യുഎഇയിൽ ഗതാഗത നിയമം കർശനമാക്കി; നിയമലംഘകർക്ക് ജയിൽ ശിക്ഷയും 10,000 ദിർഹം പിഴയും

താൽക്കാലികമായി റദ്ദാക്കിയ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് കർശനമായ ശിക്ഷകൾ കൂടി പുതുക്കിയ നിയമനിർമാണം നൽകുന്നു.
gulf news UAE Traffic rules
Source: gulf news
Published on

ദുബായ്: രാജ്യത്തുടനീളമുള്ള റോഡ് സുരക്ഷ വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വാഹനമോടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസുകൾക്ക് പരമാവധി മൂന്ന് വർഷത്തെ സസ്പെൻഷൻ കാലയളവ് നിശ്ചയിച്ച് യുഎഇയുടെ പുതിയ ഫെഡറൽ ട്രാഫിക് നിയമം.

താൽക്കാലികമായി റദ്ദാക്കിയ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് കർശനമായ ശിക്ഷകൾ കൂടി പുതുക്കിയ നിയമനിർമാണം നൽകുന്നു. കോടതിയോ ലൈസൻസിംഗ് അതോറിറ്റിയോ അല്ലെങ്കിൽ ട്രാഫിക് എൻഫോഴ്‌സ്‌മെൻ്റ് ബോഡിയോ ഉത്തരവിട്ട സസ്‌പെൻഷൻ സമയത്ത്, വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ നിയമലംഘകർക്ക് മൂന്ന് മാസം വരെ തടവോ, കുറഞ്ഞത് 10,000 ദിർഹം പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.

സമീപ വർഷങ്ങളിൽ, മയക്കുമരുന്ന് അല്ലെങ്കിൽ മദ്യം കഴിച്ച് വാഹനമോടിക്കുക, അശ്രദ്ധവും അപകടകരവുമായ ഡ്രൈവിംഗ്, മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് യുഎഇ കോടതികൾ നിരവധി ഡ്രൈവർമാരെ ശിക്ഷിച്ചിട്ടുണ്ട്.

gulf news UAE Traffic rules
അബുദാബിയില്‍ ട്രാഫിക് പിഴ ലംഘനങ്ങള്‍ക്ക് 35% ഇളവ്, പുതിയ പദ്ധതിയുമായി പൊലീസ്

അടുത്തിടെ പ്രാബല്യത്തിൽ വന്ന നിയമം അനുസരിച്ച് ഗതാഗത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വ്യക്തികൾക്കെതിരെ മൂന്ന് പ്രധാന നടപടികൾ ചുമത്താൻ കോടതികളെ അനുവദിക്കുന്നുണ്ട്. നിലവിലുള്ള ഡ്രൈവിംഗ് ലൈസൻസ് മൂന്ന് വർഷം വരെ സസ്പെൻഡ് ചെയ്യുക, സസ്പെൻഷൻ കാലയളവിന് ശേഷം രണ്ട് വർഷം വരെ പുതുക്കൽ അവകാശങ്ങൾ നിഷേധിക്കുക, അല്ലെങ്കിൽ ലൈസൻസില്ലാത്ത വ്യക്തിക്ക് മൂന്ന് വർഷം വരെ പുതിയ ലൈസൻസ് നേടുന്നത് നിരോധിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സസ്‌പെൻഷൻ അല്ലെങ്കിൽ അയോഗ്യതാ കാലയളവിൽ ലൈസൻസ് അസാധുവായി തുടരും. കൂടാതെ ഡ്രൈവർമാർക്ക് പുതിയതിന് അപേക്ഷിക്കുന്നതിൽ നിന്ന് വിലക്കുണ്ട്. ഈ വ്യവസ്ഥകൾ ലംഘിച്ച് ലഭിക്കുന്ന ഏതൊരു ലൈസൻസും അസാധുവായി കണക്കാക്കപ്പെടും. എന്നിരുന്നാലും, ലൈസൻസ് നേടുന്നതിൽ നിന്ന് അയോഗ്യതയുള്ള വ്യക്തികൾക്ക് ശിക്ഷിക്കപ്പെട്ട തീയതിക്ക് ആറ് മാസത്തിന് ശേഷം നിയന്ത്രണം നീക്കാൻ ഉത്തരവ് പുറപ്പെടുവിച്ച അതേ കോടതിയിൽ തന്നെ അപ്പീൽ നൽകാവുന്നതാണ്.

gulf news UAE Traffic rules
യുഎഇയിൽ സൈബർ ആക്രമണങ്ങൾ വർധിക്കുന്നു; ജനങ്ങൾക്ക് മുന്നറിയിപ്പ്, സ്വയം സുരക്ഷ ഉറപ്പുവരുത്തണമെന്ന് നിർദേശം

വാഹനമോടിക്കുന്നതിലൂടെ മരണമോ പരിക്കോ ഉണ്ടാക്കുക, വൻ സ്വത്ത് നാശനഷ്ടം വരുത്തുക, അശ്രദ്ധമായോ പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന വിധത്തിലോ വാഹനമോടിക്കുക, മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുക, തിരിച്ചറിയൽ രേഖകൾ നൽകാൻ വിസമ്മതിക്കുക, അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുക, വാഹനം നിർത്താനുള്ള പൊലീസ് ഉത്തരവുകൾ ലംഘിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഏതൊരു ഡ്രൈവറെയും അറസ്റ്റ് ചെയ്യാൻ നിയമം അധികാരപ്പെടുത്തുന്നുണ്ട്.

സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ, ഉത്തരവാദിത്തം, എല്ലാ റോഡ് ഉപയോക്താക്കളുടെയും സംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് പുതുക്കിയ നിയമ ചട്ടക്കൂട് വഴി ശക്തിപ്പെടുത്തുന്നത്.

gulf news UAE Traffic rules
ടൂറിസം മേഖലയില്‍ സ്വദേശിവല്‍ക്കരണം; പുതിയ നയങ്ങള്‍ക്ക് അംഗീകാരം നല്‍കി സൗദി അറേബ്യ; ഇന്ത്യക്കാരെ ബാധിക്കുമോ?

Related Stories

No stories found.
News Malayalam 24x7
newsmalayalam.com