിക്കുന്നത്. തത്കാല്‍ സ്‌കീമില്‍ വില 900 ദിര്‍ഹമായി ഉയരും. 570 ദിര്‍ഹം ഉണ്ടായിരുന്നതാണ് 900ത്തിലേക്ക് എത്തിയത്.
60 പേജുള്ള പാസ്‌പോര്‍ട്ടിന് 630 ദിര്‍ഹമായിരിക്കും. തത്കാല്‍ ആയി ലഭിക്കാന്‍ 1080 ദിര്‍ഹവും നല്‍കേണ്ടി വരും. ഫീസിന് പുറമെ ഐസിഡബ്ല്യുഎഫ് ഫണ്ട്, പാസ്‌പോര്‍ട്ട് സേവനം നല്‍കുന്ന കമ്പനികള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് എന്നിവ കൂടി നല്‍കി വേണം അപേക്ഷിക്കാന്‍. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് പുറമെ 95 ദിര്‍ഹത്തില്‍ നിന്ന് 145 ദിര്‍ഹമായും ഉയര്‍ത്തി.
ഇന്ത്യയില്‍ 14 വര്‍ഷത്തിന് ശേഷമാണ് വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ട് ഫീസില്‍ മാറ്റം വരുത്തിയത്. 36 പേജുള്ള പാസ്‌പോര്‍ട്ടിന് ഇന്ത്യയില്‍ 1500 രൂയില്‍ നിന്ന് 2500 രൂപ നല്‍കേണ്ടി വരും. 60 പേജുള്ള പാസ്‌പോര്‍ട്ടിന് 2000 രൂപയില്‍ നിന്ന് 3500 രൂപയാക്കിയും ഉയര്‍ത്തി.