ശ്വാസതടസമുണ്ടാകാൻ സാധ്യതയെന്ന് കണ്ടെത്തൽ; ഫീഡിങ് ബോട്ടിലുകൾ തിരിച്ചുവിളിച്ച് സൗദി

ബൂൺ നേഴ്സ് 8oz റീയൂസബിൾ ബേബി ബോട്ടിലിൻ്റെ 22 ഇനം ഉൽപ്പന്നങ്ങളെയാണ് തിരിച്ച് വിളിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം Source: Pexels
Published on
Updated on

റിയാദ്: രാജ്യത്ത് വിൽക്കുന്ന സിലിക്കൺ ബേബി ബോട്ടിലിൽ നിന്ന് ശ്വാസതടസമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഫീഡിങ് ബോട്ടിലുകൾ തിരിച്ചുവിളിച്ച് സൗദി വാണിജ്യ മന്ത്രാലയം. ബൂൺ നേഴ്സ് 8oz റീയൂസബിൾ ബേബി ബോട്ടിലിൻ്റെ 22 ഇനം ഉൽപ്പന്നങ്ങളെയാണ് തിരിച്ച് വിളിച്ചത്.

കുപ്പിയുടെ പുറത്ത് പ്ലാസ്റ്റിക്കിൻ്റെ കവചം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇത് ഉപയോഗിക്കുന്ന സമയത്ത് അടർന്ന് പോയാൽ അത് കുഞ്ഞുങ്ങളിൽ ശ്വാസംമുട്ടലിന് കാരണമാകുമെന്ന കണ്ടെത്തലിനെ തുടർന്നാണ് വാണിജ്യ മന്ത്രാലയത്തിൻ്റെ നടപടി.

പ്രതീകാത്മക ചിത്രം
യുഎഇയില്‍ പാസ്പോര്‍ട്ട് പുതുക്കല്‍ ഇനി ചെലവേറും; പുതുക്കിയ നിരക്ക് അറിയാം

ഈ ഉൽപ്പന്നം ഉപയോഗിക്കുന്നവർ അടിയന്തരമായി ഉപയോഗം നിർത്തി വയ്ക്കണമെന്നും, റീഫണ്ട് ലഭിക്കുന്നതിനായി കമ്പനിയെ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.

News Malayalam 24x7
newsmalayalam.com