റമദാൻ: യുഎഇയിലെ വിദ്യാർഥികൾക്ക് വെള്ളിയാഴ്ചകളിൽ ഓൺലൈൻ ക്ലാസ് നടത്താൻ ഉത്തരവ്

അധ്യാപകർ വെള്ളിയാഴ്ചകളിൽ സ്കൂളുകളിലെത്തി ജോലി തുടരണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
റമദാൻ: യുഎഇയിലെ   വിദ്യാർഥികൾക്ക് വെള്ളിയാഴ്ചകളിൽ ഓൺലൈൻ ക്ലാസ് നടത്താൻ ഉത്തരവ്
Published on: 
Updated on: 

അബുദാബി: റമദാൻ പ്രമാണിച്ച് യുഎഇയിലെ ചില വിദ്യാർഥികൾക്ക് വെള്ളിയാഴ്ചകളിൽ ഓൺലൈൻ പഠനം. വിദ്യാർഥികളുടെ അക്കാദമിക് പുരോഗതിയെ പിന്തുണയ്ക്കുക, പുണ്യമാസത്തിൻ്റെ മൂല്യങ്ങൾ ശക്തിപ്പെടുത്തുക, കുടുംബത്തെയും സമൂഹത്തെയും കുറിച്ചുള്ള അവരുടെ ബോധം ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, അധ്യാപകർ വെള്ളിയാഴ്ചകളിൽ സ്കൂളുകളിലെത്തി ജോലി തുടരണമെന്നും ഉത്തരവിൽ വ്യക്തമാക്കി.

റമദാൻ: യുഎഇയിലെ   വിദ്യാർഥികൾക്ക് വെള്ളിയാഴ്ചകളിൽ ഓൺലൈൻ ക്ലാസ് നടത്താൻ ഉത്തരവ്
ലൈസന്‍സില്ലാതെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടമെന്റ്; 2025ല്‍ യുഎഇ പൂട്ടിട്ടത് 230 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക്

അതോടൊപ്പം, യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രവൃത്തി സമയത്തിലും കുറവുവരുത്തി. ഇസ്ലാമിക പുണ്യമാസത്തിൽ ജോലി സമയം രണ്ട് തവണ കുറയ്ക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

റമദാൻ: യുഎഇയിലെ   വിദ്യാർഥികൾക്ക് വെള്ളിയാഴ്ചകളിൽ ഓൺലൈൻ ക്ലാസ് നടത്താൻ ഉത്തരവ്
ഒട്ടകങ്ങൾക്കും പാസ്‌പോർട്ട്; സൗദിയുടെ പുതിയ പരിഷ്കാരത്തിന് പിന്നിലെന്ത്?

സ്വകാര്യമേഖല കമ്പനികൾക്ക് അവരുടെ ബിസിനസ്സ് താൽപ്പര്യങ്ങൾക്കും ജോലിയുടെ സ്വഭാവത്തിനും അനുസൃതമായി,ജോലി ഷെഡ്യൂൾ ചെയ്യുകയോ, ഓൺലൈനായി ചെയ്യുകയോ ചെയ്യാവുന്നതാണ് എന്നും അറിയിച്ചു. പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയവും കുറച്ചിട്ടുണ്ട്. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 9മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9മുതൽ ഉച്ചയ്ക്ക് 12 വരെയുമായിരിക്കും പ്രവൃത്തി സമയം.

News Malayalam 24x7
newsmalayalam.com