"പേടിയുണ്ടേൽ പിടിച്ചിരുന്നോ മോനെ..."; വീണ്ടും വൈറലായി കേരളത്തിൻ്റെ സ്വന്തം ഡ്രൈവറമ്മ; 72കാരി ഇത്തവണ ചീറിപാഞ്ഞത് ദുബായിലെ റോൾസ് റോയിസിൽ

കേരളത്തിൻ്റെ സ്വന്തം സെറ്റ് മുണ്ടുമുടുത്ത് ആത്മവിശ്വാസത്തോടെ കാറിൽ പറക്കുന്ന മണിയമ്മയുടെ വീഡിയോ കാണാൻ തന്നെ ഒരു ഹരമാണ്
മണിയമ്മയുടെ വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ
മണിയമ്മയുടെ വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾSource: Instagram
Published on

ഡ്രൈവിങ് പലർക്കും ഒരു ആവശ്യമാണെങ്കിൽ ചിലർക്കതൊരു ഹരമാണ്. എന്നാൽ എറണാകുളംകാരി മണിയമ്മയ്ക്ക് ഡ്രൈവിങ് എന്നാൽ ഭ്രാന്താണ്. ആ ഭ്രാന്തിനെ പ്രായം ഒരു തരു പോലും ബാധിച്ചിട്ടുമില്ല. ഫുൾ കോൺഫിഡൻസിൽ കാറിൽ പറക്കുന്ന മണിയമ്മയ്ക്ക് ഇൻ്റർനെറ്റ് ലോകം സ്നേഹത്തോടെ നൽകിയ പേരാണ് ഡ്രൈവറമ്മ. ഇപ്പോഴിതാ ദുബായിൽ റോൾസ് റോയ്സ് ഗോസ്റ്റ് ഓടിക്കുന്ന ഡ്രൈവറമ്മയുടെ വീഡിയോ വീണ്ടും വൈറലാവുകയാണ്.

കേരളത്തിൻ്റെ സ്വന്തം സെറ്റ് മുണ്ടുമുടുത്ത് ആത്മവിശ്വാസത്തോടെ കാറിൽ പറക്കുന്ന മണിയമ്മയുടെ വീഡിയോ കാണാൻ തന്നെ ഒരു ഹരമാണ്. ആത്മവിശ്വാസത്തോടെ തന്റെ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് കാണിക്കുന്ന മണിയമ്മയെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണുക. പിന്നാലെ അവർ ആഡംബര കാർ ഓടിക്കാൻ തുടങ്ങുന്നു. ഒട്ടും പരവേശമില്ലാതെ ശാന്തയായാണ് മണിയമ്മ കാറോടിക്കുന്നത്. ഏകദേശം 1.3 മില്ല്യൺ ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്. പലരും ഏത് പ്രായത്തിലും പൂർണമായി ജീവിക്കാനുള്ള പ്രചോദനമാണ് ഡ്രൈവറമ്മയുടെ ജീവിതമെന്ന് പറയുന്നു.

29 വയസായിട്ടും ഡ്രൈവിങ് ലൈസൻസ് കിട്ടാത്തവരും, വണ്ടി ഓടിക്കാൻ കോൺഫിഡൻസ് കുറവാണെന്ന് പറഞ്ഞ് ചീത്ത കേട്ടവരുമെല്ലാം മണിയമ്മയുടെ സ്കിൽ കണ്ട് ഞെട്ടിയിരിക്കുകയാണ്. ഇത് 'തള്ള വൈബ്' അല്ല 'വൈബ് തള്ള'യാണെന്നും കമൻ്റുണ്ട്.

മണിയമ്മയുടെ വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ
"ഇതെന്ത് പാരൻ്റിങ്?"; ടെറസിൽ നിന്നും കുഞ്ഞിനെ അച്ഛൻ്റെ കയ്യിലേക്ക് എറിഞ്ഞ് നൽകി അമ്മ; ഞെട്ടലിൽ ഇൻ്റർനെറ്റ് ലോകം

വിപുലമായ ഡ്രൈവിങ് അനുഭവമാണ് മണിയമ്മയെ കൂടുതൽ പ്രശസ്തയാക്കിയത്. അവരുടെ ഇൻസ്റ്റാഗ്രാം ബയോ അനുസരിച്ച്, ആഡംബര കാറുകൾ മുതൽ ഹെവി-ഡ്യൂട്ടി മെഷീനുകൾ വരെയുള്ള 11 വ്യത്യസ്ത തരം വാഹനങ്ങളുടെ ലൈസൻസ് മണിയമ്മയ്ക്കുണ്ട്. വിലകൂടിയ കാറുകൾ ഓടിക്കുന്നതിന്റെയും എക്‌സ്‌കവേറ്ററുകൾ, ഫോർക്ക്‌ലിഫ്റ്റുകൾ, ക്രെയിനുകൾ, റോഡ് റോളറുകൾ, ബസുകൾ, ട്രാക്ടറുകൾ എന്നിവ പ്രവർത്തിപ്പിക്കുന്നതിന്റെയും വീഡിയോകളാണ് ഡ്രൈവറമ്മ സ്ഥിരമായി പോസ്റ്റ് ചെയ്യുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com