
യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഒരു വര്‍ഷത്തേക്ക് ഗൂഗിള്‍ ജെമിനി പ്രോ സൗജന്യമായി ഉപയോഗിക്കാം. ഗൂഗിളും യുഎഇ ഗവണ്‍മെന്റും തമ്മിലുള്ള ധാരണയിന്മേലാണ് നടപടി. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളുടെ ഗവേഷണ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനും പ്രൊജക്ടുകള്‍ ഉണ്ടാക്കുന്നതിനും സഹായിക്കുക എന്നതാണ് ലക്ഷ്യം.
18 വയസിനു മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം ലഭിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മെയില്‍ ഐഡി ഉപയോഗിച്ച് ജെമിനി 2.5 പ്രോ ആക്‌സസ് നേടാം. ഡിസംബര്‍ 9 ന് മുമ്പ് അപേക്ഷ നല്‍കണം.
ടെക്‌സ്റ്റ്, വീഡിയോ, ഗവേഷണം എന്നിവയ്‌ക്കെല്ലാം ജെമിനിയുടെ സഹായം തേടാം. ജെമിനി 2.5 പ്രോ, വിയോ 3, 2 ടിബി സ്‌റ്റോറേജ്, നോട്ട്ബുക്ക് എല്‍എം എന്നിവയെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലഭിക്കും.